നിങ്ങളുടെ ബ്ലോഗില്‍ മറ്റൊരു website ന്റെ ലിങ്ക് നല്‍കാന്‍





നിങ്ങളുടെ ബ്ലോഗില്‍ മറ്റൊരു website / blog ന്റെ ലിങ്ക് നല്‍കാന്‍ ...താഴെ യുള്ള വിവരങ്ങള്‍ ശ്രദ്ധിക്കൂ...

Google വാര്‍ത്ത ഇന്ത്യ -എന്ന ലിങ്കിന്റെ HTML code താഴെ കാണൂ..

<a href="http://news.google.co.in/news?ned=ml_in"> Google വാര്‍ത്ത ഇന്ത്യ </a>

ഇതില്‍ http://news.google.co.in/news?ned=ml_in എന്നത് മാറ്റി അവിടെ നിങ്ങള്‍ക്കാവശ്യമുള്ള site / blog ന്റെ അഡ്രസ് നല്കുക.. Google വാര്‍ത്ത ഇന്ത്യ എന്നതുമാറ്റി എന്താണോ display ചെയ്യേണ്ടത് അത് നല്കുക

സാധാരണയായി ഇത്തരത്തില്‍ ലിങ്കുകള്‍ നല്‍കുമ്പോള്‍, ലിന്കുകളുടെ അടിവശത്തായി ഒരു വര (Underline) കാണാം. അതില്ലാതെ ലിങ്ക് ഉണ്ടാക്കാനുള്ള വിദ്യ ഇതാ..താഴെയുള്ള INDRADHANUSS എന്ന ലിങ്ക് കാണൂ..
അതിന്റെ കോഡ് താഴെ കാണാം.


INDRADHANUSS

<a style="text-decoration: none;" href="http://indradhanuss.blogspot.com/">INDRADHANUSS</a>


ഇതില്‍ http://indradhanuss.blogspot.com/എന്നത് മാറ്റി അവിടെ നിങ്ങള്‍ക്കാവശ്യമുള്ള site / blog ന്റെ അഡ്രസ് നല്കുക.. INDRADHANUSSഎന്നതുമാറ്റി എന്താണോ display ചെയ്യേണ്ടത് അത് നല്കുക

ഇനി നിങ്ങള്‍ക്കൊരു ചിത്രത്തില്‍ ക്ലിക് ചെയ്യുമ്പോഴാണ് മറ്റൊരു വെബ് പേജില്‍ പോകേണ്ടത് എങ്കില്‍ http://news.google.co.in/news?ned=ml_in എന്നിടത്ത് നിങ്ങള്‍ക്കാവശ്യമുള്ള site / blog ന്റെ അഡ്രസും Google വാര്‍ത്ത ഇന്ത്യ എന്നത് മാറ്റി അവിടെ നിങ്ങള്‍ display ചെയ്തുകാണാന്‍ ആഗ്രഹിക്കുന്ന ചിത്രത്തിന്റെ HTML / URL code -ഉം നല്കുക.
മേല്പ്പറഞ്ഞ രീതിയിലുള്ള ഒരു ലിങ്ക് ഇതാ..താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക് ചെയ്തു നോക്കൂ..



Google വാര്‍ത്ത ഇന്ത്യഎന്ന ചിത്രത്തിന്റെ HTML code താഴെ കാണൂ...


<img id="BLOGGER_PHOTO_ID_5248143634150343666"
border="0" style="margin:
0px auto 10px; display: block; text-align: center;
cursor: pointer;" alt="" src="
http://2.bp.blogspot.com/_WpKrScQcHNo/
SNUm1FPCQ_I/AAAAAAAAAq4/wExk_gK3wNE/s400/clip_
image002.jpg"/>


ഇനി ലിങ്കില്‍ കഴ്സര്‍ എത്തുമ്പോള്‍ ആ ലിങ്കിന്റെ നിറം മാറുന്ന രീതിയില്‍ ( ഉദാ: താഴെ കാണുക ) കാണാന്‍ എന്ത് ചെയ്യണമെന്നു കാണുക..

ഈ ലിങ്ക് കാണൂ. ഇതിന്റെ code താഴെ കാണാം   
Techser.com


<a href="http://www.techser.com/"
;><font><span onmouseover="
this.style.color='blue';" onmouseout="this.style.color='red';" title="
Techser"><font face="arial" ; size="3">Techser.com
</font></span></font></a>


മുകളില്‍ കാണുന്ന code-ല്‍ http://www.techser.com/ എന്നതുമാറ്റി നിങ്ങള്‍ക്കാവശ്യമുള്ള സൈറ്റ്/ബ്ലോഗ്-ന്റെ URL-ഉം, onmouseover="this.style.color='blue';" എന്നതില്‍ blue എന്നത് മാറ്റി, ലിങ്കില്‍ കഴ്സര്‍ വയ്ക്കുമ്പോള്‍ നിങ്ങള്ക്ക് ഏത് കളറിലാണോ കാണേണ്ടത്, ആ കളറിന്റെ പേരും, onmouseout="this.style.color='red';" എന്നതില്‍ red എന്നത് മാറ്റി, ലിങ്കില്‍ നിന്നും കഴ്സര്‍ എടുക്കുമ്പോള്‍ (സാധാരണ അവസ്ഥയില്‍ ) നിങ്ങള്ക്ക് ഏത് കളറിലാണോ കാണേണ്ടത് ആ കളറിന്റെ പേരും, ഫോണ്ടിന്റെ രൂപം മാറ്റാന്‍font face="arial" എന്നതില്‍ arial എന്നത് മാറ്റി ആവശ്യമായ font-ന്റെ പേരും, കാണിക്കുന്ന ലിങ്കിന്റെ വലുപ്പം മാറ്റാന്‍ size="3" എന്നതില്‍ ആവശ്യമായ മാറ്റവും വരുത്തുക.
കൂടാതെ ലിങ്കില്‍ കഴ്സര്‍ വയ്ക്കുമ്പോള്‍ ഒരു ചെറിയ കോളത്തില്‍ ആ ലിങ്കിനെക്കുറിച്ചുള്ള വിവരണം തെളിഞ്ഞു കാണാന്‍ ( മുകളില്‍ കാണിച്ച ലിങ്കില്‍ കഴ്സര്‍ വയ്കൂ ) title="Techser" എന്നതില്‍ Techser എന്നത് മാറ്റി എന്താണോ നിങ്ങള്ക്ക് കാണിക്കേണ്ട വിവരണം, അത് നല്കുക. Techser.com എന്നത് മാറ്റി നിങ്ങള്ക്ക് ഡിസ്‌പ്ലേ ചെയ്യേണ്ട ലിങ്കിന്റെ പേരു എന്താണോ അത് നല്കുക.

12 comments:

  1. " കൊടുക്കുംതോറുമേറിടും " എന്നാണല്ലോ......... നിറയട്ടെ ഇനിയും . ആശംസകള്‍

    ReplyDelete
  2. എനിക്ക് സി എസ് എസ് നെ കുറിച് അറിറ്യില്ല പറഞു തരാമൊ

    ReplyDelete
  3. നന്ദി-വളരെ ഉപകാരപ്രദം

    ReplyDelete
  4. ithevideyaanu kondupoyi paste cheyyendathu?

    ReplyDelete
  5. പിന്നേം..നന്ദി...!!!

    ReplyDelete
  6. വളരെ നന്ദിയുണ്ട് ...Thanks!

    ReplyDelete
  7. ലിങ്കില്‍ ചിത്രങ്ങള്‍ കൊടുക്കാന്‍ സാധിക്കുന്നില്ല . Picture il right click ചെയ്തു get image URL koduththu പോസ്റ്റ്‌ ചെയ്താലും രക്ഷയില്ല . ചെറിയ ഒരു വിശദീകരണം ആവശ്യമാണ്

    ReplyDelete