ബ്ലോഗ് പോസ്റ്റുകള്‍ക്കുള്ള കമന്റുകള്‍ മറ്റൊരു കോളത്തില്‍ കാണാനുള്ള വിദ്യ മുന്പ് വിശദീകരിച്ചിരുന്നല്ലോ. ഇനി നിങ്ങളിടുന്ന ഓരോ പോസ്റ്റിന്റേയും ടൈറ്റില്‍ മറ്റൊരു കോളത്തില്‍ (Side Bar) കാണുവാനുള്ള വിദ്യ ഇതാ....സാധാരണയായി നമ്മള്‍ ബ്ലോഗില്‍ ഓരോ പോസ്റ്റ് നല്‍കുമ്പോഴും Blog Archive ല്‍ അതിന്റെ ടൈറ്റില്‍ ലിങ്ക് ഡിസ്‌പ്ലേ ചെയ്യിക്കാനുള്ള സൗകര്യം ബ്ലോഗ്ഗര്‍ നമുക്കു നല്‍കുന്നുണ്ട്..Blog Archive ഡിസ്‌പ്ലേ ചെയ്യുന്ന രീതി ബ്ലോഗിന്റെ ഭംഗി കുറയ്ക്കുന്നു എന്ന് തോന്നുന്നെങ്കില്‍ ഈ വിദ്യ പരീക്ഷിച്ചു നോക്കാം...ഇതുവഴി നിങ്ങള്‍ ഓരോ പോസ്റ്റ് ബ്ലോഗില്‍ നല്‍കുമ്പോഴും അതിന്റെ ടൈറ്റില്‍, ലിങ്കോട് കൂടി സൈഡ്ബാറില്‍ കാണാം.എത്ര ടൈറ്റില്‍ലിങ്കുകള്‍ ഇവിടെ ഡിസ്‌പ്ലേ ചെയ്യിക്കണം എന്നത് നിങ്ങള്ക്ക് തീരുമാനിക്കാം.പരമാവധി 20 ടൈറ്റില്‍ലിങ്കുകള്‍ ഇതു വഴികാണാം.
താഴെ കാണുന്ന html കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗില്‍ Layout > Page Element > Add a Gadget > HTML/JavaScript എന്ന കോളത്തില്‍ പേസ്റ്റു ചെയ്യുക.
അതിനുശേഷം http://YOURBLOGNAME.blogspot.com എന്നത് മാറ്റി നിങ്ങള്‍ ഏത് ബ്ലോഗിലാണോ ഈ കോഡ് നല്കുന്നത്, ആ ബ്ലോഗിന്റെ URL നല്കുക. ഇതുപയോഗിച്ച് നിങ്ങളുടെ ബ്ലോഗില്‍ എത്ര പോസ്റ്റുകളുടെ ടൈറ്റില്‍ലിങ്കുകള്‍ ഡിസ്‌പ്ലേ ചെയ്യിക്കണം എന്നതിന്,
var numposts = 10 എന്നതില്‍ 10 എന്നത് വ്യത്യാസപ്പെടുത്തുക.അതിനനുസരിച്ച് , അവസാനമായി നിങ്ങളുടെ ബ്ലോഗില്‍ നല്കിയ അത്രയും എണ്ണം പോസ്റ്റുകളുടെ (പരമാവധി 20 എണ്ണം) ടൈറ്റില്‍ ലിങ്കുകള്‍ ആയിരിക്കും നിങ്ങളുടെ ബ്ലോഗിലെ സൈഡ്ബാറില്‍ ഡിസ്‌പ്ലേ ചെയ്യുന്നത്.അതായത് 5 എന്ന് നല്‍കിയാല്‍ അവസാനമായി ബ്ലോഗില്‍ പോസ്റ്റു ചെയ്ത 5 പോസ്റ്റുകളുടെ ടൈറ്റില്‍ ലിങ്കുകള്‍ നിങ്ങളുടെ സൈഡ് ബാറില്‍ ഡിസ്‌പ്ലേ ചെയ്യും.ഇനി ഇതു സേവ് ചെയ്തു ബ്ലോഗ് കണ്ടു നോക്കൂ...
<script src="http://www.geocities.com/uddin_81/recent-post.js"></script>
<script>var numposts = 10; var showpostdate = false; var showpostsummary = false; var numchars = 100; </script>
<script src="http://YOURBLOGNAME.blogspot.com/feeds/posts/default?orderby=published&alt=json-in-script&callback=rp">
</script>
മേല്‍പ്പറഞ്ഞ കോഡിനുപകരം ഇവിടെ ക്ലിക്ക് ചെയ്തു കിട്ടുന്ന വിന്‍ഡോവില്‍ പോയാല്‍ പ്രസ്തുത കോഡ് നിങ്ങളുടെ ബ്ലോഗില്‍ നേരിട്ട് നല്‍കാം.
നന്ദി, ഞാൻ വിജയകരമായി പരീക്ഷിച്ചു.
ReplyDeleteഈ പഹയന്മാരൊക്കെ ഇതെങ്ങിനെ ചെയ്യുന്നു എന്നാലോചിച്ചിരിക്കുമ്പോഴാണ് താങ്കളുടെ പോസ്റ്റ് കണ്ടത്. പിന്നെ ഒട്ടും വൈകിച്ചില്ല. വെച്ചുതാങ്ങി. പെരുത്ത് സന്തോഷം.
ReplyDeleteഇതുകൊള്ളാമല്ലോ..
ReplyDeleteഞാനിത്രയും നാളും ലിങ്ക് ലിസ്റ്റ് മാനുവലായി ചെയ്യുകയായിരുന്നു.നന്ദി.
ഒരു സംശയം ചോദിക്കട്ടെ. വ്യത്യസ്ത സബ്ജക്ടിലുള്ള പോസ്റ്റുകള്‍ (ഉദാഹരണത്തിനു പോസ്റ്റിന്റെ ലേബലില്‍ അത് പറഞ്ഞിട്ടുണ്ടെങ്കില്‍) ഇതുപോലെ വ്യത്യസ്ത ലിസ്റ്റുകളായി കാണിക്കുവാന്‍ പറ്റുമോ?
നല്ല ഐഡിയ
ReplyDeleteനന്ദി.
ഞാന്‍ ഇതിനുള്ള കുറുക്കുവഴിയും അന്വേഷിച്ചു നടക്കുകയായിരുന്നു വളരെ നന്ദി
ReplyDeleteപ്രിയ കൂട്ടുകാരാ, എല്ലാം വളരെ ഉപകാരപ്രദം
ReplyDeletethanks....
ReplyDelete>എനിക്ക് ചങ്ങാതിക്കൂട്ടം ആഡ് ചെയ്യുവാന്‍ കഴിയുന്നില്ല പ്ലീസ് സഹായിക്കണം
ReplyDelete>എന്റെ ബ്ലോഗ് mattullaver അറിയുവാന്‍ .....
>എന്റെ ബ്ലോഗിന്റെ HTML അറിയാന്‍ .....plz
>ജാലകത്തില്‍ ആഡ് ചെയുമ്പോള്‍ 'ദയവായി താങ്കൾ നൽകിയ ഫീഡ് അഡ്രസ് ശരിയാണോ എന്ന് പരിശോധിക്കുക' എന്നാ വരുന്നത് plz
>nigaludethu poole Post Comment undakkuvaan
മുള്ളൂ...ഒരു പാട് നന്ദി ട്ടോ....
ReplyDeletethank you sir....
ReplyDeleteവളരെ നന്നായി .. ഈ ടൈപ്പിംഗ് അടക്കം ഇത് നോക്കി പഠിച്ചതാ.. മുള്ളൂക്കാരാ....ബ്ളോഗ് എന്താണെന്നും ഇപ്പോഴാ പഠിച്ചത്.........നന്ദി..ന.. .....ന്ദി.
ReplyDeleteകുറച്ചു ദിവസമായി ബ്ലോഗില്‍ ഫീഡര്‍ ലിങ്കുകള്‍ ഒന്നും വര്‍ക്ക് ചെയ്യുന്നില്ല .
ReplyDeleteഇത് പരീക്ഷിച്ചു.പക്ഷെ വിജയിച്ചില്ല
ReplyDeleteThis comment has been removed by the author.
ReplyDeletesuccessfully tried.......
ReplyDeleteblogil butten creat cheyyunnath enganeyanu dayavayi paranhu tharumo?
ReplyDelete