പോസ്റ്റ് ഏരിയയില്‍ ഒരു ടെക്സ്റ്റ് ബോക്സ്

നിങ്ങളുടെ ബ്ലോഗ് പോസ്റ്റുകളില്‍ വിശദീകരിക്കുന്ന കാര്യങ്ങളില്‍,ചില കാര്യങ്ങള്‍ മറ്റൊരു ബോക്സില്‍ / കോളത്തില്‍ നല്‍കിയാല്‍ കൊള്ളാമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?അത്തരത്തില്‍ നല്‍കാനായി ഇതാ ഒരു ടെക്സ്റ്റ് ബോക്സ്. html കോഡ്കളിലെ </div> ടാഗുപയോഗിച്ചാണ് ഇതു ചെയ്തിരിക്കുന്നത്.(കൂടുതല്‍ html ടാഗുകള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്‌താല്‍ മതി.)താഴെ കാണുന്ന ടെക്സ്റ്റ് ബോക്സും അതിന്റെ കോഡും ശ്രദ്ധിക്കൂ.ഇതില്‍ background:pink എന്നതില്‍ pink എന്നത് മാറ്റി നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട കളര്‍ name നല്‍കിയാല്‍ ബോക്സിന്റെ ബാക് ഗ്രൌണ്ട് കളറും, width:200px എന്നതില്‍ 200 എന്നത് വ്യത്യാസപ്പെടുത്തിയാല്‍ ബോക്സിന്റെ വീതിയും, height:300px എന്നതില്‍ 300 എന്നത് വ്യത്യാസപ്പെടുത്തിയാല്‍ ഉയരവും, border:2px എന്നതില്‍ 2 എന്നത് വ്യത്യാസപ്പെടുത്തിയാല്‍ ബോര്‍ഡറിന്റെ കനവും,solid red എന്നതില്‍ red എന്നതുമാറ്റി നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട കളര്‍ name ഉം നല്‍കിയാല്‍ അവ അതിനനുസരിച്ച് വ്യത്യാസപ്പെടും. text-align:center എന്നതില്‍ center എന്നത് മാറ്റി left എന്നോ right എന്നോ നല്‍കിയാല്‍ ബോക്സിനകത്തുള്ള വാക്കുകള്‍ യഥാക്രമം ബോക്സിന്റെ ഇടത് വശത്തോ,വലതു വശത്തോ ചേര്ന്നു കാണാം. font-family:arial എന്നതില്‍ arial എന്നത് മാറ്റി നിങ്ങള്‍ക്കാവശ്യമുള്ള ഫോണ്ട് name നല്കുക. color:green എന്നതില്‍ green എന്നത് മാറ്റി നിങ്ങള്ക്ക് ഏത് നിറത്തിലുള്ള ഫോണ്ട് ആണോ വേണ്ടത് ആ നിറത്തിന്റെ കോഡോ പേരോ നല്കുക.(നിറങ്ങളുടെ പേരും കോഡും കാണാന്‍ ഇവിടെ ക്ലിക്കൂ.) ഇനി, YOUR TEXT HERE എന്ന് കാണുന്നിടത്ത്, ബോക്സിനകത്ത് ഡിസ്‌പ്ലേ ചെയ്യേണ്ടുന്ന വാക്കുകള്‍ നല്കുക.

YOUR TEXT HERE


<div style="background:pink; width:200px; height:300px; border:2px solid red; padding:5px; text-align:center; font-family:arial; color:green;">YOUR TEXT HERE</div>

നിങ്ങള്‍ മാറ്റം വരുത്തിയ ടെക്സ്റ്റ് ബോക്സ് കോഡ്,അല്ലെങ്കില്‍ മറ്റ് HTML കോഡുകള്‍ ടെസ്റ്റു ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്‌താല്‍ കിട്ടുന്ന വിന്റോവിലെ ആദ്യ കോളത്തില്‍ അത് കോപ്പി ചെയ്തു പേസ്റ്റ് ചെയ്യൂ.അതിന്റെ റിസള്‍ട്ട് ആ വിന്റോവിലെ താഴത്തെ കോളത്തില്‍ കാണാം.

6 comments:

  1. ഒഴിഞ്ഞിരുന്ന് വായിച്ചു പഠിക്കേണ്ട ഉപകാരപ്രദമായ പോസ്റ്റുകളാണല്ലോ മുള്ളൂക്കാരാ. അഭിവാദ്യങ്ങള്‍. ഈ സമനസ്സിന്.
    സസ്നേഹം :)

    ReplyDelete
  2. Postukal kooduthal upakarapradamaanu....thaanks.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. എന്റെ ബ്ലോഗ്‌ പരിശോധിച്ച് അഭിപ്രായം പറയുമോ പ്ലീസ്ഇവിടെ ക്ലിക്കൂഞാന്‍ ഇന്നലെ താങ്കളെ വിളിച്ചിരുന്നു.ഓര്‍മയുണ്ടോ?

    ReplyDelete
  5. http://edachakaiaups.blogspot.in/

    നന്ദിയേറെ പറയുവാനുണ്ട് കൂട്ടുകാരാ...പക്ഷേ ഇതൊക്കെയൊന്നു പഠിച്ചുതീരുന്നതുവരെ ക്ഷമിക്കൂ....

    ReplyDelete