കമന്റിന്റെ കൂടെ മറ്റൊരു ബ്ലോഗിന്റെ / ബ്ലോഗ് പോസ്റ്റിന്റെ / വെബ്സൈറ്റിന്റെ ലിങ്ക് നല്‍കാന്‍

മറ്റുള്ളവരുടെ ബ്ലോഗില്‍ കമന്റ് നല്‍കുമ്പോള്‍ അതില്‍ നിങ്ങള്ക്ക് മറ്റേതെങ്കിലും ബ്ലോഗിന്റെ / ബ്ലോഗ് പോസ്റ്റിന്റെ / വെബ്സൈറ്റിന്റെ ലിങ്ക് നല്‍കാന്‍ ഉള്ള സൗകര്യം ബ്ലോഗര്‍ നല്‍കുന്നുണ്ട്. എല്ലാ HTML ടാഗുകളും കമന്റ് കോളത്തില്‍ സപ്പോര്ട്ട് ചെയ്യില്ല. വാക്കുകളെ ബോള്‍ഡ് ആക്കാനുള്ള <b> എന്ന ടാഗും, ഇറ്റാലിക് ആക്കുവാനുള്ള <i> എന്ന ടാഗും, ഹൈപ്പര്‍ ലിങ്ക് ആയി നല്കുന്ന <a href എന്ന് തുടങ്ങുന്ന ടാഗും ബ്ലോഗറിന്റെ കമന്റ് കോളത്തില്‍ സപ്പോര്‍ട്ട് ചെയ്യും. താഴെക്കാണുന്ന ഹൈപ്പര്‍ ലിങ്ക് കോഡ് കോപ്പി ചെയ്തു കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്ത ശേഷം അതില്‍ കാണുന്ന http://myloveislife.blogspot.com/ എന്ന ഭാഗം മാറ്റി, നിങ്ങള്ക്ക് നിങ്ങളുടെ കമന്റിന്റെ കൂടെ ഏത് ബ്ലോഗിന്റെ / ബ്ലോഗ് പോസ്റ്റിന്റെ / വെബ്സൈറ്റിന്റെ ലിങ്കാണോ നല്‍കേണ്ടത്, അതിന്റെ URL അഡ്രെസ്സ് നല്കുക. Your Text Here എന്നത് മാറ്റി കമന്റില്‍ ലിങ്കായി ഡിസ്‌പ്ലേ ചെയ്യേണ്ടുന്ന വാക്കും നല്കുക. ഈ രീതിയില്‍ ചെയ്ത ഒരു ലിങ്ക്, ഈ പോസ്റ്റിന്റെ താഴെയുള്ള കമന്റില്‍ നല്കിയത് കാണൂ.

<a href="http://myloveislife.blogspot.com/">Your Text Here</a>

35 comments:

  1. കൂടുതല്‍ HTML ടാഗുകള്‍ കാണാന്‍ ഇവിടെ ഒന്നു ക്ലിക്കൂ..

    ReplyDelete
  2. ആശാന്റെ നെഞ്ചത്തിട്ട് ആവട്ടെ ആദ്യം
    എന്റെ ബ്ലോഗിലേക്കുള്ള ലിങ്ക് :)

    ReplyDelete
  3. എന്നാലെന്റെ പരീക്ഷണം കളരിക്ക് പുറത്ത്. എന്റെ ബ്ലോഗ് കാണാന്‍ ഇവിടെ കിണുക്കുക.

    ReplyDelete
  4. മുള്ളൂക്കാരന്‍ വളരെ നന്ദി.
    ഒരു പരീക്ഷണമെന്ന നിലയ്ക്ക് എന്റെ ബ്ലോഗിലേക്ക് ഇതിലെ വരിക..

    ReplyDelete
  5. നന്നായിരിക്കുന്നു മുള്ളൂക്കാരാ.. :)

    ReplyDelete
  6. മുള്ളൂക്കാരന്റെ പേജില്‍ ആ html ഇനാക്റ്റീവ് ആയി നില്‍ക്കുന്നതിന്റെ ഗുട്ടന്‍സ് കൂടി പറഞ്ഞുതരണം.

    ReplyDelete
  7. മുള്ളൂക്കാരാ,
    സത്യത്തില്‍ ഇന്നാണു ഇവിടം സന്ദര്‍ശിക്കുന്നത്.വളരെ ഉപകാരപ്രദമാണു.ഇനി ബ്ലോഗാര്‍ത്ഥികള്‍ക്ക് ഇങ്ങോട്ടുള്ള വഴി കാണിച്ചു കൊടുക്കാം.
    ഗ്രീന്‍ റേഡിയോ‍ദാ,ഇത് എന്റെ പോഡ്കാസ്റ്റിലേക്കുള്ള ലീങ്ക്

    ReplyDelete
  8. very useful.me a late vistor!Cud u adv how to show links to open in another window.I tried appu's direction,but it said"target" attribute not permitted.i had used it in profile editing but failed.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഹലോ മൈക്ക് ടെസ്റ്റിങ്ങ്...ഹലോ മൈക്ക് ടെസ്റ്റിങ്ങ്...കുമാരസംഭവങ്ങള്‍

    ReplyDelete
  11. അത്താണ്...
    ഞാനും ഇങ്ങനെ പരീക്ഷിയ്കാനാ തീരുമാനിച്ചത്.

    ReplyDelete
  12. ഞാനും ഒന്ന് പരീക്ഷിക്കുന്നുണ്ട് ഇവിടെ

    പാഞ്ചജന്യം

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. നന്ദി മുള്ളൂക്കാരന്‍. followers ഗാഡ് ജറ്റ് എങ്ങിനെയാണ് ബ്ലോഗില്‍ ചേര്‍ക്കേണ്ടത്? ഇപ്പോള്‍ അത് inactive ആണോ? ഇത് പരീക്ഷിക്കട്ടെ എന്റെ ബ്ലോഗിലേക്ക് ഇവിടെഞെക്കൂ

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. വളരെ ഉപകാരം ഇതാ എന്‍റെ ബ്ലോഗ്

    ReplyDelete
  17. This comment has been removed by the author.

    ReplyDelete
  18. വളരെ ഉപകാരം. ഒന്നു ട്രൈ ചെയ്യട്ടെ എന്നെ ഒന്നു ക്ലിക്കാമോ...

    ReplyDelete