ബ്ലോഗേഴ്സിനായി ഏറ്റവും പുതിയ ചില ബ്ലോഗ് ടെമ്പ്ലെറ്റുകള്‍

ബ്ലോഗേഴ്സിനായി ഏറ്റവും പുതിയ ചില ബ്ലോഗ് ടെമ്പ്ലെറ്റുകള്‍ ഇവിടെ നല്കുന്നു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക്‌ (ഫോട്ടോ ബ്ലോഗ്) വേണ്ടിയുള്ളതാണ് ആദ്യം കാണുന്ന ടെമ്പ്ലേറ്റ്. അഞ്ചോളം വ്യത്യസ്തങ്ങളായ ഫോട്ടോ ബ്ലോഗ് ടെമ്പ്ലേറ്റ്കള്‍ താഴെ കാണുന്ന ആദ്യത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തു ഡൌണ്‍ലോഡ് ചെയ്യാം.
രണ്ടാമത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ രണ്ടു കോളങ്ങളുള്ള, കൂടുതല്‍ ഗഡ്ജെറ്റ് (Gadjet) കോളങ്ങളുള്ള ആറോളം വ്യത്യസ്തങ്ങളായ ബ്ലോഗ് ടെമ്പ്ലേറ്റ്കള്‍ ബ്ലോഗ് ഡൌണ്‍ലോഡ് ചെയ്യാം.
താഴെ കാണുന്ന ആദ്യത്തെ രണ്ടു ഡൌണ്‍ലോഡ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു കിട്ടുന്ന ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. അതിന് ശേഷം ആ ഫയല്‍ ഓപ്പണ്‍ ചെയ്‌താല്‍ അതില്‍ മേല്‍പ്പറഞ്ഞ രീതിയിലുള്ള ടെമ്പ്ലേറ്റ്കളുടെ കോഡ് വെവ്വേറെയായി XML ഡോക്യുമെന്റ് ആയി കാണാം. ആവശ്യമുള്ള കോഡിന്റെ മുകളില്‍ മൗസ് കഴ്സര്‍ വച്ചു ഒരുവട്ടം ക്ലിക്കിയാല്‍ അത് സെലക്റ്റ് ചെയ്യപ്പെടുന്നത് കാണാം. അതിന് ശേഷം ആ വിന്‍ഡോവില്‍ തന്നെ മുകളിലുള്ള View എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ടെമ്പ്ലേറ്റ് കോഡ് ഓപ്പണ്‍ ആയി വരുന്നതു കാണാം. അത് മുഴുവനായും കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗിലെ Edit HTML കോളത്തില്‍ പേസ്റ്റ് ചെയ്തു ടെമ്പ്ലേറ്റ് സേവ് ചെയ്യുക. ഉപയോഗിക്കുന്നവര്‍ അവരുടെ ബ്ലോഗിന്റെ ഒരു ലിങ്ക് തരണേ....

Download 1 Column New Photo Blog Templates

Download 2 Column, More Gadjet New Blog Templates

Download 2 Column Simple Beautiful Blog Templates



കൂടുതല്‍ ബ്ലോഗ് ടെംപ്ലറ്റുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ..

5 comments:

  1. പ്രിയ സുഹൃത്തേ,

    താങ്കളുടെ ബ്ലോഗ് പിന്‍തുടരുവാനുള്ള സൌകര്യം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.

    ആശംസകളോടെ

    ReplyDelete
  2. ഒരു തുടക്കക്കാരനായതിനാല്‍ വളരെ ഉപകാരപ്രദമായി .ഒരുപാട്.നന്ദിയുണ്ട് .ഇവിടേക്കുള്ള ഒരു ലിങ്ക് എന്റെ ബ്ലോഗിലും ഇട്ടിട്ടുണ്ട് എന്റെ ബ്ലോഗ് link http://rippon-malai4son.blogspot.com/

    ReplyDelete
  3. realy amazing blog .. congrats...:)
    blog template preview not available here.. :(
    any way good articles
    thanks..
    http://www.mobilebloges.blogspot.com

    ReplyDelete
  4. സുഹ്ര്ത്തെ , എന്റെ ബ്ലോഗ്‌ ഒന്ന് കാണുക, ഒന്ന് ഭംഗി കൂറ്റന്‍ സഹായിക്കുമോ ..?
    http://ishaqkunnakkavu.blogspot.com/

    ReplyDelete