സന്ദര്‍ശകര്‍ക്ക് , ബ്ലോഗില്‍ നിന്നുതന്നെ ആ ബ്ലോഗിന്റെ ലിങ്ക് മെയില്‍ ചെയ്യാം.

നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് നിങ്ങളുടെ ബ്ലോഗില്‍ നിന്നുതന്നെ ആ ബ്ലോഗിന്റെ ഒരു ലിങ്ക്, അവരുടെ ഒരു സന്ദേശം ഉള്പ്പെടെ സുഹൃത്തുക്കള്‍ക്ക് ഇ-മെയില്‍ ചെയ്യാന്‍ കഴിയുന്ന ഒരു സൂത്ര വിദ്യ ഇതാ. ഇതുവഴി നിങ്ങളുടെ ബ്ലോഗില്‍ നിന്നും മെയില്‍ ചെയ്യുന്നവര്‍ക്ക്‌ അവര്‍ക്ക് അക്കൌണ്ട് ഉള്ള Yahoo, G-Mail, Hot Mail, തുടങ്ങിയ ഇ-മെയില്‍ സര്‍വീസുകളുടെ കോണ്ടാക്റ്റ് ലിസ്റ്റുകള്‍ Import ചെയ്യുവാനും അതുപയോഗിച്ച് മേല്‍ സര്‍വീസുകളിലേക്ക് ഒന്നില്‍ കൂടുതല്‍ പേര്ക്ക് ഒരേ സമയം ഇ-മെയില്‍ ചെയ്യാനും കഴിയും.

താഴെ കാണുന്ന കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗിലെ Html / Javascript കോളത്തില്‍ പേസ്റ്റ് ചെയ്യുക. അതിന് ശേഷം അതിലെ ചുവന്ന നിറത്തിലുള്ള വാക്കുകള്‍ മാറ്റി അവിടെ നിങ്ങളുടെ പേരോ ബ്ലോഗിന്റെ പേരോ നല്കുക. അതുവഴി, നിങ്ങളുടെ ബ്ലോഗില്‍ നിന്നുമുള്ള ഇ - മെയില്‍ കിട്ടുന്നവര്‍ക്ക് ആ പേരു ചേര്ന്ന ഒരു മെസ്സേജ് ആണ് ലഭിക്കുക.
ഉദാ -: ഞാന്‍ എന്റെ ബ്ലോഗില്‍ ഇപ്രകാരം ചെയ്തപ്പോള്‍ കോഡിലെ ചുവന്ന വാക്കുകള്‍ മാറ്റി പകരം Indradhanuss എന്നാണു നല്കിയത്. എന്റെ ഈ ബ്ലോഗില്‍ നിന്നും നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇതുപയോഗിച്ച് മെയില്‍ ചെയ്‌താല്‍ അവര്ക്കു Greetings from Indradhanuss എന്നാണു ലഭിക്കുക. ഒപ്പം ആ മെയില്‍ തുറന്നാല്‍ അവര്ക്കു എന്റെ ബ്ലോഗിന്റെ ലിങ്ക് ലഭിക്കും. കൂടാതെ ഇതുവഴി മെയില്‍ ചെയ്യുന്നവര്‍ക്ക്‌ അവരുടെ സുഹൃത്തുക്കള്‍ക്ക് മറ്റെന്തെങ്കിലും മെസ്സേജ് നല്കാനുണ്ടെങ്കില്‍ അതിനുള്ള സൌകര്യവും ഇതിലുണ്ട്. ഇനി നേരത്തെ തുറന്നുവച്ച Html / Javascript കോളം സേവ് കൊടുത്തു ബ്ലോഗ് തുറന്നു നോക്കിയേ. അപ്പൊ ഇനി ഞാന്‍ കൂടുതല്‍ പരത്തി പറഞ്ഞു കുളമാക്കുന്നില്ല. ഒന്നു ടെസ്റ്റി നോക്കിയേ. അതേയ്, എനിക്കിട്ടു തന്നെ പണി തരല്ലേ. :-)


സാമ്പിളായി ഒരു ഇ-മെയില്‍ അയച്ചു നോക്കിയേ...  


<script src="http://cdn.gigya.com/wildfire/JS/WFButton.js?module=share&amp;partner=451832&amp;subject=Greetings%20from%20Indradhanuss&amp;CID=2"></script>

5 comments: