എനിക്ക് വയ്യ... ബൂലോഗത്തില്‍ എന്നും നിലവിളികളും പരാതിയും ആണ്. എന്റെ പോസ്റ്റ് അടിച്ച് മാറ്റി.... അവിടെ ഇട്ടു...ഇവിടെ ഇട്ടു...ഒന്നും പറയേണ്ട... നമ്മുടെ ബെര്‍ലിച്ചായനടക്കം ബ്ലോഗേര്‍സ് പൊറുതിമുട്ടിയിരിക്കുകയാണ്.... കാര്യം ശരിയാണ്... നമ്മള്‍ വളരെ ബുദ്ധിമുട്ടി ഒരു പോസ്റ്റ് ഇട്ടുകഴിയുമ്പോഴെയ്ക്കും മാന്യദേഹങ്ങള്‍ അടിച്ചുമാറ്റി ഇ-മെയില്‍ ആയി അവനവന്റെ പേരില്‍ അയക്കാന്‍ തുടങ്ങും. ബെര്‍ലിച്ചായന്‍ അതിന് ഒരു പണി കണ്ടുപിടിച്ചെങ്കിലും മോസില്ലയില്‍ ആ പണി അത്ര ഗുണം ചെയ്യുന്നില്ല എന്നാണറിവ്.
അപ്പൊ കാര്യത്തിലേക്ക് കടക്കാം. ബ്ലോഗിലുള്ള പോസ്റ്റുകള്‍ കോപ്പി ചെയ്യാതിരിക്കാനുള്ള വിദ്യയാണ് ഇവിടെ പറയുന്നതു. സെലക്റ്റ് ചെയ്യാന്‍ പറ്റിയാലല്ലേ കോപ്പി ചെയ്യാന്‍ പറ്റൂ.. മോസില ആയാലും ഇന്റര്നെറ്റ് എക്സ്‌പ്ലോറര്‍ ആയാലും ബ്ലോഗിലുള്ള ഒരു കാര്യവും Ctrl+A എന്ന രീതിയിലോ ഡ്രാഗ് ചെയ്തു സെലക്റ്റ് ചെയ്യാനോ, Ctrl+C രീതിയിലോ റൈറ്റ് ക്ലിക്ക് ചെയ്തു കോപ്പി ചെയ്യാനോ പറ്റില്ല ഈ വിദ്യ നിങ്ങളുടെ ബ്ലോഗില്‍ പ്രയോഗിച്ചാല്‍.
അതിനായി നിങ്ങളുടെ ബ്ലോഗ് സൈന്‍ - ഇന്‍ ചെയ്തു Dashboard > Layout > Edit HTML സെക്ഷനില്‍ എത്തിച്ചേരുക.(ആദ്യം തന്നെ നിങ്ങളുടെ ടെമ്പ്ലേറ്റ് കോഡ് കോപ്പി ചെയ്ത് ഒരു നോട്ട് പാഡില്‍ സേവ് ചെയ്യുക.ഒരു കരുതല്‍ നല്ലതാണല്ലോ...) ടെമ്പ്ലേറ്റ് കോഡ്ല്‍ ഹെഡ് സെക്ഷന്‍ ആരംഭിക്കുന്ന <head> എന്ന ടാഗിന് താഴെയായി, താഴെ കാണുന്ന ചുവന്ന നിറത്തിലുള്ള കോഡ് കോപ്പി ചെയ്തെടുത്തു പേസ്റ്റ് ചെയ്യുക.നിങ്ങളുടെ കമ്പ്യൂട്ടര്‍ കീബോര്‍ഡില്‍ Ctrl+F അമര്‍ത്തിയാല്‍ വാക്കുകള്‍ Find ചെയ്യാനുള്ള ഒരു കോളം കിട്ടും അതില്‍ <head> എന്ന് ടൈപ്പ് ചെയ്ത് ടെമ്പ്ലേറ്റ് കോഡില്‍ ഈ ടാഗ് കണ്ടു പിടിക്കാം.
<!-- disable copy paste http://indradhanuss.blogspot.com-->
<script language='JavaScript1.2'>
function disableselect(e){
return false
}
function reEnable(){
return true
}
document.onselectstart=new Function ("return false")
if (window.sidebar){
document.onmousedown=disableselect
document.onclick=reEnable
}
</script>
ഇനി ടെമ്പ്ലേറ്റ് കോഡ്ല്‍ ഹെഡ് സെക്ഷന്‍ അവസാനിക്കുന്ന </head> എന്ന ടാഗിന് തൊട്ടു താഴെയായി, താഴെ കാണുന്ന നീല നിറത്തിലുള്ള കോഡ് കോപ്പി ചെയ്തെടുത്തു പേസ്റ്റ് ചെയ്യുക.(മേല്‍പ്പറഞ്ഞ രീതിയില്‍ തന്നെ </head> എന്ന വാക്കു നല്കി ടെമ്പ്ലേറ്റ് കോഡില്‍ ഈ ഭാഗവും കണ്ടുപിടിക്കുക. )
<body oncontextmenu='return false;'>
Ind disable</body>
ഇനി ടെമ്പ്ലേറ്റ് സേവ് ചെയ്തു ബ്ലോഗ് തുറന്നു നോക്കിയേ.
ബ്ലോഗില്‍ റൈറ്റ് ക്ലിക്കും നടക്കില്ല ഡ്രാഗ് ചെയ്തുള്ള സെലക്ഷനും നടക്കില്ല. ഓക്കേ ആണെങ്കില്‍ അറിയിക്കണേ...
ബ്ലോഗ് ടെമ്പ്ലറ്റില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി ബ്ലോഗ്ഗെറിന്റെ ശാപം Error Code ആയി ഏറ്റുവാങ്ങിയവര്‍ ക്ഷമിക്കുക. അത്തരം ചില ബ്ലോഗ് ടെമ്പ്ലറ്റുകളില്‍ ചിലപ്പോള്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സാധ്യമാകില്ല. :-)
പണി അറിയാവുന്നവന്റെ അടുത്ത് ഈ നമ്പര്‍ ചിലവാകുമോ എന്നു സംശയം. ഒരു പ്രിന്റ് റ്റു ഫയല്‍ കൊടുത്താല്‍ പോരേ ആവശ്യത്തിന് വെട്ടി എടുക്കാം. വാട്ടര്‍മാര്‍ക്കിട്ടാലും സംശയം തന്നെ. പിന്നെ കോപ്പി അടിച്ചേ നിര്‍ബന്ധമുള്ളു എങ്കില്‍ ആള്‍ക്കാര്‍ ടൈപ് ച്യ്ത് എടുക്കാന്‍ വരെ റെഡിയാ... സ്വന്തമായി എഴുതാന്മാത്രേ മടി ഉള്ളൂ :)
ReplyDeleteഎന്തായലും മറന്നു തുടങ്ങിയ html ഒക്കെ ഓര്‍മിപ്പിച്ചതിന് നന്ദി സുഹൃത്തേ
പ്രീയ ശ്രീഹരി.... സമര്‍ത്ഥന്‍മാര്‍ എല്ലാ മേഘലയിലും ഉണ്ട്. ഏറ്റവും എളുപ്പം കോപ്പി ചെയ്യുന്ന രീതി തല്‍ക്കാലം ഇല്ലാതാക്കുക. അത്രയെങ്കിലും കഴിയുമല്ലോ. കോപ്പി ചെയ്യാനുള്ള വഴി അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുതാലുണ്ടാലോ അടി...അടി... മ് മ് മ് .. :-)
ReplyDeleteനന്നായിട്ടുണ്ട് ഷാജി... മോഷണവിദഗ്ദ്ധര്‍ ഇതിലും വലിയ വിദ്യ കണ്ടുപിടിക്കും എന്നത് വേറെ കാര്യം... പലര്‍ക്കും ഉപകരിക്കുന്ന ഈ ബ്ലോഗ് പോസ്റ്റുകള്‍ക്ക് നന്ദി പറയാതിരിക്കാന്‍ കഴിയില്ല...
ReplyDeleteആശംസകളോടെ,
കൊള്ളാം ...... ഇതെല്ലാം എടുത്തു കോപി ചെയ്തിട്ട്... വര്‍ക്കു ചെയ്തില്ലേല്‍ ഇടി...
ReplyDeleteബ്ലോഗ് ഉണ്ടെന്ന് കണ്ടാല്‍ കമ്പ്യൂട്ടറോടെ അടിച്ചോണ്ട് പോകുന്ന കാലമാ..എന്നാലും ഇരിക്കട്ടെ
ReplyDeleteപ്രിയമുള്ള മുള്ളൂക്കാരന്‍ സുഹൃത്തിന് ഒരായിരം നന്ദി. ഇത്തരം വിദ്യകള്‍ മനസ്സിലാക്കിത്തന്നതിന് എന്റെ അനുമോദനങ്ങള്‍. എല്ലാവിധ ആശംസകളും നേരുന്നു.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteനന്നായിരിക്കുന്നു. എന്നാല്‍ ഒന്നുരണ്ടു സംശയങ്ങള്‍ ഉണ്ട്.
ReplyDelete1. http://indradhanuss.blogspot.com--> എന്നത് ഈ കോഡില്‍ ആവശ്യമുണ്ടോ? അതോ അതിനു പകരം നമ്മുടെ ബ്ലോഗ് യു ആര്‍ എല്‍ ആണോ വേണ്ടത്? എന്തിനുവേണ്ടിയാണിത്?
2. മുകളില്‍ IND Disable എന്നൊരു വാചകം ഡിസ്പ്ലേ ആയിരിക്കുന്നതു നീക്കം ചെയ്യാന്‍ കഴിയില്ലേ?
മറുപടി നല്‍കുമെന്നു പ്രതീക്ഷിക്കട്ടെ...
ആശംസകളോടെ
പ്രീയ ജയകൃഷ്ണന്‍ കാവാലം,
ReplyDelete--disable copy paste http://indradhanuss.blogspot.com-- എന്ന വാചകം ഈ കോഡില്‍ വേണമെന്നില്ല. Ind disable എന്നതും ഒഴിവാക്കാം. ഇവ ഒഴിവാക്കിയാലും തൃപ്തികരമായ രീതിയില്‍ തന്നെ ഈ കോഡ് അതിന്റെ ഫലം ചെയ്യും. സ്നേഹപൂര്‍വം മുള്ളൂക്കാരന്‍.
ഞാന്‍ പരീക്ഷിച്ചു good
ReplyDeletehttp://www.vattekkad.com/
ഈ വിജ്ഞാനത്തിന് നന്ദി.
ReplyDeleteനല്ല സ്പീഡുള്ള നെറ്റ് കിട്ടിയിട്ട് ശ്രമിച്ച് നോക്കണം. പക്ഷെ സ്ഥിരമായി അങ്ങനെ ഇടാന്‍ ഉദ്ദേശിക്കുന്നില്ല. ഉദാഹരണത്തിന് ഈ പോസ്റ്റ് തന്നെ. ഇത് ഒരാള്‍ക്ക് കട്ട് & പേസ്റ്റ് ചെയ്ത് (ഈ വിദ്യ ചെയ്തതിനുശേഷം)അയച്ചുകൊടുക്കണമെന്ന് വിചാരിച്ചാല്‍ കുഴയില്ലേ ? എന്റെ ബ്ലോഗിലും അത്തരം പോസ്റ്റുകളാണ് അധികവും. പരസ്പരം അയച്ചുകൊടുക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകുന്ന പോസ്റ്റുകള്‍ക്ക് ഈ വിദ്യ പാരയാകും. ഞാനൊരു മറുവശം പറഞ്ഞെന്ന് മാത്രം. വിമര്‍ശനമായി കാണരുതേ.
ഇത്തരം വിജ്ഞാനപ്രദമായ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി.
വളരേ നന്ദി എന്റെ ബ്ലോഗ് അടിച്ചുമാറ്റിയതിനു ശേഷമാണ് ഇങ്ങിനെ ഒരു സംഭവത്തിന്റെ ആവശ്യം മനസ്സിലായത് ഇപ്പോള്‍ പരീക്ഷിച്ചു ... നന്ദി ( പ്രിന്റ് സ്ക്രീന്‍ അടിച്ചു, അടിച്ചു മാറ്റാതിരിക്കാന്‍ ബാക്ക്ഗ്രൌണ്ടില്‍ ബ്ലോഗ് അഡ്രസ് കൊടുക്കാന്‍ കഴിയുമോ? ) സ സ്നേഹം രസികന്‍
ReplyDeleteപലര്‍ക്കും ഉപകരിക്കുന്ന ഈ ബ്ലോഗ് പോസ്റ്റുകള്‍ക്ക് നന്ദി
ReplyDeletesuccessful in 2 of my blogs samakalika... and maithreyi.but vayanalokam shows erors.
ReplyDeleteSangathi OK, But Can you check the blogg. Colum Distance reduce chayyanulla margam Paranchu tharamo? right side coloum so far!
ReplyDeleteCEEKAY
For which browsers, this code will work? May be only for IE? What about Safari? Is that web browser support this javascript.......and you are too intelligent to add your url as an explnation note of javascript in the code......
ReplyDeleteഒള്ള കാര്യം അങ്ങോട്ട് പറയാമല്ലോ ???
ReplyDeleteഅണ്ണാ നിങ്ങള് പൊളപ്പന്‍ തന്നെ ..................
സംഗതി വിജയിച്ചു കേട്ടോ
നന്ദി സര്‍,
ReplyDeleteശരിയാവുന്നുണ്ട്.
ആശംസകളോടെ.
hai sir , ithu njan cheythu nokki aakunnilla tag html kazhinjum pinne tag/html seshamano atho munpe aano ithu paste cheyyendath onnu parayamo....athu koodathe ithu ori nischitha postinu mathram cheyyan aakumo .....marupadikkayi wait cheyyunnu...
ReplyDeleteഈ ട്രിക്ക് കൊണ്ടൊന്നും കോപ്പിയിങ് ഒഴിവാക്കാന്‍ കഴിയില്ല.. പണി അറിയാവുന്നവര്‍ക്ക് വളരെ സിമ്പിള്‍ ആയി കോപ്പി ചെയ്യാന്‍ കഴിയും..അത് ഞാന്‍ ഇവിടെ വിശദീകരിക്കുന്നില്ല.. അത് വായിക്കുന്ന ഏതെങ്കിലും കള്ളന്മാരുണ്ടെങ്കില്‍ അവര്‍ക്കത് സഹായമാവരുതല്ലൊ..! എന്തായലും , പണി അറിയാത്തെ കൊച്ചു കള്ളമാരെയും ഒഴിവാക്കന്‍ ഇത് സഹായിക്കും എന്ന് ആശ്വസിക്കാം.!
ReplyDeletethanks
ReplyDeleteശിവ ശിവ ബ്ലൊഗിലും കള്ളൻ മാരോ........
ReplyDeleteCNTRL+C,CNTRL+V,ENTHU PARAYUNNU ......WORK AKILLE
ReplyDeleteസിരു, ഞാന്‍ പറഞ്ഞല്ലോ... പല രീതിയിലും പലതും ചെയ്യാനാകും.... എങ്കിലും സാദാരണ രീതിയില്‍ കോപ്പി ചെയ്യാനുള്ള സാധ്യതകളാണ് ഒഴിവാക്കുന്നത്... ഇതുവഴി..
ReplyDeleteMOHAMMED SHAREEF , ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതിന്റെ സാധ്യതകളും കൂടി അന്യെഷിക്കണം... CNTRL+C അടിക്കണമെങ്കില്‍ സെലക്ട് ചെയ്യണ്ടേ മാഷെ... അത് നടക്കുമോ എന്ന് നോക്കൂ ആദ്യം...എന്നിട്ടല്ലേ CNTRL+C . ഇനി കീ ബോര്‍ഡ് വഴി CNTRL+A അടിക്കാനാനെങ്കില്‍, ഉദ്ദേശിച്ച ഭാഗം മാത്രമല്ല സെലക്ട് ആകുക... ആ വെബ് പേജ് മുഴുക്കെ ആയിരിക്കും... ഒന്ന് ശ്രമിക്കൂ... നോക്കാലോ... എന്ത് പറയുന്നു എന്ന്...
thanks
ReplyDeleteവളരെ നന്ദി.ഇനിയും നല്ല നല്ല ടിപ്സ് അവതരിപ്പിക്കണം .
ReplyDeletewww.gulfpravasi.blogpost.com
പ്രിയമുള്ള സുഹൃത്തിന് ഒരായിരം നന്ദി.
ReplyDeleteവളരെ നന്ദി.... പക്ഷെ ഈ ഫോട്ടോ കോപ്പി ചെയ്യന്നത് ബ്ലോക്ക് ചെയ്യാന്‍ പറ്റുവോ
ReplyDeleteനന്ദി ഈ പോസ്റ്റിനു.
ReplyDeleteസ്ക്രീന്‍ ഷോട്ട് എടുത്തു ടൈപ്പ് ചെയ്യുവാന്‍ മടിയില്ലാത്തവന്‍ അത് ചെയ്യുമല്ലോ .ചെയ്യട്ടെ.അല്ലെ...
എന്‍റെ ബ്ലോഗില്‍ സംഭവം സക്സസ് ആയി....വളരെ അധികം നന്ദി ഉണ്ട്........വളരെ നല്ല പരിശ്രമം ആണ് താങ്കളുടേത്...........
ReplyDeleteThis comment has been removed by the author.
ReplyDeletegood one valare nanni
ReplyDeleteനന്ദിയുണ്ട് വളരെയേറെ.. തിരഞ്ഞു നടന്നു ഒടുവില്‍ ഒരു സുഹൃത്ത് വഴി എവിടെ എത്തി..
ReplyDeleteDear Mullookkaara I tried it on my recently started blog english4keralasyllabus,blogspot.com and found it effective. Thank u very much.
ReplyDeleteI have two doubts
1) the "Manorama news feed" and the "Visitors so far" gadgets stopped working.
2) What should we do to deactivate this...
Hope u would reply.
Thanks
ReplyDeletemashinu nandi... but picturil double click cheytha big sizil varum appol save cheyyan pattunnu...
ReplyDeleteഉഷാറായിട്ടുണ്ട് ട്ടോ
ReplyDeleteപരീക്ഷിച്ചു വിജയിച്ചു. ഫോട്ടോ അപ് ലോഡ് ചെയ്യാന്‍ പേടിയായിരുന്നു. തത്ക്കാലം അത് മാറിക്കിട്ടി. ദയവു ചെയ്ത് ഇതിന്റെ പരിഹാരവും പറഞ്ഞു കൊടുക്കരുത്. നന്ദി.....
ReplyDeletecopy ചെയ്യാന്‍ കഴിയുന്നു. ഫോട്ടോ മാത്രമല്ലേ പ്രശ്നമുള്ളൂ. webpage മുഴുവനായി clt+a, clt+c, ശേഷം wordprocessoril clt+v പിന്നെ ആവശ്യമുള്ള ചിത്രങ്ങള്‍ save ചെയ്യാം. ഇതിനെന്താ മാഷേ പരിഹാരം. Please any way to over come it.........
ReplyDeleteവളരെ നന്നായി.....ചങ്ങലക്ക് ബ്രാന്തായാല്‍ എന്തുചെയ്യാന്‍ പറ്റും?
ReplyDeleteഈ പോസ്റ്റിനു കമന്റ് ഇടാതിരിക്കാന്‍ കഴിയില്ല....
ReplyDeleteഒരായിരം നന്ദി....:)
റൈറ്റ് ക്ലിക്ക് ഒപ്ഷന്‍ വേണമെങ്കില്‍ ഏതാ ഒഴിവാക്കേണ്ടത്
ReplyDeletesuper..!
ReplyDeleteNannayittundu k tto; iniyum ezhuthuka ithu pole; information blog vayikkan thalparyamenkil ivide click cheythu poyi nokkavunnathanu .
ReplyDeleteകൊള്ളാം പക്ഷെ ഈ പരീക്ഷണത്തിനു ശേഷം നമ്മുടെ പേജിലെ ലിങ്കുകള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. അവരെ അനുനയിപ്പിച്ചു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നമ്മള്‍ അടിയന്തിരമായി കൈകൊണ്ടെങ്കിലും അവര്‍ വഴങ്ങിയില്ല. ഒടുവില്‍ ഈ വിദ്യ നമ്മുടെ പേജിലെ കഴിയാതെ വന്നു എന്ന് ചുരുക്കം.
ReplyDeleteThank u sir very much....
ReplyDeleteThanks for Informations
ReplyDeletehttp://mallunow.co.cc/
ReplyDeleteപ്രിയപ്പെട്ട മള്ളൂർക്കാരാ,
ReplyDeleteഈ കോപി പെയ്സ്റ്റ് തടയുന്ന ഈ വിദ്യ കഴിഞ്ഞ വർഷം ഈ പോസ്ടിന്റെ സഹായത്തോടെ ഞാൻ ചെയ്തിരുന്നു. പിന്നീടു വന്ന ഒരു പ്രശനം ബ്ലോഗില വന്ന ആൾ ഏതെങ്കിലും ലിങ്കിൽ ക്ലിക്ക് ചെയ്ത് ബ്ലോഗിന് പുറത്ത് പോകുന്നു എന്നതായിരുന്നു. അയാള് വീണ്ടും അഡ്രസ് ടൈപ് ചെയ്ത് എത്തുകയോ മറ്റോ ചെയ്യേണ്ടിയിരുന്നു.
കേരള സിലബസ് വിദ്യാർഥികല്ക്കായുള്ള ഇംഗ്ലിഷ് ഫോർ കേരള സിലബസ് എന്ന ഞങ്ങളുടെ ബ്ലോഗില അടുത്തിടെ സന്ദർശിച്ച ഒരു വിദ്യാർഥി പറഞ്ഞു തന്ന വിദ്യയാണ് ഈ പ്രശ്നത്തിനു പരിഹാരമായത്
പുതിയ ടാബിൽ തുറക്കാൻ ആ ലിങ്കിൽ വെറുതെ മൗസ് വീൽ കൊണ്ട് ക്ലിക്ക് ചെയ്‌താൽ മതി.
പലർക്കും ഉപകാരപ്രദമാകും എന്ന പ്രതീക്ഷയിൽ
നന്ദിപൂർവ്വം
രാജീവ്
english4keralasyllabus.com
This comment has been removed by the author.
ReplyDeleteവളരെ നന്ദി. തുടക്കക്കാരനായതു കൊണ്ട് ഈ ടെംപ്ലേയ്റ്റ് കോഡ് കണ്ടുപിടിക്കാന്‍ അല്‍പം ബുദ്ധിമുട്ടി.... എങ്കിലും സാരമില്ല. സംഗതി ഒ.കെ.
ReplyDeletekalakki..
ReplyDelete