ബ്ലോഗില്‍ Older Post - Newer Post ലിങ്കുകള്‍ ഒഴിവാക്കാന്‍.

ബ്ലോഗില്‍ നാം പലപ്പോഴായി ഇടുന്ന പോസ്റ്റുകളുടെ ടൈറ്റില്‍ ലിങ്കുകള്‍ side bar - ല്‍ നല്‍കാറുണ്ടല്ലോ. ചിലപോസ്റ്റുകള്‍ വായനക്കാര്‍ കാണാതിരിക്കാന്‍ കൂടിയാണ്, Blog Archive ഒഴിവാക്കി, തിരഞ്ഞെടുത്ത പോസ്റ്റുകളുടെ ലിങ്കുകള്‍ മാത്രം ഇത്തരത്തില്‍ നല്‍കുന്നത്. പക്ഷെ പോസ്റ്റിനു താഴെയായികാണുന്ന Older Post , Newer Post ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌താല്‍ നമ്മള്‍ പോസ്റ്റ് ചെയ്ത എല്ലാപോസ്ടുകളും ഒന്നിന് പിറകെ ഒന്നായി വായനക്കാര്‍ക്ക് കാണാനാകും. ആദ്യം പറഞ്ഞ രീതിയില്‍ മാത്രം, നമ്മള്‍ ക്രമീകരിച്ചു നല്‍കിയ ലിങ്കുകള്‍ വഴി മാത്രം വായനക്കാര്‍ പോസ്റ്റുകള്‍ കാണണമെങ്കില്‍ Older Post , Newer Post ലിങ്കുകള്‍ കൂടി ഒഴിവാക്കണം. അതിനുള്ള വിദ്യയാണ് പറയുന്നത്. അതിനായി നിങ്ങളുടെ ബ്ലോഗ് സൈന്‍ ഇന്‍ ചെയ്തു ലേയൌട്ട് സെക്ഷനില്‍ ചെന്ന് Edit HTML ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ടെമ്പ്ലേറ്റ് കോഡില്‍ താഴെ കാണുന്ന നീല നിറത്തിലുള്ള കോഡ് കണ്ടുപിടിച്ചു അത്രയും ഭാഗം ഡിലീറ്റു ചെയ്ത്, ( ചില ടെമ്പ്ലേറ്റ് കോഡ്കളില്‍ ഈ പറഞ്ഞ കോഡില്‍ ചെറിയ വ്യത്യാസം കാണാം. കീ ബോര്‍ഡില്‍ Ctrl+F അമര്‍ത്തി find കോളത്തില്‍ #blog-pager-newer-link എന്ന വാക്കുകള്‍ നല്കി find ച്യ്താല്‍ എളുപ്പത്തില്‍ അത്രയും ഭാഗം കണ്ടുപിടിക്കാം.) ആ സ്ഥലത്ത് താഴെ കാണുന്ന ചുവന്ന നിറത്തിലുള്ള കോഡ് പേസ്റ്റ് ചെയ്യുക. ഇനി ടെമ്പ്ലേറ്റ് സേവ് ചെയ്തു ബ്ലോഗ് കണ്ടു നോക്കൂ... ഇപ്പോള്‍ Older Post , Newer Post ലിങ്കുകള്‍ ബ്ലോഗ് പോസ്റ്റിനു താഴെ ഉണ്ടാവില്ല.

#blog-pager-newer-link {
float: left;
}
#blog-pager-older-link {
float: right;
}
#blog-pager {
text-align: center;
}




#blog-pager-newer-link {
display: none;
}
#blog-pager-older-link {
display: none;
}
#blog-pager {
display: none;
}

7 comments:

  1. “ചിലപോസ്റ്റുകള്‍ വായനക്കാര്‍ കാണാതിരിക്കാന്‍ കൂടിയാണ്, Blog Archive ഒഴിവാക്കി, തിരഞ്ഞെടുത്ത പോസ്റ്റുകളുടെ ലിങ്കുകള്‍ മാത്രം ഇത്തരത്തില്‍ നല്‍കുന്നത്.“

    വായനക്കാ‍ര്‍ കാണരുതെന്ന് ആഗ്രഹമുള്ള പോസ്റ്റുകള്‍ ഒഴിവാക്കിയാല്‍/ഡിലീറ്റിയാല്‍ പ്രശ്നം തീര്‍ന്നില്ലേ മാഷേ ? വായിക്കാനല്ലെങ്കില്‍ പിന്നെന്തിനാ പോസ്റ്റ് ഇടുന്നത് ?

    ഇത്രയും കുഴഞ്ഞ പരിപാടികള്‍ ചെയ്യുന്നതിനിടയില്‍ മറ്റെന്തെങ്കിലുമൊക്കെ എച്ച്.ടി.എം.എല്‍. ല്‍ നിന്ന് പോയാലുള്ള കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത് ?

    ReplyDelete
    Replies
    1. സൈഡുബാറിൽ നമ്മൾ ആഗ്രഹിക്കുന്ന വിധം കാണിക്കുന്നതുതന്നയല്ലേ നല്ലത്? ഓൾഡ് ന്യൂ പോസ്റ്റ് ഓപ്ഷനിൽ നമ്മൾ ആഗ്രഹിക്കുന്ന ഓർഡറിലല്ലല്ലോ കാണുക നമ്മുടെ പോസ്റ്റിംഗ് ഓർഡറിലാവില്ലേ?

      Delete
  2. Really helpful... Thanks a million dear...!!!

    ReplyDelete
  3. You rock...I think you really take time to pass such helpful information. Happy Blogging :-)

    ReplyDelete
  4. Its not working in my blog!
    My blog address is http://a2zmusicz.blogspot.com
    Please help me to solve this!
    I too don't need to show these links in my blog.Thanks in advance.

    ReplyDelete
  5. ഞാന്‍ ഇന്നാ ഇതു ചെയ്തത്

    ReplyDelete
  6. പോപ്പുലര്‍ പോസ്റ്റ്‌ സൈഡ് ബാറില്‍ കാണാന്‍ എന്ത് ചെയ്യണം

    ReplyDelete