ബ്ലോഗിലേക്കായി MP3 പ്ലെയറുകള്‍

ബ്ലോഗില്‍ പാട്ടുകളും ഓഡിയോ ക്ലിപ്പിങ്ങുകളും പോസ്റ്റ് ചെയ്യാനുള്ള ചില വോയിസ് MP3 പ്ലെയറുകളുടെ കോഡ് ഇവിടെ നല്കുന്നു. ഇത്തരം പ്ലെയറുകള്‍, ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകളെ അടിസ്ഥാനമാക്കിയാണ് ബ്ലോഗിലോ വെബ്സൈറ്റ്ലോ ഡിസ്പ്ലേ ചെയ്യുന്നതും പ്രവര്ത്തിക്കുന്നതും.അത്തരം ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുവാനും പ്രവര്ത്തിപ്പിക്കുവാനും കഴിയൂ. മേല്‍പ്പറഞ്ഞ രീതിയിലുള്ള ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ താഴെ കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു ആവശ്യമായവ ഡൌണ്‍ലോഡ് ചെയ്ത് ഇന്സ്റ്റാള്‍ ചെയ്യുക. ഈ സോഫ്റ്റ്വെയറുകള്‍ എപ്പോഴായാലും കമ്പ്യൂട്ടറില്‍ ആവശ്യമാണ് എന്നത് ഓര്ക്കുക.

Download Adobe Flash Player


Download Adobe Shockwave Player


Download Apple Quicktime Player


Download Java


അതിനു ശേഷം താഴെ കാണുന്ന വോയിസ് പ്ലെയറുകളില്‍ നിന്നും ആവശ്യമായവ തിരഞ്ഞെടുത്തു ആ പ്ലയെറിന്റെ താഴെയുള്ള കോളത്തിലെ കോഡില്‍ AUDIO URL HERE എന്നത് മാറ്റി നിങ്ങള്ക്കിഷ്ട്ടപ്പെട്ട MP3 സോങ്ങിന്റെ / ഓഡിയോ ക്ലിപ്പിങ്ങിന്റെ URL കോഡ് നല്കിയ ശേഷം , ആ കോളത്തിലെ കോഡ് മുഴുവനായും കോപ്പി ചെയ്തു ബ്ലോഗില്‍ Html / Javascript കോളത്തില്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക. അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റ്‌ ഏരിയയില്‍ HTML രീതി തിരഞ്ഞെടുത്ത് പേസ്റ്റ് ചെയ്തതിനുശേഷം, പോസ്റ്റ് പബ്ലിഷ് ചെയ്യുക. ഇനി ആ പോസ്റ്റ് കണ്ടു നോക്കൂ...നിങ്ങള്‍ സെലക്ട് ചെയ്ത പ്ലെയര്‍ അവിടെ കാണാം...അതില്‍ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്തു നോക്കൂ...നിങ്ങള്‍ തിരഞ്ഞെടുത്ത ഗാനം പ്ലേ ചെയ്യുന്നത് കാണാം.












































































നമുക്കിഷ്ട്ടപ്പെട്ട MP3 ഗാനങ്ങളും ഓഡിയോ ഫയലുകളും അപ്പ്‌-ലോഡ് ചെയ്താലാണ് സാധാരണയായി അവയുടെ URL കോഡുകള്‍ നമുക്ക് ലഭിക്കുന്നത്‌. അത്തരം സേവനങ്ങള്‍ സൌജന്യമായി നല്‍കുന്ന നിരവധി വെബ്സയിറ്റുകളുണ്ട് . അത്തരം വെബ്സയിറ്റുകളെകുറിച്ചും ഓഡിയോ പോഡ്കാസ്റ്റിനെ ( Audio Podcast )കുറിച്ചും ഉള്ള വിവരങ്ങള്‍ അടുത്ത പോസ്റ്റില്‍.

10 comments:

  1. നമുക്കിഷ്ട്ടപ്പെട്ട MP3 ഗാനങ്ങളും ഓഡിയോ ഫയലുകളും അപ്പ്‌-ലോഡ് ചെയ്താലാണ് സാധാരണയായി അവയുടെ URL കോഡുകള്‍ നമുക്ക് ലഭിക്കുന്നത്‌. അത്തരം സേവനങ്ങള്‍ സൌജന്യമായി നല്‍കുന്ന നിരവധി വെബ്സയിറ്റുകളുണ്ട് . അത്തരം വെബ്സയിറ്റുകളെകുറിച്ചും ഓഡിയോ പോഡ്കാസ്റ്റിനെ ( Audio Podcast )കുറിച്ചും ഉള്ള വിവരങ്ങള്‍ കൂടി കാത്തിരിക്കുകയാണ് അത് കൂടി കിട്ടിയതിന്ന് ശോഷം ഇത് ഉപയോഗീക്കാം

    ReplyDelete
  2. കോഡ്‌ കൊടുത്തെങ്കിലും പ്ലെയര്‍ കിട്ടുന്നില്ല.എറര്‍ മെസ്സേജാണ്‌ കാണിക്കുന്നത്‌..എന്തുകോണ്ടാണ്‌?

    ReplyDelete
  3. പ്രീയപ്പെട്ട മണിഷാരത്ത്‌ സാധാരണയായി അങ്ങിനെ സംഭവിക്കാന്‍ വഴിയില്‍. ഈ കോഡുകള്‍ ഞാന്‍ പലപ്രാവശ്യം പല പാട്ടുകളുടെ URL നല്‍കി ടെസ്റ്റ്‌ ചെയ്തതാണ്. പ്രധാനമായും മുകളില്‍ പറഞ്ഞിട്ടുള്ള നാല് സോഫ്റ്വേയറുകളെ ( ഈ നാലില്‍ ഏതുമാകാം. അത് ഡിസൈന്‍ ചെയ്യുന്നവരുടെ മനോധര്‍മ്മം പോലിരിക്കും . അതിനാലാണ് ആ നാല് ലിങ്കും നല്‍കിയത്. ) അടിസ്ഥാന മാക്കിയാണ് മിക്കാവാറും എംബഡ്/ഫ്ലാഷ് പ്ലെയറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവ നാലും ഉണ്ടെങ്കില്‍ അത്തരം പ്ലെയറുകള്‍ ഡിസ്‌പ്ലേ ചെയ്യപ്പെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. മേല്‍പ്പറഞ്ഞ സോഫ്റ്വേയറുകള്‍ താങ്കളുടെ കമ്പ്യൂട്ടറില്‍ ഉണ്ടോ?
    പിന്നീടുള്ള, താങ്കള്‍ പറഞ്ഞ പ്രശ്നത്തിന് കാരണം താങ്കള്‍ ഉപയോഗിക്കുന്ന ബ്രൌസറിന്റെതായിരിക്കും. ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ന്റെ പഴയ വേര്‍ഷനുകളില്‍ ഇത്തരം കോഡുകള്‍ ചില പ്രശ്നങ്ങള്‍ കാണിക്കാറുണ്ട്. ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ ഒഴിവാക്കി Mozilla Firfox ഉപയോഗിച്ചുകൂടെ. ആ രീതിയില്‍ ഒന്ന് പരീക്ഷിച്ചു നോക്കൂ. മോസില്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ഈ ബ്ലോഗില്‍ ഏറ്റവും താഴെ കാണാം. സ്നേഹപൂര്‍വ്വം, മുള്ളൂക്കാരന്‍.

    ReplyDelete
  4. pls attach malayalam EVERGREEN songs URL

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. നമസ്കാരം സുഹൃത്തുക്കളെ, എന്റെ ഈ കമന്റ്‌ നിങ്ങള്ക്ക് ഉപകാരപ്രദമാകും എന്നൊരു ധാരണ എനിക്കുള്ളത് കൊണ്ടാണ് ഇവിടെ കമന്റ്‌ ചെയ്യുന്നത്....

    നമ്മള്‍ അപ്‌ലോഡ്‌ ചെയ്ത ഫയല്‍ ഉകളുടെ മാത്രമല്ല, മലയാളം പാടുകള്‍ സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വെബ്‌ സൈടു കളില്‍ നിന്നും നമുക്ക് ആവശ്യമുള്ള പാടിന്റെ URL നമുക്ക് കിട്ടും...ചെയ്യേണ്ടത് മാത്രം :- ആദ്യം പാടു ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന സൈറ്റില്‍ (sensongs പോലെ )പോയി ഇഷ്ടമുള്ള പാട്ടിന്റെ മേല്‍ right click ചെയ്തു copy link location കൊടുക്കുക .അല്ലെങ്കില്‍ :-properties റൈറ്റ് ക്ലിക്ക് ചെയ്തു address ഇന്റെ നേരെയുള്ള link copy ചെയ്യുക. അതായിരിക്കും ആ പാട്ടിന്റെഉരല്‍.

    ReplyDelete
  7. നമ്മുടെ സിസ്റെതിലുള്ള ഒരു വീഡിയോ ബ്ലോഗില്‍ ആഡ് ചെയ്യാന്‍ കഴിയുമോ?

    ReplyDelete
  8. create a youtube ac
    it is very easy to upload 10 minutes files

    ReplyDelete
  9. നങ്ങളുടെ സംശയം - യൂടുബില്‍ ഉള്ള ഒരു വീഡിയോയുടെ URL ഇതിന്‍ നല്‍കാമോ???

    ReplyDelete
  10. പറ്റില്ലല്ലോ Mes IT club. എം പീ ത്രീ യൂ ആര്‍ എല്ലുകള്‍ തന്നെ വേണം. യൂ ട്യൂബ് വീഡിയോ ബ്ലോഗില്‍ നല്‍കാന്‍ യൂ ട്യൂബില്‍ നിന്ന് തന്നെ അതിന്റെ എംബെഡ്‌ കോഡ് കിട്ടുമല്ലോ..

    ReplyDelete