ഓഡിയോ പോഡ്കാസ്റ്റിംഗ് (Audio Podcasting)

നാം ഒരു ബ്ലോഗ്‌ തുടങ്ങിയാല്‍ അതില്‍ പലവിധത്തിലുള്ള പോസ്റ്റുകളാണല്ലോ നല്‍കുന്നത്. കവിതകളും കഥകളും ആനുകാലിക സംഭവങ്ങളുംകൊണ്ട് ബൂലോകം ബ്ലോഗ്ഗെര്മാരാല്‍ കൂടുതല്‍ സജീവമാവുകയാണ്. ബ്ലോഗില്‍ പോസ്റ്റുകള്‍ നല്‍കാനും ഒപ്പം ചിത്രങ്ങള്‍ വീഡിയോ എന്നിവ നല്കുവാനുമുള്ള സൗകര്യം ബ്ലോഗ്ഗര്‍ നമുക്ക് നല്‍കുന്നുണ്ട്. എന്നാല്‍, നന്നായി പാടുന്ന - കഥപറയുന്ന - വിവരണങ്ങള്‍ നല്‍കുവാന്‍ കഴിയുന്ന ഒരു ബ്ലോഗ്ഗെര്‍ക്ക് സ്വന്തം ശബ്ദത്തില്‍ ഒരു ഓഡിയോ / MP3ഫയല്‍ ബ്ലോഗില്‍ നല്‍കണമെങ്കില്‍ (Audio Podcasting) , അല്ലെങ്കില്‍ ഇഷ്ട്ടപ്പെട്ട ഒരുഗാനം ബ്ലോഗില്‍ നല്‍കണമെങ്കില്‍ എന്ത് ചെയ്യും? ഡി.പ്രദീപ്കുമാറിന്റെയും ജ്യോതി ഭായിയുടെയും ബ്ലോഗുകള്‍ ഇത്തരത്തിലുള്ളതാണ് .നിങ്ങളുടെ സ്വന്തം ശബ്ദത്തിലുള്ള / നിങ്ങളുടെ ശേഖരത്തിലുള്ള / നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ഒരു MP3 ഗാനത്തെയോ ഓഡിയോ ഫയലിനെയോ ബ്ലോഗില്‍ പോസ്റ്റ്‌ ആയോ Gadjet ആയോ നല്‍കാനുള്ള കാര്യങ്ങള്‍ (Audio Podcasting) അറിയാവുന്ന രീതിയില്‍ വിശദമാക്കുന്നു.

നിങ്ങളുടെ ശബ്ദത്തില്‍ ഒരു ഓഡിയോ Mp3 ഫയല്‍ (പാടുകയോ പറയുകയോ എന്താന്നു വച്ചാല്‍ അത് ) ഉണ്ടാക്കാന്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ മള്‍ട്ടിമീഡിയ സ്പീക്കര്‍ സിസ്റ്റം, മൈക്രോഫോണ്‍, ഓഡിയോ റെക്കോഡിങ്ങ് സോഫ്റ്റ്‌വെയര്‍ എന്നിവയാണ് ആവശ്യം. നല്ലരീതിയില്‍ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കുറെയേറെ സൌജന്യ ഓഡിയോ MP3 റെക്കോഡിങ്ങ് സോഫ്റ്റ്‌വെയറുകള്‍ ഉണ്ട്. ഇവ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. ചില റെക്കോഡിങ്ങ് സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു നിങ്ങള്‍ക്കാവശ്യമായ റെക്കോഡിങ്ങ് സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്തു കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ചെയ്യുക. തുടര്‍ന്ന് അവയിലെ നിര്ദ്ധേശങ്ങള്‍ക്കനുശ്രുതമായി റിക്കോഡിംഗ് ചെയ്ത് ഓഡിയോ ഫയല്‍ കമ്പ്യൂട്ടറില്‍ ആവശ്യമായ സ്ഥലത്ത് സേവ് ചെയ്യുക.

mp3mymp3.com recorder download

Download Music-Recorder.net Sound Recorder

Download KRISTAL Audio Engine

Recordingsoftware.net

Anewsoft.com Recorder

മേല്‍പ്പറഞ്ഞ രീതിയില്‍ റെക്കോര്‍ഡ്‌ ചെയ്തുവച്ച് ഓഡിയോ ഫയലുകളോ, നമുക്കിഷ്ട്ടപ്പെട്ട MP3 ഗാനങ്ങളോ ഏതെങ്കിലും വെബ്‌ സേര്‍വറിലേക്ക് അപ്പ്‌-ലോഡ് (Upload)ചെയ്താലാണ് സാധാരണയായി അവയുടെ URL കോഡുകളോ അവ പ്ലേ ചെയ്യുവാനുള്ള പ്ലെയറുകളുടെ Embed കോഡുകളോ നമുക്ക് ലഭിക്കുന്നത്‌. അത്തരം സേവനങ്ങള്‍ സൌജന്യമായി നല്‍കുന്ന നിരവധി വെബ്സയിറ്റുകളുണ്ട് .https://www.podbean.com/, http://www.clickcaster.com/ തുടങ്ങിയ വെബ്സയിറ്റുകള്‍, ഉപയോഗത്തിന് പരിധി നിശ്ചയിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ രീതിയില്‍ ഉള്ള സൌജന്യ സേവനം നല്‍കുന്നുണ്ട്. ഈ വെബ്‌ സൈറ്റുകളുടെ സേവനങ്ങള്‍ക്ക്, ആവശ്യമായ വിവരങ്ങള്‍ നല്‍കി ഒരു അക്കൗണ്ട്‌ ക്രീയേറ്റു ചെയ്യണം. ഇതില്‍ podbean.com 100Mb സ്പേസും clickcaster.com 125Mb സ്പേസുമാണ് ഓരോ അക്കൌണ്ടിനും സൌജന്യമായി നല്‍കുന്നത്. മേല്‍പ്പറഞ്ഞ സയ്റ്റില്‍ ഏതിലെങ്കിലും ഒരു അക്കൗണ്ട്‌ ക്രീയേറ്റു ചെയ്ത്, നേരത്തെ നിങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത് വച്ചതോ അല്ലെങ്കില്‍ നിങ്ങളുടെ ശേഖരത്തിലുള്ളതോ ആയ ഓഡിയോ ഫയല്‍ പ്രസ്തുത സയ്റ്റിലേക്ക് അപ്‌ലോഡ്‌ ചെയ്ത് അവിടെ നിന്നും കിട്ടുന്ന Embed പ്ലെയര്‍ കോഡ് ബ്ലോഗിലെ പോസ്റ്റ്‌ എരിയയിലോ Html / Javascript കോളത്തിലോ പേസ്റ്റ് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ അപ്‌ലോഡ്‌ ചെയ്ത ഓഡിയോ ഫയല്‍ നിങ്ങളുടെ ബ്ലോഗില്‍ പ്ലേ ചെയ്യാം.

Adobe Shockwaw Player, Adobe Flash Player, Apple Quick Time, Java തുടങ്ങിയ ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകളെ അടിസ്ഥാനമാക്കിയാണ് മേല്‍പ്പറഞ്ഞ രീതിയിലുള്ള മിക്കവാറും Embed പ്ലെയറുകള്‍ ബ്ലോഗിലോ വെബ്സൈറ്റ്ലോ ഡിസ്പ്ലേ ചെയ്യുന്നതും പ്രവര്ത്തിക്കുന്നതും.അത്തരം ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുവാനും പ്രവര്ത്തിപ്പിക്കുവാനും കഴിയൂ. അതുപോലെ പഴയ വേര്‍ഷന്‍ വെബ്‌ ബ്രൌസറുകളിലും ചിലപ്പോള്‍ ഇത്തരം എംബഡ് പ്ലെയെറുകള്‍ ഡിസ്‌പ്ലേ ആകില്ല എന്നതും ഓര്‍ക്കുക. മോസില്ല ഫയര്‍ഫോക്സ് ‍- 3 വെബ്‌ ബ്രൌസറില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറവാണ്. ഈ ബ്ലോഗിന്റെ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തു മോസില്ല ഫയര്‍ഫോക്സ് - 3 ഡൌണ്‍ലോഡ് ചെയ്യാം.മേല്‍പ്പറഞ്ഞ രീതിയിലുള്ള ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കിയ ഈ പോസ്റ്റ്‌ കാണുക.

ഇനി എളുപ്പത്തില്‍ ഓഡിയോ ഫയലുകള്‍ അപ്‌ലോഡ്‌ ചെയ്യുകയും അപ്‌ലോഡ്‌ ആ ഓഡിയോ ഫയലിന്റെ URL കോഡ് ലഭിക്കുകയും ചെയ്യുന്ന ഒരു വെബ്‌സയ്റ്റിനെ പരിചയപ്പെടാം. ഈ സയ്റ്റില്‍ ഓരോ അക്കൗണ്ട്‌നും 1GB വരെ സൌജന്യ സ്പേസും ഓരോ മാസവും 5Gb ബാന്‍ഡ്‌വിട്തും ( bandwidth ) ലഭിക്കും.
http://www.fileden.com/ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്രസ്തുത സയ്റ്റില്‍ ചെന്ന് ആവശ്യമായ വിവരങ്ങള്‍ നല്‍കി ഒരു അക്കൗണ്ട്‌ ക്രീയേറ്റ് ചെയ്യുക. അതിനു ശേഷം സയ്റ്റിന്റെ മുകളിലുള്ള നാവിഗേഷന്‍ ബാറിലെ UPLOAD എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭിക്കുന്ന വിന്‍ഡോവില്‍ ആവശ്യമായ Folder സെലക്ട്‌ ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള ഓഡിയോ ഫയലിനെ അപ്പ്‌-ലോഡ് ചെയ്യുക. അപ്പ്‌-ലോഡിംഗ് പൂര്‍ത്തിയായതിനുശേഷം നേരത്തെ പറഞ്ഞ നാവിഗേഷന്‍ ബാറിലെ FILES എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ആ വിന്‍ഡോവില്‍ നിങ്ങള്‍ അപ്പ്‌-ലോഡ് ചെയ്ത ഓഡിയോ ഫയല്‍ കാണാം. അതില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. അവിടെ URL - BB Code - HTML Code എന്ന് കാണാം. URL എന്നുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ നേരത്തെ നിങ്ങള്‍ അപ്പ്‌-ലോഡ് ചെയ്ത ഓഡിയോ ഫയലിന്റെ URL കോഡ് ഒരു ചെറിയ ചതുരത്തിനുള്ളില്‍ ലഭിക്കും. ഈ കോഡ് Embed പ്ലെയറിലെ URL നല്‍കേണ്ട സ്ഥലത്ത് നല്‍കുക.

വിവിധ തരത്തിലുള്ള Embed വോയിസ് പ്ലെയറുകളുടെ കോഡ് താഴെ കാണാം.പ്ലെയറുകളില്‍ നിന്നും ആവശ്യമായവ തിരഞ്ഞെടുത്തു ആ പ്ലയെറിന്റെ താഴെയുള്ള കോളത്തിലെ കോഡില്‍ AUDIO URL HERE എന്നത് മാറ്റി നേരത്തെ അപ്പ്‌-ലോഡ് ചെയ്തെടുത്ത ഓഡിയോ ഫയലിന്റെ URL കോഡ് നല്കിയ ശേഷം , ആ കോളത്തിലെ കോഡ് മുഴുവനായും കോപ്പി ചെയ്തു ബ്ലോഗില്‍ Html / Javascript കോളത്തില്‍ പേസ്റ്റ് ചെയ്ത് സേവ് ചെയ്യുക. അല്ലെങ്കില്‍ ബ്ലോഗിലെ പോസ്റ്റ്‌ ഏരിയയില്‍ HTML രീതി തിരഞ്ഞെടുത്ത് പേസ്റ്റ് ചെയ്തതിനുശേഷം, പോസ്റ്റ് പബ്ലിഷ് ചെയ്യുക. ഇനി ആ പോസ്റ്റ് കണ്ടു നോക്കൂ...നിങ്ങള്‍ സെലക്ട് ചെയ്ത പ്ലെയര്‍ അവിടെ കാണാം...അതില്‍ പ്ലേ ബട്ടണ്‍ ക്ലിക്ക് ചെയ്തു നോക്കൂ...നിങ്ങള്‍ അപ്പ്‌-ലോഡ് ചെയ്തെടുത്ത ഗാനം പ്ലേ ചെയ്യുന്നത് കാണാം.









































































19 comments:

  1. വളരെ ഉപകാരപ്രദമായ പോസ്റ്റ്. ആശംസകള്‍‍.

    ReplyDelete
  2. നന്ദി ഒരായിരം നന്ദി ...

    ReplyDelete
  3. മരമാക്രിയെ ചിന്തയില്‍ നിന്ന് പുറത്താക്കിയ വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ. പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം.

    ReplyDelete
  4. പ്രിയമുള്ള മുള്ളൂജീ...

    ഒരായിരമായിരം നന്ദിയും കടപ്പാടും നേരുന്നു. താങ്കളുടെ ഉദ്യമശ്രമം അഭിനന്ദനാര്‍ഹം. ഇത്രയും വിശദമായി വിവരങ്ങള്‍ തയ്യാറാക്കുവാന്‍ താങ്കള്‍ എടുത്ത പ്രയക്നം/പരിശ്രമം ക്ഷമ, എല്ലാം സ്തുത്യര്‍ഹം തന്നെ എന്നു സൂചിപ്പിക്കാതെ വയ്യ. ഭാവുകങ്ങള്‍.

    ഞാനും ഒരു കൈ നോക്കട്ടെ, എന്റെ സ്വരം അപ്‌ലോഡ് വിജയകരമായാല്‍ കടപ്പാട് താങ്കള്‍ക്കാണ്‌.

    സ്നേഹപൂര്‍‌വം,

    ഏറനാടന്‍.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. ഇതാ എന്റെ പുതിയ സൗണ്ട് ബ്ലോഗ് ആരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു.

    ഏറനാടന്‍ സ്വരമേളംകടപ്പാട്: ഗുരു ശ്രീ. മുള്ളൂക്കാരന്‍ അവര്‍കള്‍ക്ക്.. :

    ReplyDelete
  7. നന്ദി........
    എഡിറ്റ്‌ പേജില്‍ ചെയ്തപ്പോള്‍ കിട്ടുന്നുണ്ട്‌.....
    ഇതേപോലെ അറിയാവുന്ന കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കുവൈയ്ക്കാന്‍ താങ്കള്‍ കാണിക്കുന്ന മഹാമനസ്കതയ്ക്കും മനസ്സിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.പഴയപോസ്റ്റുകള്‍ വായിച്ചുകൊണ്ടിരിക്കുകയാണ്‌.ഡിലേറ്റു ചെയ്യെല്ലേ..ഭാവുകങ്ങള്‍

    ReplyDelete
  8. ഏറനാടന്‍ സ്വരമേളം ആദ്യപോസ്റ്റ്അങ്ങനെ ഒരു ശബ്ദ സ്വരമേള ബ്ലോഗ് ഞാനും ആരംഭിച്ചു.

    മുള്ളൂക്കാരാ പലരും പറയുന്നു. പലര്‍ക്കും ഇത് ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന്. എന്താ പോം‌വഴി?

    ReplyDelete
  9. വളരെ ഉപകാ‍രപ്രദം.

    ആശംസകളോടെ...

    :)

    ReplyDelete
  10. പ്രീയ ഏറനാടന്‍... താങ്കളുടെ കമന്റ്‌ കണ്ടു.. ഞാന്‍ ഈ പോസ്റ്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
    Adobe Shockwaw Player, Adobe Flash Player, Apple Quick Time, Java തുടങ്ങിയ ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകളെ അടിസ്ഥാനമാക്കിയാണ് മേല്‍പ്പറഞ്ഞ രീതിയിലുള്ള മിക്കവാറും Embed പ്ലെയറുകള്‍ ബ്ലോഗിലോ വെബ്സൈറ്റ്ലോ ഡിസ്പ്ലേ ചെയ്യുന്നതും പ്രവര്ത്തിക്കുന്നതും.അത്തരം ഫ്ലാഷ് പ്ലെയര്‍ സോഫ്റ്റ്വെയറുകള്‍ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ മാത്രമേ ഇവ നിങ്ങളുടെ കമ്പ്യൂട്ടറില്‍ കാണുവാനും പ്രവര്ത്തിപ്പിക്കുവാനും കഴിയൂ.അതുപോലെ പഴയ വേര്‍ഷന്‍ വെബ്‌ ബ്രൌസറുകളിലും ചിലപ്പോള്‍ ഇത്തരം എംബഡ് പ്ലെയെറുകള്‍ ഡിസ്‌പ്ലേ ആകില്ല എന്നതും ഓര്‍ക്കുക. മോസില്ല ഫയര്‍ഫോക്സ് ‍- 3 വെബ്‌ ബ്രൌസറില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറവാണ്. പലരുടെ കമ്പ്യൂട്ടറിലും ഇത്തരം ഫ്ലാഷ്പ്ലയെര്‍ സോഫ്റ്റ്‌വേര്‍ കള്‍ ഇല്ലാത്തതാണ് പ്രശ്നം. അല്ലെങ്കില്‍ explore ന്റെ ഓള്‍ഡ്‌ വേര്‍ഷന്‍ ആകും അവര്‍ ഉപയോഗിക്കുന്നത്. എന്ത് കൊണ്ടാന്നറിയില്ല ഇന്റര്‍നെറ്റ്‌ എക്സ്‌പ്ലോറര്‍ന്റെ പരിമിതി ആളുകള്‍ മനസ്സിലാക്കാത്തത്. വളരെ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന മോസില്ല 3 ഉപയോഗിക്കാന്‍ മടിക്കുന്നത്...
    അത്തരം പ്രശ്നങ്ങള്‍ ഉണ്ടെന്നു പറയുന്നവരോട് മോസില്ല 3 ഉപയോഗിക്കാന്‍ പറയൂ. അതുപയോഗിച്ചു ശീലിച്ചവര്‍ പിന്നെ തിരിഞ്ഞു നോക്കില്ല... :-)
    സ്നേഹപൂര്‍വ്വം മുള്ളൂക്കാരന്‍.

    ReplyDelete
  11. മലയാളത്തില്‍ പോഡ്കാസ്റ്റിങ്ങ് ഇപ്പോഴും ശൈശവദശയിലാണു.ഇത്തരം പോസ്റ്റുകള്‍ വായിച്ച് കൂടുതല്‍ പേര്‍ ഈ രംഗത്തേയ്ക്ക് കടന്നു വരട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  12. വളരെ ഉപകാ‍രപ്രദം.

    ReplyDelete
  13. ഹായ് മുള്ളൂക്കരാ, വളരെ ഉപകരപ്രദമാണു നിങ്ങളുടെ ബ്ലോഗ്,ഒരു സംശയം ,ഇതിൽ കുറെ പാട്ടുകൾ ഒന്നിച് പാടിക്കാ‍ൻ കഴിയില്ലെ ?ഒരു പാട്ട് മാത്രമെ പാടൂ ?

    ReplyDelete
  14. വളരെ പ്രയോജനപ്രദം

    ReplyDelete
  15. െകാളളാം​​നന്നായി

    ReplyDelete
  16. ഈ പോസ്റ്റ് പ്രയോജനപ്പെട്ടു നന്ദി!!!!!

    www.sciencehour.blogspot.com ശാസ്ത്രദർപ്പണം സന്ദർശിക്കൂ

    ReplyDelete
  17. ബ്ലോഗ്‌ തുറക്കുമ്പോള്‍ തനിയെ പാട്ടുകള്‍ പ്ലേ ആകുവാന്‍ എന്ത് ചെയ്യാം ?

    ReplyDelete