അഡ്രസ്സ് ബാറിലെ / വിന്‍ഡോ ടാബിലെ ബ്ലോഗ്ഗര്‍ ലോഗോ മാറ്റാം.


അഡ്രെസ്സ് ബാറിലും വിന്‍ഡോ ടാബിലും ഉള്ള (മുകളിലെ ചിത്രം കാണുക), നിങ്ങളുടെ ബ്ലോഗിന്റെ ബ്ലോഗ്ഗര്‍ ലോഗോ ( Favicon ) മാറ്റി നിങ്ങള്‍ക്കിഷ്ട്ടമുള്ള ചിത്രങ്ങള്‍ അവിടെ ഡിസ്പ്ളേ ചെയ്യിക്കാം. അതിനായി, നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്കിഷ്ട്ടമുള്ള ഒരു ചിത്രം തിരഞ്ഞെടുക്കുക. അതിനുശേഷം ഈ സൈറ്റില്‍ ചെന്ന്, അവിടെ കാണുന്ന സൗകര്യം ഉപയോഗിച്ച് ( ചിത്രം ഒന്ന് കാണുക ) ആ ചിത്രത്തെ തിരഞ്ഞെടുത്തു പ്രസ്തുത സൈറ്റിലേക്ക് അപ്‌ലോഡ്‌ ചെയ്യുക. തുടര്‍ന്ന് അവിടെ തുറന്നു വരുന്ന വിന്‍ഡോവില്‍ രണ്ടാമത് കാണുന്ന കോഡ് മുഴുവന്‍ കോപ്പി ചെയ്തെടുക്കുക. ( രണ്ടാമത് കാണുന്ന ചിത്രത്തിലെ മാര്‍ക്ക് ചെയ്തു കാണുന്ന രീതിയിലുള്ള കോഡ് )

Picture - 1




Picture - 2


ഇനി നിങ്ങളുടെ ബ്ലോഗില്‍ ഡാഷ് ബോര്‍ഡ് തുറന്ന്, Layout - ല്‍ ചെന്ന്   Edit Html ഓപ്ഷന്‍ ക്ലിക്ക് ചെയ്തു, ടെമ്പ്ലേറ്റ് കോഡില്‍ </head> എന്ന ഭാഗം കണ്ടുപിടിച്ച് അതിനു തൊട്ടു മുകളിലായി, നേരത്തെ കോപ്പി ചെയ്തെടുത്ത കോഡ് പേസ്റ്റ് ചെയ്യുക. ഇനി ടെമ്പ്ലേറ്റ് സേവ് ചെയ്യുക. ബ്ലോഗ്‌ കണ്ടു നോക്കൂ. ഇപ്പോള്‍ നിങ്ങളുടെ ബ്ലോഗിന്റെ അഡ്രെസ്സ് ബാറിലും വിന്‍ഡോ ടാബിലും ഉള്ള ബ്ലോഗര്‍ ഐക്കണ്‍ മാറി പകരം നിങ്ങള്‍ തിരഞ്ഞെടുത്ത ചിത്രം അവിടെ കാണാം.

ടെമ്പ്ലേറ്റ് കോഡില്‍ </head> എന്ന ഭാഗം കണ്ടുപിടിക്കാന്‍ കീബോര്‍ഡില്‍ Ctrl + F അമര്‍ത്തി തുറന്ന് വരുന്ന കോളത്തില്‍ </head> എന്ന വാക്ക് നല്‍കി find ചെയ്യുക.

14 comments:

  1. അഭിമാനകരമായ് വീണ്ടും ബ്ലോഗ്ഗ് ചലനങ്ങളിലേക്ക്‌ അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഇനിയും കണ്ടു പിടുത്തങ്ങള്‍ ഞങ്ങള്ക്ക് വേണ്ടി നടത്തൂ മുള്ളൂ! അഭിനന്ദനങ്ങള്‍ ...

    ReplyDelete
  3. മുള്ളൂരെ,
    ഞാനിന്നാളില്‍ ഒരെണ്ണം ഫിറ്റ് ചെയ്തു നോക്കിയ കഥ, ദേ.

    ReplyDelete
  4. അടുത്ത കണ്ടുപിടിത്തവും പോരട്ടെ !

    ReplyDelete
  5. വളരെ നന്ദി .. ഞാനും പരീക്ഷിചു .. ഇനിയും പുതിയ വിശേഷങ്ങള്‍ പങ്കുവക്കുമല്ലോ ഒരായിരം നന്ദി ..

    ReplyDelete
  6. ഞാനും ഒരെണ്ണം ഫിറ്റ്‌ ചെയ്തു . നന്ദി .http://malayalambloghelp.blogspot.com/

    ReplyDelete
  7. താങ്കൾ കിടിലം തന്നെ! നന്ദി!സമയം പോലെ ഓരോന്ന് ഞാനും പരീക്ഷിക്കാം.

    ReplyDelete
  8. വളരെ നന്ദി ..ഞാനും ഒരെണ്ണം ഫിറ്റ്‌ ചെയ്തു

    ReplyDelete