ബ്ലോഗിലേക്കായി റെയിന്‍ബോ കളര്‍ ഹൈപ്പെര്‍ ലിങ്കുകള്‍

ബ്ലോഗില്‍ നല്‍കുന്ന ഹൈപ്പര്‍ ലിങ്കുകള്‍ക്ക് മുകളില്‍ മൗസ് കൊണ്ട് ചെല്ലുമ്പോള്‍ അത് ഹൈലൈറ്റ് ചെയ്യുന്ന വിദ്യ മുന്‍പ് ഇവിടെ വിശദീകരിച്ചിരുന്നല്ലോ. ഇനി ഇതാ, ഹൈപ്പര്‍ ലിങ്കുകള്‍ക്ക് മുകളില്‍ മൗസ് കൊണ്ട് ചെല്ലുമ്പോള്‍ ലിങ്ക് റെയിന്‍ബോ കളറില്‍ ( Rainbow Color ), നിറങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന രീതി എങ്ങിനെ ചെയ്യാമെന്ന് നോക്കാം.
താഴെയുള്ള ചുവന്ന നിറത്തില്‍ കാണുന്ന കോഡ് കോപ്പി ചെയ്തെടുത്ത്, നിങ്ങളുടെ ബ്ലോഗില്‍ ഡാഷ്ബോര്‍ഡില്‍ നിന്നും Layout / Edit Html - ല്‍ ചെന്ന് അവിടെ ഉള്ള ടെമ്പ്ലേറ്റ് കോഡില്‍,<head> എന്ന ടാഗിന് തൊട്ടു താഴെയായി പേസ്റ്റ് ചെയ്തു ടെമ്പ്ലേറ്റ് സേവ് ചെയ്യുക. ഇനി ബ്ലോഗില്‍ ചെന്ന് ബ്ലോഗിലുള്ള ലിങ്കുകള്‍ക്ക് മുകളില്‍ മൗസ് കൊണ്ട് ചെല്ലൂ. ലിങ്കിന്റെ നിറം മാറിക്കൊണ്ടിരിക്കുന്നത് കാണാം.



<script src='http://sites.google.com/site/mullookkaaran/my-own-server/RainbowLinks.js'/>




Note : ഈ വിദ്യ Internet Explorer, Netscape, Mozilla തുടങ്ങിയ ബ്രൌസറുകളില്‍ പരീക്ഷിച്ചു നോക്കിയതാണ്.

15 comments:

  1. kollam nalla kaaryam santhoosham aasamsakal iniyum pooratte

    ReplyDelete
  2. ഇതു മാതിരിയുള്ള കാര്യങ്ങള്‍ ഇനിയും പോസ്റ്റ് ചെയ്യണം.എന്നെപ്പോലെയുള്ള മുറി ബ്ലോഗര്‍മാര്‍ക്കു മറ്റുള്ളവരുടെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ ഇതേ മാര്‍ഗ്ഗമുള്ളൂ.

    ReplyDelete
  3. നന്ദി മുള്ളൂര്‍ക്കാരാ, പരീക്ഷിച്ചു.
    ആശംസകള്‍

    ReplyDelete
  4. നമസ്തേജി,.. നമ്മുടെ ബ്ലോഗിൽ ഏറ്റവും പുതിയ പോസ്റ്റിന്റെ കൂടെ,..”NEW “എന്ന് ഗ്ലിറ്ററിങ്ങ് വേഡ് കാണിക്കുന്നത് എങ്ങനാണ്? ചില സൈറ്റിൽ അപ് ഡേഷൻ കാണിക്കുന്നത് കണ്ടിട്ടില്ലേ,.. അതു പോലെ,…ഒന്നു പറഞ്ഞ് തരണം,..ഒരു പോസ്റ്റ് ഇട്ടാൽ ധാരാളം ആളുകൾക്കു ഉപകാരമായിരിക്കും,..പ്ലീസ്,..

    ReplyDelete
  5. ente muloorkkara orayiram ashamsakal
    vannotte iniyum vannotte

    ReplyDelete
  6. ഇത് വളരെ വിജയകരമായി പരീക്ഷിച്ചു.ആശംസകളോടെ

    ReplyDelete
  7. ഇഷ്ടായി .. നല്ല ഐഡിയ

    ReplyDelete
  8. how to set pages in main cross colum bar that shows when curser place on it?????????????????

    ReplyDelete