നിങ്ങളുടെ ബ്ലോഗിന്റെ ബ്ലോഗ്സ്പോട്ട് മാറ്റി ഇഷ്ട്ടമുള്ള ഡൊമൈന്‍ നല്‍കാം


ബ്ലോഗ്ഗര്‍, വേര്‍ഡ്പ്രസ്സ് തുടങ്ങി സൌജന്യ ബ്ലോഗിങ് സൗകര്യം നല്‍കുന്നവരുടെ ഒക്കെ സേവനം ഉപയോഗിച്ച് നാം ഒരു ബ്ലോഗ്‌ ഉണ്ടാക്കിയാല്‍, സാധാരണയായി പ്രസ്തുത ബ്ലോഗിന്റെ URL ന്റെ കൂടെ ആ സേവന ദാതാവിന്റെ പേരും ഉണ്ടാകും. അതായത് നമ്മള്‍ ബ്ലോഗ്ഗറിന്റെ സേവനം ഉപയോഗിച്ച് ഒരു ബ്ലോഗ്‌ ഉണ്ടാക്കിയാല്‍ അവസാനം blogspot.com എന്ന് കാണാം. വേര്‍ഡ്പ്രസ്സില്‍ ആണെങ്കില്‍ അവസാനം wordpress.com എന്ന് കാണാം. എന്നാല്‍, ഇങ്ങിനെ ഉണ്ടാക്കുന്ന ബ്ലോഗുകളില്‍ നിന്നും ആ സേവന ദാതാക്കളുടെ പേര് മാറ്റി നമുക്കിഷ്ട്ടമുള്ള ഡൊമൈന്‍ നല്‍കാന്‍ കഴിയും. കുറച്ചു ആഴ്ചകളിലേക്ക് / മാസങ്ങളിലേക്ക് മാത്രമായി ഈ രീതിയില്‍ ചില പ്രത്യേക ഡൊമൈന്‍ മാത്രം സൌജന്യമായി നല്‍കുന്ന സേവന ദാതാക്കളുണ്ട്. അങ്ങിനെ അല്ലാതെ എത്ര കാലത്തേക്ക് വേണമെങ്കിലും, നമുക്കിഷ്ട്ടമുള്ള പേര് ചേര്‍ത്ത് .com .in .co.in .org തുടങ്ങിയ ഡൊമൈനുകളും നമ്മുടെ ബ്ലോഗിന് നല്‍കാം. ഇത്തരത്തില്‍ ഡോമൈനിലേക്ക് മാറുന്നതിനായി നമ്മള്‍ നമുക്കാവശ്യമായ ഡൊമൈന്‍ വിലകൊടുത്തു വാങ്ങണം എന്നുമാത്രം.


ബ്ലോഗ്ഗറില്‍ / വേര്‍ഡ്പ്രസ്സില്‍ ക്രീയേറ്റ് ചെയ്ത ബ്ലോഗിനായി, ഒരു ഡൊമൈന്‍ ഒന്നോ രണ്ടോ അതില്‍ കൂടുതല്‍ വര്‍ഷ കാലയളവിലേക്കോ വിലകൊടുത്ത് വാങ്ങിക്കാം. ഈ രീതിയില്‍ .com എന്ന ഡൊമൈനിലേക്ക് നിങ്ങളുടെ ബ്ലോഗിനെ മാറ്റാന്‍ ഇപ്പോള്‍ ഒരു വര്‍ഷത്തേക്ക് 400 രൂപയോളം മാത്രമേ ചിലവുള്ളൂ. ഉദാഹരണമായി ഇത് കാണുക. ഇത് http://vazhakodan1.blogspot.com/ നമ്മുടെ വാഴക്കോടന്റെ ബ്ലോഗ്‌ ആണ്. അദ്ദേഹം ബ്ലോഗ്സ്പോട്ട് അഡ്രസ്സില്‍ നിന്നും തന്റെ ബ്ലോഗിനെ http://vazhakkodan.com/ എന്ന ഡോമൈനിലേക്ക് മാറ്റി. ഇപ്പോള്‍ ബ്രൌസറില്‍, അദ്ധേഹത്തിന്റെ പഴയ ബ്ലോഗ്‌ അഡ്രസ്സ് അടിച്ചാലും, പുതുതായി രജിസ്റ്റര്‍ ചെയ്ത http://vazhakkodan.com/ എന്ന ഡൊമൈനിലേക്ക് മാറിയ അദ്ധേഹത്തിന്റെ ബ്ലോഗ്‌ ആണ് നമുക്ക് കാണാനാകുക.



നമുക്കിഷ്ട്ടമുള്ള ഡൊമൈനിലേക്ക് മാറുന്ന നമ്മുടെ ബ്ലോഗുകളില്‍ ആ ബ്ലോഗിന്റെ URL നമ്മള്‍ തിരഞ്ഞെടുത്ത സ്വന്തം ഡോമൈനിലേക്ക് മാറും എന്നതല്ലാതെ പോസ്റ്റ്‌ ചെയ്യുന്നതിലോ സെറ്റിങ്ങ്സിലോ മറ്റു കാര്യങ്ങളിലോ വേറെ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ല. ഇത്തരത്തില്‍ സ്വന്തം ഡോമൈനിലേക്ക് മാറിയ ശേഷവും, ലോകത്തെവിടെ നിന്നായാലും, ബ്രൌസറില്‍ ബ്ലോഗിന്റെ പഴയ URL അഡ്രസ്സ് അടിച്ചാലും, പ്രസ്തുത ബ്ലോഗ്‌ കാണാനാകും. പുതുതായി തിരഞ്ഞെടുത്ത ഡൊമൈന്‍ അഡ്രസ്സില്‍ ആയിരിക്കും ബ്ലോഗ്‌ ഡിസ്പ്ലേ ചെയ്യുക എന്ന് മാത്രം.

പല ബ്ലോഗര്‍മാരും ഇപ്പോള്‍ തങ്ങളുടെ ബ്ലോഗുകള്‍ സ്വന്തം ഡൊമൈനിലേക്ക് മാറ്റിത്തുടങ്ങിയിരിക്കുന്നു. ബ്ലോഗിന് വെബ്സൈറ്റിനെ അപേക്ഷിച്ച് ചില പരിമിതികളുണ്ടെങ്കില്‍ പോലും, വെബ് ‌ഡിസൈന്‍ പഠിക്കാതെ തന്നെ, ബ്ലോഗറിന്റെ / വേര്‍ഡ്പ്രസ്സിന്റെ ബ്ലോഗ്‌ സേവനം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഇത്തരത്തില്‍ ഇഷ്ട്ടമുള്ള ഡോമൈനിലേക്ക് മാറി തങ്ങളുടെ ബ്ലോഗിനെ ഒരു വെബ്സൈറ്റ് പോലെ രൂപകല്‍പ്പന ചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ നിങ്ങളുടെ ബ്ലോഗിന് ആവശ്യമായ ഡൊമൈന്‍ ലഭ്യമാക്കുവാന്‍ ഏതെങ്കിലും വെബ്‌ ഡിസൈനര്‍മാരെ ബന്ധപ്പെടുക. അല്ലെങ്കില്‍ എന്റെ ഇ മെയില്‍ ഐ ഡി യിലേക്ക് ഈ കാര്യങ്ങള്‍ക്കായി മെയില്‍ ചെയ്യുക.



31 comments:

  1. മുള്ളൂക്കാരന്‍,
    ഈ വിലപ്പെട്ട അറിവ്‌ താങ്കള്‍ എനിയ്‌ക്ക്‌ നേരത്തെ നല്‌കിയതിനാല്‍ എനിയ്‌ക്കത്‌ യഥാസമയം പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞു. നന്ദി.

    ReplyDelete
  2. ഞങ്ങളും ബ്ലോഗ് സ്പോട്ട് പേരില്‍ നിന്നു മാറ്റി. ഇപ്പോള്‍ സ്വന്തം ഡൊമൈനില്‍ ആയി. www.mathematicsschool.blogspot.com എന്നതായിരുന്നു ആദ്യ വിലാസം. പേര് ചെറുതാക്കുക എന്ന വായനക്കാരുടെ അഭിപ്രായം മാനിച്ച് ഞങ്ങള്‍ www.mathsblog.in എന്ന വിലാസത്തിലേക്ക് മാറി.

    മേല്‍പ്പറഞ്ഞ രണ്ട് വിലാസത്തിലൂടെയും ബ്ലോഗിലേക്ക് പ്രവേശിക്കാം എന്നത് തന്നെ വലിയൊരു മേന്മയല്ലേ? അറിവുകള്‍ പങ്ക് വെക്കുന്നതിന് മുള്ളൂ‍ക്കാരന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും. നന്ദിയോടൊപ്പം അഭിനന്ദനങ്ങള്‍.

    ReplyDelete
  3. കുറെ പേര്‍ക്ക് എങ്കിലും വളരെ അധികം പ്രയോജനം ചെയ്യുന്ന അറിവുകളാണ് ഷാജിയെട്ടാ .
    പലര്‍ക്കും ഉള്ള തെറ്റി ധാരണകളാണ്, ബ്ലോഗ്‌ ഡൊമൈന്‍ മാറുമ്പോള്‍ aggregatorile registration പ്രോബ്ലം ഉണ്ടാവുമോ തുടങ്ങിയതൊക്കെ. അത്തരം സംശയങ്ങള്‍ക്കൊക്കെ ഈ പോസ്റ്റ്‌ ഒരു മറുപടി ആവും എന്ന് കരുതുന്നു.

    ReplyDelete
  4. കാര്യമെന്തൊക്കെ പറഞ്ഞാലും ഒരു ഡോട്ട് കോം മുതലാളിയാണ് എന്ന് പറയുമ്പോള്‍ ഒരു ഇത് ഒക്കെയുണ്ട് ഏത്... :)മുള്ളൂക്കാരാ നീ പൊന്നപ്പനാടാ പൊന്നപ്പന്‍ :) നന്ദി മച്ചൂ!

    ReplyDelete
  5. www.vattekkad.blogspot.com എന്നത് www.vattekkad.com എന്നാക്കി മാറ്റിയത് ഇതിനുള്ള കമന്‍റില്‍ അറീക്കട്ടെ 10$ മാത്രമേ ചിലവു വരുന്നത് കൂടാതെ ഇമെയില്‍ നിങള്‍ക്ക് സ്വന്തം ഡൊമൈനില്‍ ആക്കി മാറ്റം ഉദാഹരണത്തിന് എന്‍റെ മെയില്‍ ഐഡി sakkaf@vattekkad.com

    ReplyDelete
  6. ഉപകാരപ്രദമായ ഈ വിവരങ്ങള്‍ക്ക് നന്ദി.

    ReplyDelete
  7. ദാ മുള്ളൂക്കാരന്റെ സഹായത്താല്‍ ഞാനും എന്റെ
    best-photographer.blogspot.com എന്ന ബ്ലോഗ്
    www.stock-photo.in എന്ന ഡൊമൈനിലേക്ക് മാറ്റി.അതും ഒരുവര്‍ഷത്തേക്ക് 5-6 $ ല്‍ താഴെ മാത്രം ചിലവില്‍.
    പോസ്റ്റുകളിലോ,കമന്റുകളിലോ,അഗിഗേറ്ററുകളിലോ,റീഡേഴ്സ് സബ്സ്ക്രിപ്ഷനിലോ ഒന്നും ഒരു മാറ്റവും വരുത്താതെ തന്നെ!!
    നന്ദി മുള്ളൂക്കാരാ..

    ReplyDelete
  8. i make sub domain to connect to the blogspot blog.

    (CCBCAC :: C-DIT OFF CAMPUS Pathanamthitta )
    http://ccbcac.blogspot.com/
    to
    http://www.ccbcac.cresignsys.com/


    (Categorised Malayalam Blogroll Aggregator)

    http://blogroll-1.blogspot.com
    to
    http://www.ml.cresignsys.com/

    ReplyDelete
  9. please put a post about how to make connect the domain to blogspot.

    ReplyDelete
  10. we can get free domain from .co.cc or .co.nr
    no fees for that, try this....absolutely free..

    www.visakpaul.co.nr

    ReplyDelete
  11. മുള്ളൂര്‍ക്കരാ അഭിവാദ്യങ്ങള്‍

    ReplyDelete
  12. ഒരായിരം അഭിനന്ദനങ്ങൾ..........
    എന്റെ http://varthamalayalam.blogspot.com/ഇപ്പോൾ www.varthamalayalam.com ആയി....

    ReplyDelete
  13. Viewed your post.Good and useful.Imaintain a post Your kind techinical advice is welcome.
    Abraham Moozhoor
    Nellikunnel,MUTHOly P.O.Kottayam. 686597
    e-mail:abrahammoozhoor@gmail.com`
    http://chathuram.co.in
    http://abrahammoozhoor.blog.co.in

    Manorathham.on Manorama on line

    ReplyDelete
  14. വായിച്ചു നന്ദി

    ReplyDelete
  15. വളരെ നന്ദി,എന്നെ പോലുള്ള പുതിയ ബ്ലോഗര്‍മാരെ സഹായിക്കാനുള്ള നിസ്വാര്തമായാ ഈ ശ്രമം അഭിനന്ദനീയം തന്നെ....പിന്നെ ആ പ്രൊഫൈല്‍ സൂപ്പര്‍........ഞാന്‍ ഫ്രീ domain co.cc,എന്റെ ബ്ലോഗിന് ഒപ്പിച്ചു.ഇപ്പൊ പറയാന്‍ അല്പം വെയ്ട്ടായി ......ഇപ്പൊ എന്റെ സൈറ്റ് studykerala.co.cc

    ReplyDelete
  16. മുള്ളൂർക്കാരാ വാക്കുകൾക്ക് അപ്പുറമാണ് മനസ്സിൽ തോന്നുന്ന നന്ദി. കാരണം എന്റെ ബ്ലോഗ് english4keralasyllabus.blogspot.com എന്നായിരുന്നു. കേരളാ സിലബസിൽ ഇംഗ്ലിഷ് പഠിക്കുന്ന/പഠിപ്പിക്കുന്ന വിദ്യാർത്ഥികളേയും അധ്യാപകരേയും ഉദ്ദേശിച്ചാണ് ഈ ബ്ലോഗ്. നിർഭാഗ്യ വശാൽ പലരും ഇപ്പോഴും കമ്പ്യൂട്ടർ ഇന്റെർനെറ്റ് എന്നിവ കൈകാര്യം ചെയ്യുന്നതിൽ അത്ര നിപുണരല്ല എന്നതിനാൽ ഇത്ര നീണ്ട ഒരു അഡ്രസ് അവരെപ്പോലുള്ളവർക്ക് തലവേദനയായിരുന്നു. എനിക്ക് സങ്കടവും. അപ്പോഴാണ് വെളിപാട് പോലെ മള്ളൂർക്കാരന്റെ സൈറ്റ് സന്ദർശിച്ചതും ഏവർക്കും സുപരിചിതമായ .com -ലേക്ക് മാറിയതും. (ഇന്റെർനെറ്റ് ബാങ്കിങ്ങ് നടത്താറുള്ള ഒരു സുഹൃത്തിന്റെ ബാങ്കിങ്ങ് നമ്പർ മറ്റ് ഡീറ്റെയിൽസും നൽകിയപ്പോൾ 550 രൂപ അടുത്ത് അന്നത്തെ ഡോളർ വില അനുസരിച്ച് ഈടാക്കി. മണിക്കൂറുകൾക്കകം .com-ലേക്ക് മാറി)അതിനു ശേഷം സന്ദർശകരുടെ എണ്ണം ഇരട്ടിയോളമായി. അഡ്രസിന്റെ നീളം ഏറെ കുറഞ്ഞു. മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും എളുപ്പമായി.

    പക്ഷെ എന്തൊക്കെയാണ് അധികമായിക്കിട്ടുന്ന സൗകര്യങ്ങൾ എന്ന് ഇപ്പോഴും എനിക്കറിഞ്ഞുകൂടാ. അറിയുന്നവർ പറഞ്ഞു തരാമോ ?

    ReplyDelete
  17. THE INFORMATION WAS TOOO NICE... dear mulloorkkaaran

    Please Also Visit And Follow THe Blog,,, About KERALA The God's Own Country
    (Enjoy The Real Beauty Of Kerala The God's Own Country)

    BY WWW.KERALATOURISM123.BLOGSPOT.COM

    ReplyDelete
  18. Please Also Visit And Follow THe Blog,,, About KERALA The God's Own Country
    ( CLick here...)

    BY WWW.KERALATOURISM123.BLOGSPOT.COM

    ReplyDelete
  19. Good information.......
    varnathoolika.com

    ReplyDelete
  20. hello
    മലയാളത്തിലുള്ള ന്യൂസ്‌ റീല്‍ കിട്ടാന്‍ വല്ലവഴിയുമുണ്ടോ

    ReplyDelete
    Replies
    1. Undallo !! sandarshikoo thazhe parayunna ente blog site !

      Delete
  21. എവടെ ആണ് വെബ്സൈറ്റ് ആക്കാന്‍ രജിസ്റ്റര്‍ ചെയുഉക,
    എത്ര രൂപ ചിലവാകും കേരളത്തില്‍ ചെയ്യാന്‍ പറ്റുമോ

    ReplyDelete
  22. Useful blogg tips for newbie bloggers, expecting more..,Keep it up. Thank you Mullokkaran.

    ReplyDelete
  23. how to register domain with rs 400\-

    ReplyDelete
  24. hai admin.................!

    ente blogil kurachu kaaryangal add cheyyanam.

    1. bloginte left sidil ente postukal kaanikkanam
    2. home, downlods, video gallery , enningane mukalil koduthirikkunna baril oronnilum link add cheyyanam.
    3. my profile cherkanam


    ingine kurachu work engine aananne onnu paranjhu tharaamo?

    ReplyDelete
  25. എല്ലാ ലേഖനങ്ങളുടെയും പി.ഡി.എഫ് പോസ്റ്റ് ചെയ്താല്‍ കൂടുതല്‍ നന്നായിരിക്കും......

    ReplyDelete