ബ്ലോഗിലേക്കായി മൗസ് ഓവര്‍ നാവിഗേഷന്‍ ബാര്‍

നിങളുടെ ബ്ലോഗിലെ നാവിഗേഷന്‍ ബാര്‍ (Navigation Bar) കാണാതാക്കാനുള്ള സൂത്രങ്ങള്‍ പലരും പരിചയപ്പെടുത്തിയിട്ടുണ്ട്.പക്ഷെ, ഇത്തരത്തില്‍ നാവിഗേഷന്‍ ബാര്‍ കാണാതാക്കിയാല്‍ ബ്ലോഗ് സെറ്റിങ്ങ്സുകള്‍ മാറ്റണമെങ്കിലോ,പുതിയ പോസ്റ്റ് ഇടണമെങ്കിലോ ആ പ്രൊഫൈലിലെ മറ്റൊരു ബ്ലോഗു വഴി ഡാഷ് ബോര്‍ഡില്‍ ചെന്നോ,അല്ലെങ്കില്‍ www.blogger.com എന്ന അഡ്രസ്സ് വഴിയോ ഡാഷ് ബോഡില്‍ ചെന്നോ മാറ്റം വരുത്തേണ്ട ബ്ലോഗിന്റെ സെറ്റിങ്ങ്സില്‍ എത്തുക എന്നത് ഏറെ സമയം കളയുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ കാര്യമാണല്ലോ.
എന്നാലിതാ, നിങ്ങളുടെ ബ്ലോഗിലെ നാവിഗേഷന്‍ ബാര്‍ സാധാരണ രീതിയില്‍ കാണാതിരിക്കുകയും (Hide), ആവശ്യമുള്ളപ്പോള്‍ നാവിഗേഷന്‍ ബാര്‍ കാണാറുള്ള സ്ഥലത്തു മൌസ് കഴ്സര്‍ കൊണ്ടു ചെല്ലുമ്പോള്‍ നാവിഗേഷന്‍ ബാര്‍ ഡിസ്‌പ്ലേ (Display) ചെയ്യുകയും ചെയ്യുന്ന വിദ്യ.ഈ ബ്ലോഗിന്റെ നാവിഗേഷന്‍ ബാര്‍ കാണാറുള്ള സ്ഥാനത്ത് മൌസ് കഴ്സര്‍ വച്ചു നോക്കൂ...
ഇതു പോലെ നിങ്ങളുടെ ബ്ലോഗിലും ചെയ്യാം.അതിന് മുന്പായി ബ്ലോഗിന്റെ HTML കോഡ് കോപ്പി ചെയ്തു ഒരു Notepad ല്‍ സേവ് ചെയ്തോളൂ കേട്ടോ...എങ്ങാനും ബ്ലോഗ് തട്ടിപോയാല്‍ എന്നെ തെറി പറയരുത്..ഏയ് ഒന്നും സംഭവിക്കില്ല.ചുമ്മാ പറഞ്ഞതാ മാഷേ.
ആദ്യമായി നിങ്ങളുടെ ബ്ലോഗിലെ Edit HTML സെക്ഷനില്‍ ചെല്ലുക.തുടര്‍ന്ന്, head സെക് ഷനില്‍ ഈ ഭാഗം
<head>
<b:include data='blog' name='all-head-content'/>
<title><data:blog.pageTitle/></title>
<b:skin><![CDATA[/*

കണ്ടുപിടിക്കുക.വളരെ എളുപ്പമാണിത്.മേല്‍പ്പറഞ്ഞ വാക്കുകള്‍ക്‌ താഴെ ബ്ലോഗിന്റെ ഡിസൈന്‍ സംബന്ധിച്ച് ഒരു ചെറിയ കുറിപ്പ് കാണാം ഇതുപോലെ :
-----------------------------------------------
Blogger Template Style
Name: Blac back
Designer: Mullookkaaran
Date: 27 Aug 2008
URL: http://indradhanuss.blogspot.com
----------------------------------------------- */

(ഇതു എന്റെ ബ്ലോഗിന്റെതാണ്‌ കേട്ടോ.നിങ്ങളുടെതില്‍ മാറ്റമുണ്ടാകും.നിങ്ങളുടെ ടെമ്പ്ലറ്റു ഡിസൈന്‍ ചെയ്തവരുടെ വിവരങ്ങളാകും അതില്‍.കാര്യം മനസ്സിലാക്കാന്‍ വേണ്ടി ഉദാഹരിച്ചു എന്നേ ഉള്ളൂ...)
ഇതു കണ്ടുപിടിച്ചോ...??? ഇനി ഈ കുറിപ്പിന് താഴെയായി താഴെ കാണുന്ന കോഡ്
/* Navbar */
#navbar-iframe{opacity:0.0;filter:alpha(Opacity=0)}
#navbar-iframe:hover{opacity:1.0;filter:alpha(Opacity=100, FinishedOpacity=100)}

കോപ്പി ചെയ്തു പേസ്റ്റു ചെയ്യുക. എന്നിട്ട് സേവ് ചെയ്യുക....ഇനി നിങ്ങളുടെ ബ്ലോഗു കണ്ടു നോക്കൂ... നാവിഗേഷന്‍ ബാര്‍ കാണാനില്ലല്ലോ? നാവിഗേഷന്‍ ബാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് മൌസ് കഴ്സര്‍ കൊണ്ടുചെല്ലൂ.... എപ്പടി???

ചില വെബ്‌ ബ്രൌസര്‍കളില്‍ ഈ വിദ്യ ഫലപ്രദമായി കാണുന്നില്ല. മോസില്ലയില്‍ വര്‍ക്ക്‌ ചെയ്യുന്നുണ്ട്.
Share/Bookmark

10 comments:

  1. നിങ്ങളൊരു പുലിതന്നെ!!
    എങ്കിലും നാവിഗേഷന്‍ ബാര്‍ നാം എടുത്തുമാറ്റിക്കഴിഞ്ഞാ‍ല്‍ ഉണ്ടാവും എന്നുപറഞ്ഞ അസൌകര്യമില്ലേ, മറ്റൊരു ബ്ലോഗുതുറന്ന അതുവഴി ലോഗിന്‍ ചെയ്യുക എന്നത്. അതിനേക്കാള്‍ എളുപ്പമല്ലേ www.blogger.com എന്ന അഡ്രസ് വഴി നേരെ ഡാഷ്ബോര്‍ഡില്‍ എത്തുന്നത്?

    ReplyDelete
  2. പ്രിയപ്പെട്ട അപ്പു നിര്‍ദേശത്തിനു നന്ദി...ബ്ലോഗ് ഡാഷ് ബോര്‍ഡില്‍ ചെല്ലാന്‍ മറ്റു വഴികള്‍ ഉണ്ട് എന്നറിയാം.അതെല്ലാം കുറിക്കെണ്ടതില്ല എന്ന് കരുതിയതിനാലാണ് ഇത്തരത്തില്‍ എഴുതിയത്.കൂടാതെ സമയക്കുറവും.കാര്യം മനസ്സിലാക്കുക എന്ന് മാത്രമെ കരുതിയുള്ളൂ...അപ്പു പറഞ്ഞ രീതിയും കൂട്ടി ചേര്‍ത്തിട്ടുണ്ട്.പിന്നെ പല കാര്യങ്ങളും മലയാളീകരിക്കുവാനുള്ള വിഷമം കാരണം ചുരുക്കി എഴുതുന്നതാണ്.സ്നേഹപൂര്‍വ്വം മുള്ളൂക്കാരന്‍.ഒരിക്കല്‍കൂടി നന്ദി.. :-)

    ReplyDelete
  3. coll buddy cool.... can you help me to do
    മലയാളത്തിലാകാം... എല്ലാ പോസ്റ്റിന്റെ താഴെയായി എന്തെങ്കിലും ചേർക്കാനായി എന്തു ചെയ്യണം എന്ന് പറയാമോ?

    ReplyDelete
  4. ഈ നാവിഗേഷൻ ബാർ വേണ്ടാ എങ്കിൽ
    #navbar-iframe { height:0px; visibility:hidden; display:none }

    ഇതു ഉപയോഗിക്കാം

    ReplyDelete
  5. ENTE BLOGINTE HEADDING ENGLISHILANU KAANIKKUNNATHU. ITHU MALAYALATHILAAKKAN ENTHUCHEYYANAM. VAZHIKATTY123.BLOGSPOT.COM

    ReplyDelete
  6. i think it is verry simple..
    place a link anywhere in our blog to blogger.com
    i ve used it to my wife's blog - cdsedavetty.blogspot with tytle start your blog.
    but technicaly your methode is right.
    thank you.

    ReplyDelete
  7. ചേട്ടാ നന്ദിയുണ്ട് കേട്ടോ(അത് മാത്രമേ ഉള്ളു)

    ReplyDelete
  8. ഇതിനു എന്താണ് വഴി എന്ന് ചിന്തിച്ചുകൊണ്ടിരിക്കയായിരുന്നു.നന്ദി ട്ടോ .

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit