പോസ്റ്റ് കണ്ടന്റ് സെപ്പറേറ്റര്‍ ( Colored lines )

മൈക്രോസോഫ്റ്റ് വേര്‍ഡ്‌ (Microsoft Word) ഉപയോഗിക്കുമ്പോള്‍ നമ്മള്‍ അതില്‍ ടൈപ്പ് ചെയ്യുന്ന കാര്യങ്ങളെ വേര്‍തിരിക്കാനായി പലതരത്തിലുള്ള വരകള്‍ (lines) ഉപയോഗിക്കാറുണ്ടല്ലോ? അതുപോലെ, ബ്ലോഗ് പോസ്റ്റില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ പ്രത്യേകമായി വേര്‍തിരിക്കാന്‍ വേണ്ടിയുള്ള ചില വരകളുടെ (lines) HTML കോഡ് താഴെ കാണൂ. ഇത് HTML ടാഗുകളിലെ,<HR> ടാഗ് ഉപയോഗിച്ചാണ് ചെയ്യുന്നത്. താഴെ നിങ്ങള്ക്ക് മേല്‍പ്പറഞ്ഞ രീതിയിലുള്ള വ്യത്യസ്തങ്ങളായ lines ഉം അവയുടെ HTML കോഡുകളും കാണാം. ഈ കോഡുകള്‍ കോപ്പി ചെയ്തു, പോസ്റ്റില്‍ നിങ്ങള്‍ക്കാവശ്യമുള്ള ഭാഗത്ത് നല്കുക.(പോസ്റ്റ് ചെയ്യുന്ന രീതി കമ്പോസ് എന്നതില്‍ നിന്നും HTML എന്നതിലേക്ക് മാറ്റി വേണം ഇത് ചെയ്യാന്‍). അതിന് ശേഷം അതില്‍ ചുവന്ന നിറത്തില്‍ കാണുന്ന HTML കളര്‍ കോഡ് മാറ്റി നിങ്ങള്‍ക്കാവശ്യമുള്ള കളര്‍ കോഡ് നല്കുക. 80% എന്നത് വ്യത്യാസപ്പെടുത്തിയാല്‍ അതിനനുസരിച്ച് ഈ വരകളുടെ വലുപ്പവും വ്യത്യാസപ്പെടും. ഇവിടെ ക്ലിക്കിയാല്‍ HTML കളര്‍ കോഡ് കാണാം.







<center><hr style="border: none 0;
border-top: 1px dotted #66A9ED;
border-bottom: 1px solid #66A9ED;
width: 80%;
height: 2px;
text-align: center;"></center>







<center><hr style="none 0;
border-top: 1px dashed #33cc33;
border-bottom: 1px dashed #33cc33;
width: 80%;
height: 2px;
text-align:center;"></center>







<center><hr style="none 0;
border-top: 3px double #B90000;
width: 80%;
height: 3px;
text-align:center;"></center>







<center><hr style="border: 3px inset #767779;
width: 80%;
height: 6px;
text-align:center;"></center>







<center><hr style="border: 3px ridge #A0CE47;
width: 80%;
height: 6px;
text-align:center;"></center>

Share/Bookmark

10 comments:

  1. ഇതും കലക്കി. സാങ്കേതിക അറിവുകളുടെ പത്തായം നിറഞ്ഞിരിക്കട്ടെ. ജനം സ‌മൃദ്ധിയോടെ ഉപയോഗിക്കട്ടെ.
    ആശംസകള്‍ !!!

    ReplyDelete
  2. വളരെ നന്ദി..

    ഒരു സഹായം : എന്‍റെ ബ്ലൊഗില്‍  ഇവിദെ കാണുന്നതു പോലെ ഒരു കമന്‍റ്‌ ബോക്സ് വെക്കാന്‍ ആഗ്രഹമുണ്ട്. നെറ്റില്‍ കിട്ടിയ വിവരങ്ങള്‍ വെച്ച് ശ്രമിച്ചു. ആ ബോക്സ് ഡിസ്പ്ളേ ആയില്ല.


    താങ്കള്‍ക്കു സഹായിക്കാന്‍ ആകുമൊ ?
    ഇതാണ്‌ എന്‍റെ ബ്ലോഗ്

    ReplyDelete
  3. സാഗര്‍ ആദ്യം തന്നെ താങ്കളുടെ ബ്ലോഗ് പോസ്റ്റ് , പോസ്റ്റ് എഡിറ്ററില്‍ പോയി 1 എണ്ണം മാത്രം കാണിക്കുന്ന രീതിയില്‍ സെറ്റ് ചെയ്തു വയ്ക്കുക. അതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ എന്റെ ബ്ലോഗിലെ "ഇനി നമുക്കു പോസ്റ്റ് ചെയ്യാം" എന്ന പോസ്റ്റ് കാണുക. അതിന് ശേഷം, താങ്കളുടെ ബ്ലോഗിലെ സെറ്റിങ്ങ്സ് ഇല്‍ comment എന്ന ഭാഗം ഓപ്പണ്‍ ചെയ്തു താഴെ കാണുന്ന രീതിയില്‍ ഏതെങ്കിലും ഒന്നു ചെയ്തു നോക്കിയേ...
    അതില്‍ Comment Form Placement എന്ന് കാണുന്നിടത്ത് , Embedded below post എന്ന് നല്കുന്നതായിരിക്കും ഉത്തമം. നിങ്ങളുടെ ബ്ലോഗ് പോസ്റ്റിനു താഴെയായി സന്ദര്‍ശകര്‍ക്ക് കമന്റ് എഴുതാനുള്ള കോളം ഇതുവഴി ലഭിക്കും.ഈ കോളത്തില്‍ സന്ദര്‍ശകര്‍ക്ക് നേരിട്ടു Comment എഴുതാം. Full page എന്ന് നല്‍കിയാല്‍ പോസ്റ്റിനു താഴെയായി Post A Comment എന്ന ഒരു ലിങ്ക് കാണാം. Pop-up window എന്ന് നല്‍കിയാല്‍ Comment നല്‍കാന്‍ മറ്റൊരു വിന്‍ഡോ തുറന്നു വരുകയാണ് ചെയ്യുക. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്കിയേ...

    ReplyDelete
  4. പഴയ പോസ്റ്റ്‌ മുതല്‍ ഇപ്പോള്‍ publish ചെയ്‌തത്‌ വരെ നോക്കി എല്ലാം വളരെ ഉപകാരപ്രദം

    ReplyDelete
  5. ഇതും നന്നായി വളരെ നന്ദി.. test ചെയ്തതിന്‍റെ link
    http://www.vattekkad.com/2009/02/blog-post.html

    ReplyDelete
  6. 1.ബ്ലൊഗിന്റെ സൈഡ് ബാറിലെ കണ്ടന്റ് തമ്മില്‍ (ചേട്ടന്റെ ബ്ലൊഗിലുള്ളതുപോലെ) ഒരു വര ഉപയൊഗിച്ച് വേര്‍തിരിക്കാന്‍ എന്ത് കോഡാ കൊടുക്കേണ്ടത്?
    2.സൈഡ് ബാറിന്റെ ബോര്‍ഡര്‍ കൊടുക്കുന്നത് എങ്ങനാ?

    ReplyDelete
  7. 1.ബ്ലൊഗിന്റെ സൈഡ് ബാറിലെ കണ്ടന്റ് തമ്മില്‍ (ചേട്ടന്റെ ബ്ലൊഗിലുള്ളതുപോലെ) ഒരു വര ഉപയൊഗിച്ച് വേര്‍തിരിക്കാന്‍ എന്ത് കോഡാ കൊടുക്കേണ്ടത്?
    ആരെങ്കിലും പറഞ്ഞ് തരണേ...................
    രണ്ടാമത്തെതു ഞാൻ ശരിയാക്കി

    ReplyDelete
  8. ഉപകാരപ്രദമായ അറിവുകള്‍

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit