ചിത്രങ്ങള്‍ അപ്-ലോഡ് ചേയ്യാന്‍/ഫോര്‍മാറ്റ് മാറ്റാന്‍, ഡോകുമെന്റുകള്‍ PDF ആക്കാന്‍.

ബ്ലോഗില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ നാം സാധാരണയായി, പോസ്റ്റ് കോളത്തില്‍ ചിത്രങ്ങള്‍ അപ്-ലോഡ് ചെയ്യാനുള്ള ടൂള്‍ ആണല്ലോ ഉപയോഗിക്കുന്നത്. jpg, gif, bmp, png images ഒഴികെ മറ്റു ചില ഫോര്മാറ്റുകളിലുള്ള ചിത്രങ്ങള്‍ അപ്-ലോഡ് ചെയ്യാനും കഴിയില്ല. മേല്‍പ്പറഞ്ഞതോ മറ്റു ഫോര്മാറ്റുകളിലുള്ളതോ ആയ ചിത്രങ്ങള്‍ നമുക്കാവശ്യമുള്ള ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ സാധാരണയായി നമ്മള്‍ ഫോട്ടോഷോപ്പ് ആണുപയോഗിക്കുന്നത്. അതിന് പകരം വളരെ ലളിതമായി ചിത്രങ്ങള്‍ ഏത് ഫോര്മാറ്റിലേക്കും Convert ചെയ്യാന്‍ സൗകര്യം നല്കുന്ന ഒരു സൈറ്റ് ഇതാ. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു കിട്ടുന്ന സൈറ്റില്‍ ചെന്നു Convert ചെയ്യേണ്ട ചിത്രങ്ങളെ, തിരഞ്ഞെടുത്തു ഏത് ഫോര്മാറ്റിലേക്കാണോ മാറ്റേണ്ടത് ആ രീതിയില്‍ തിരഞ്ഞെടുക്കുക. കണ്‍വേര്‍ഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കിട്ടുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഫോര്‍മാറ്റില്‍ ഉള്ള ചിത്രം ഒരു പുതിയ പേജില്‍ കാണാം. ആ ചിത്രത്തില്‍ മൗസ് കഴ്സര്‍ വച്ചു Rightclick ചെയ്തു ചിത്രത്തെ ആവശ്യമായ സ്ഥലത്തു സേവ് ചെയ്യുക. കൂടാതെ ആ വിന്‍ഡോവിലെ അഡ്രെസ്സ് ബാറില്‍ ഉള്ള URL കോപ്പി ചെയ്ത് താഴെ കാണുന്ന കോഡിലെ URL HERE എന്ന സ്ഥലത്തു കോപ്പി ചെയ്യുക. അതിനുശേഷം ആ കോഡ് മുഴുവനായും കോപ്പി ചെയ്തെടുത്തു ബ്ലോഗില്‍ പോസ്റ്റു ചെയ്‌താല്‍ ആ ചിത്രം ഡിസ്‌പ്ലേ ചെയ്യപ്പെടും.കൂടാതെ, MS Word ഡോകുമെന്റുകള്‍ PDF ആയി Convert ചെയ്യാനുള്ള സൌകര്യവും ഈ സൈറ്റില്‍ ലഭിക്കുന്നു. അതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു മേല്‍പ്പറഞ്ഞ സൈറ്റില്‍ ചെന്നു, ആവശ്യമായ ഡോകുമെന്റുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും തിരഞ്ഞെടുത്തു PDF ഫോര്‍മാറ്റിലേക്ക് Convert ചെയ്തശേഷം സേവ് ചെയ്യുക.


Microsoft Word , Powerpoint , Excel എന്നിവ PDF ആക്കുവാനുള്ള മറ്റൊരു സൈറ്റിന്റെ ലിങ്ക് താഴെ കാണാം. അതില്‍ ക്ലിക്ക് ചെയ്തു പ്രസ്തുത സൈറ്റില്‍ ചെന്ന്, Convert ചെയ്യപ്പെടെണ്ട ഫയലിന്റെ ഫോര്‍മാറ്റ് സെലക്റ്റ് ചെയ്ത്, ആവശ്യമായ ഡോകുമെന്റുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നും തിരഞ്ഞെടുത്ത് ( Microsoft Word , Powerpoint , Excel ഇവയിലേതാണെന്ന് വച്ചാല്‍ അത് ) PDF ഫോര്‍മാറ്റിലേക്ക് Convert ചെയ്യാനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോവിലെ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്‍ നല്‍കിയ ഫയലിന്റെ PDF കാണാം. അതിലുള്ള സേവ് ബട്ടണില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ കമ്പ്യൂട്ടറില്‍ പ്രസ്തുത PDF ഫയല്‍ സേവ് ചെയ്യുക.
സൈറ്റിന്റെ ലിങ്ക് ഇവിടെ

Share/Bookmark

16 comments:

 1. ഉപകാരപ്രദമായ വിവരങ്ങള്‍..

  ReplyDelete
 2. Valare upakarapradam... This is so siple dear.. Thanks a million.

  ReplyDelete
 3. തീര്‍ച്ചയായും "കൊടുക്കുംതോറുമേറിടും "
  ആ നല്ല മനസിനു നന്ദീ............

  ReplyDelete
 4. വളരെ നന്ദി ഷാജീ...

  ReplyDelete
 5. ഗൂഗിള്‍ ബുക്ക്‌ സെര്‍ച്ച്‌ ഉപയോഗിച്ച്‌ ബുക്ക്‌ സെര്‍ച്ച്‌ ചെയ്‌ത്‌ കണ്ടെത്തിയാല്‍ അവിടെ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്യാന്‍ വല്ല വഴിയും ഉണ്ടോ? ബുക്കിന്റെ ഒര്‌ പേജ്‌ പോലും copy ചെയ്യാന്‍ കഴിയുന്നില്ല. ഒര്‌ പേജെങ്കിലും കോപ്പിച്ചെയാന്‍ വല്ല വഴിയും മുണ്ടെങ്കില്‍ അതിനെ പറ്റിയുളള ഒരു വിവരണം E-mail ചെയ്യാന്‍ പറ്റുമോ


  yunusgm@gmail.com

  ReplyDelete
 6. പുസ്തകങ്ങള്‍ സ്കാന്‍ ചെയ്തത് ഇങ്ങനെ അപ് ലോഡ് ചെയ്യാനാകുമോ?

  ReplyDelete
 7. താങ്കളുടെ മറുപടി കണ്ടില്ല.

  ReplyDelete
 8. മുള്ളൂര്‍ ക്കാരാ വളരെ നന്ദി,
  ഇത്ര നല്ല മനുഷ്യനെയാണു ആ
  ഹരീഷ് തീവ്രവാദിയാക്കിയത്.
  ഇത് എന്റെ ആദ്യത്തെ കമന്റ് ആണ` അനുഗ്രഹിക്കണം

  ReplyDelete
 9. sir,
  pdf file ബ്ലോഗിൽ എങ്ങനെ പോസ്റ്റ് ചെയ്യാൻ കഴിയും?

  ReplyDelete
 10. എങ്ങനെയാണ് pdf ഫയലുകള്‍ ബ്ലോഗില്‍ ഉള്‍പ്പെടുത്തുന്നതെന്നു ഒന്നു പറഞ്ഞു തരുമോ മുള്ളൂക്കാരാ....

  ReplyDelete
 11. പി ഡി എഫ് ഫയലുകല്‍നെരിട്ടു ബ്ലോഗില്‍ അപ്‌ലോഡ്‌ ചെയ്യാന്‍ ആകില്ല. മറ്റു ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ അപ്‌ലോഡ്‌ ചെയ്തതിനു ശേഷം അവിടെ നിന്ന് കിട്ടുന്ന എംബഡ് കോഡുകള്‍ , എച്ച് ടി എം അല ആയി ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്‌താല്‍ അവ ബ്ലോഗില്‍ ഡിസ്പ്ലേ ചെയ്യാം.
  ഈ സൈറ്റ്‌ ആ തരത്തിലുള്ള ഒന്നാണ്. > http://www.scribd.com

  എന്റെ പേരിലുള്ള ഒരു അക്കൌണ്ട് അവിടെ ഉള്ളത് കാണൂ > http://www.scribd.com/people/documents/7545823?from_badge_documents_button=1 :-)

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. SCRIBD ല്‍ എങ്ങനെയാണ് അക്കൗണ്ട് നിര്‍മ്മിക്കുന്നത്, ഇതിന് പണം ആവശ്യമാണോ

  ReplyDelete
 14. മുള്ളൂക്കാരന്‍ എനിക്കൊരു സംശയം ..ഒരു പേജില്‍ അതിന്റെ സബ് പേജ് നിര്‍മിക്കാന്‍ സാധിക്കുമോ ...

  ReplyDelete
 15. ബ്ലോഗില്‍ പി ഡി എഫ് ഫയലുകള്‍ പോസ്റ്റു ചെയ്യാന്‍ എന്തെങ്കിലും വഴിയുണ്ടോ ?

  ReplyDelete

INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directoryമൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit