ബ്ലോഗില്‍ നല്‍കുന്ന പോസ്റ്റുകള്‍ ഒരുപാട് കാര്യങ്ങള്‍ വിശദീകരിക്കുന്ന രീതിയില്‍ വലിപ്പം കൂടുതല്‍ ഉള്ളതാണെങ്കില്‍, വായനക്കാര്‍ക്ക് ആ പോസ്റ്റിലുള്ള വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരുവാന്‍ കുറെ ഏറെ സ്ക്രോള്‍ ചെയ്യേണ്ടതായി വരും. അതിനു പകരമായി ആ പോസ്റ്റിന്റെ മുകളില്‍ നല്‍കിയിട്ടുള്ള സബ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്‌താല്‍, പ്രസ്തുത പോസ്റ്റില്‍ ആ കാര്യങ്ങള്‍ വിശദമാക്കുന്ന ഭാഗത്ത് പെട്ടെന്ന് തന്നെ എത്തിച്ചേരാനുള്ള ലിങ്കുകള്‍ ഉണ്ടാക്കുന്ന വിധം ഇവിടെ വിശദീകരിക്കുന്നു. ഉദാഹരണം ഇവിടെ ക്ലിക്കിയാല്‍ കാണാം.
പോസ്റ്റ് ചെയ്യുമ്പോള്‍ Html രീതി തിരഞ്ഞെടുത്താവണം ഈ കാര്യങ്ങള്‍ ചെയ്യേണ്ടത്.
ആദ്യമായി ഈ കോഡില്‍, Display Text       Display Text എന്ന് കാണുന്നിടത്ത് നിങ്ങളുടെ പോസ്റ്റില്‍ സബ് ലിങ്ക് ആയി ഡിസ്പ്ലേ ചെയ്യേണ്ടുന്ന വാക്ക് നല്‍കുക. part1 എന്നത് മാറ്റി പകരം നിങ്ങള്ക്ക് ഇഷ്ട്ടപ്പെട്ട വാക്കുകളോ അക്ഷരങ്ങളോ അക്കങ്ങളോ നല്‍കുക.
ഇനി ആ ലിങ്കില്‍ ക്ലിക്കുമ്പോള്‍ പോസ്റ്റിലെ ഏത് ഭാഗത്താണോ എത്തിചേരേണ്ടത് അവിടെ  എന്ന കോഡില്‍ part1 എന്നത് മാറ്റി , നേരത്തെ നിങ്ങള്‍ ഉണ്ടാക്കിയ ലിങ്കില്‍ # കഴിഞ്ഞു നല്‍കിയ വാക്ക് അല്ലെങ്കില്‍ അക്ഷരം ചേര്‍ത്ത് നല്‍കുക. അതായത് താഴെ ഉള്ള കോഡ് കാണുക.
Sub Link 1       -: ഇത് ബ്ലോഗ് പോസ്റ്റില്‍ ഡിസ്പ്ലേ ചെയ്യുന്ന സബ് ലിങ്ക് കോഡ്
-: ഇത് ആ സബ് ലിങ്കില്‍ ക്ലിക്കുമ്പോള്‍ പോസ്റ്റിന്റെ ഏത് ഭാഗത്ത് എത്തണമോ അവിടെ നല്‍കാനുള്ള കോഡ്.
ഇങ്ങിനെ എത്ര സബ് ലിങ്കുകള്‍ വേണമെങ്കിലും ഒരു പോസ്റ്റില്‍ നല്‍കാം. ഓരോ സബ് ലിങ്കും ഉണ്ടാക്കുമ്പോള്‍ മുകളില്‍ പറഞ്ഞ കോഡില്‍ # നു ശേഷം നല്‍കുന്ന വാക്കുകള്‍ തന്നെ ആവണം രണ്ടാമത് പറഞ്ഞ കോഡിലും നല്‍കേണ്ടത്. ഓരോ സബ് ലിങ്കിനും അത്തരത്തില്‍ നല്‍കുന്നത് വിത്യസ്തമായ വാക്കുകളോ അക്ഷരങ്ങളോ അക്കങ്ങളോ ആയിരിക്കണം.
Subscribe to:
Post Comments (Atom)
Varshamohini
BLOG

www.malayalamscrap.com
Go To www.malayalamscrap.com

Directory
മൈക്രോസോഫ്ട് - നെറ്റ് വര്‍ക്കിംഗ് സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ് ചെയ്യാം
ഞാന്‍ ഇത് ഒരിക്കല്‍ പരീക്ഷിച്ചിരുന്നു പക്ഷെ പറ്റിയില്ല. ഇന്നാള് ഫോണില്‍ പറഞ്ഞ് തന്ന പോലെ മതി. പിന്നിടൊരിക്കല്‍ വിളിക്കാം.
ReplyDeleteപിന്നെ ബ്ലോഗ് പോസ്റ്റുകള്‍ മുകളില്‍ കൂടി സ്ക്രോള്‍ ആയി പോകുന്നത് ഞാന്‍ ബിന്ദു കെ പി അബുദാബിയുടെ ബ്ലോഗില്‍ കണ്ടു. അതും എനിക്കൊന്ന് പരീക്ഷിക്കണമെന്നുണ്ട്.
പിന്നെ പണ്ടത്തെ പോലെ എന്റെ ഒരു ബ്ലോഗ് ലേ ഔട്ടില്‍ add a gadget എന്നുള്ളത് കാണുന്നില്ല.
അതും ശരിയാക്കി എടുക്കണം.
താങ്കളെ ഒരു ദിവസം നേരിട്ട് കണ്ട് ശിഷ്യപ്പെടണം.
ബ്ലൊഗ് ബേക്ക്ഗ്രൌണ്ടില്‍ ചിത്രങ്ങള്‍ ഇടുന്നത് ഉടന്‍ പഠിക്കണം എന്നുണ്ട്.
അങ്ങിനെ എല്ലാം താങ്കളുടെ ബ്ലോഗില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഗുരുമുഖത്ത് നിന്ന് പഠിക്കാനാണിഷ്ടം. വയസ്സായില്ലേ പലതും മനസ്സില്‍ നില്‍ക്കുന്നില്ല.
സ്നേഹാദരങ്ങളോടെ
ജെ പി അങ്കിള്‍
ഇതിനെയാണ് തേടിയ വള്ളികള്‍ കാലില്‍ ചുറ്റി എന്നു പറയുന്നത്. വളരെ ആഗ്രഹിച്ച ഈ സങ്കേതം വളരെ ഭംഗിയായി പറഞ്ഞു തന്നതില്‍ സന്തോഷം.
ReplyDeleteഇനി സബ് ലിങ്കുകളുടെ അയ്യരുകളിയാണു വരാന്‍ പോകുന്നത്.
ജാഗ്രതൈ..!
എല്ലാ കഷ്ട നഷ്ടങ്ങള്‍ക്കും ഉത്തരവാദി മുള്ളൂക്കാരന്‍ എന്ന ഭീകരനാണെന്ന് ഓര്‍മ്മയിരിക്കട്ടെ:)
( ഇതു ബ്ലോഗില്‍ സാധിക്കില്ലെന്നാണു കരുതിയിരുന്നത് !!!)
ഒരു കമന്റ് പോസ്റ്റാന്‍ അര മണിക്കൂറെടുത്തു.
ReplyDeleteപല പ്രാവശ്യം ശ്രമിച്ചിട്ടും ഇപ്പോഴാണ് ശരിയായത്. ഭാഗ്യം !!!
എന്റെ ആശാനേ,
ReplyDeleteനന്ദി....ശരിക്കും പറഞ്ഞാൽ നിങ്ങളുടെ അടുത്തു വന്നു ഒരു “ക്രാഷ് കോഴ്സ്” ചെയ്യണമെന്ന് ആഗ്രഹമുണ്...ഇത്ര ദൂരം ആയല്ലോ...ഒരിക്കൽ സാധിക്കും എന്നു കരുതാം..
സ്നേഹത്തോടെ,
സുനിൽ
വളരെ ലളിതമായി വിവരിച്ചിരിക്കുന്നു.ആശംസകള്‍
ReplyDeleteനന്നായി, തപ്പി നടക്കുകയായിരുന്നു..... എന്റെ ബ്ലോഗില്‍ ഉപയോഗിച്ചിരിക്കുന്ന പല്‍തും ഇവിടെ പ്രതിപാദിച്ചിരിക്കുന്നതിന്റെ കോമ്പിനേഷനുകള്‍ ആണ്... :)
ReplyDeleteനന്ദി... എനിയും വരട്ടെ....
എനിക്കൂം കുറച്ചുകാര്യങ്ങള്‍ പറയണമെന്നുണ്ട്...
വളരെ നന്ദി...
ReplyDelete
ReplyDeleteഎന്നിട്ടാലും മതി href="" വേണമെന്നില്ല
song automatic play aakan link kodukkunnathrnganeyane annu parayamo.......
ReplyDeletegood
ReplyDeletethanks for every think...........
ReplyDeletenjan ithu try cheythu nokki..pakshe kittunnilla
ReplyDeleteDear Mullokaran
ReplyDeleteIthinte "path" onnu paranjun tharamo
Sasneham
Noufal
ഡിയര്‍ മുള്ളൂര്‍ക്കാരന്‍ ചേട്ടാ അവിടുന്ന് മലയാളം ബ്ലോഗേര്‍സിന് ചെയ്തിരിക്കുന്ന അറിവുകള്‍ വളരെ മനോഹരവും,അഭിലഷനീയവുമാണ് ഇനിയും ബ്ലോഗേര്‍സിന് വേണ്ടി അനവധി സംഭാവനകള്‍ ചെയ്യുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.നേരിട്ട് കണ്ടിട്ടില്ലെങ്ങിലും ബ്ലോഗേര്‍സ് മീറ്റിങ്ങിലെ ഫോട്ടോ കണ്ടു എവിടെ വചെന്ഗിലും നേരില്‍ കാണാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു ബ്ലോഗേര്‍സ് മീറ്റ് ലൈവ് ഉണ്ടായിരുന്നു എന്ന് കേട്ടു വീഡിയോ കാണുവാന്‍ എന്തെങ്ങിലും വഴിയുണ്ടോ?ഒരായിരം ആശംസകള്‍ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ.
ReplyDeleteUseful posts !
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Incredible Keralam
Home Kerala
Agriculture Kerala
Janangalum Sarkarum