നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള ടെമ്പ്ലറ്റുകള്‍ മാറ്റി നിങ്ങള്‍ക്കിഷ്ട്ടമുള്ള ടെമ്പ്ലറ്റുകള്‍ ബ്ലോഗില്‍ നല്‍കുന്നത് എങ്ങിനെ എന്ന് നോക്കാം. ടെമ്പ്ലറ്റുകള്‍ ചേഞ്ച് ചെയ്യുമ്പോള്‍ ഉള്ള ഒരു പ്രശ്നം നിലവില്‍ നമ്മുടെ ബ്ലോഗിലുള്ള ഗഡ്ജറ്റുകള്‍ ( Gadjet ) മിക്കവാറും നഷ്ട്ടപ്പെടും എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ടെമ്പ്ലറ്റുകള്‍ മാറുന്നതിന് മുന്പായി ആദ്യം ഇത്തരത്തില്‍ നിങ്ങളുടെ ബ്ലോഗില്‍ നല്‍കിയിട്ടുള്ള ഗഡ്ജറ്റുകള്‍ എല്ലാം മൈക്രോസോഫ്ട് വേര്‍ഡ്‌ലോ ( Microsoft Word ) മറ്റോ കോപ്പി - പേസ്റ്റ് ചെയ്തു വയ്ക്കുക. ടെമ്പ്ലറ്റു മാറിക്കഴിഞ്ഞതിനു ശേഷം വീണ്ടും അവ പഴയത് പോലെ ബ്ലോഗില്‍ നല്‍കാം.
ബ്ലോഗറിന്റെ ബ്ലോഗിന് വേണ്ടിയുള്ള വിവിധ തരത്തിലുള്ള ടെമ്പ്ലറ്റുകള്‍ സൗജന്യമായി ലഭിക്കുന്ന പല സൈറ്റുകളും ഉണ്ട്. പക്ഷെ അവിടെ നിന്നൊക്കെ കിട്ടുന്ന ടെമ്പ്ലറ്റുകള്‍ക്ക് പല പരിമിതികളും ഉണ്ട് എന്നതാണ് എന്റെ അനുഭവം. മിക്കവാറും നമ്മളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ബ്ലോഗ്ഗര്‍ ടെമ്പ്ലറ്റുകള്‍ ലഭിക്കുന്ന ഒരു സൈറ്റാണ് http://www.ourblogtemplates.com. നൂറുകണക്കിന് വിവിധ തരത്തിലുള്ള ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റുകള്‍ ഇവിടെ നിന്നും സൗജന്യമായി ലഭിക്കും. ഇവിടെ ചെന്ന് നിങ്ങള്‍ക്കിഷ്ട്ടമുള്ള ടെമ്പ്ലറ്റ് തെരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യുക. ആ ഫയല്‍ ഒരു Xml ഫയല്‍ ആയിട്ടാണ് നിങ്ങളുടെ കംപ്യൂട്ടറില്‍ സേവ് ആവുക. ഡൌണ്‍ലോഡ് ചെയ്യപ്പെട്ട Xml ഫയലില്‍ മൗസ് വച്ച് റൈറ്റ് ക്ലിക്ക് ചെയ്തു എഡിറ്റ് ( Edit )എന്ന ഓപ്ഷനില്‍ പോയി അതിലുള്ള കോഡുകള്‍ മുഴുവനും കോപ്പി ചെയ്തെടുക്കുക.
ഇനി നിങ്ങളുടെ ബ്ലോഗിലെ ലെയൌട്ടില്‍ ( Layout ) ചെന്ന് Edit Html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. താഴെ ഉള്ള ചിത്രം നോക്കുക.
ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോവില്‍ ഒരു കോളത്തില്‍ കുറെ കോഡുകള്‍ കാണാം. ( താഴെ കാണുന്ന ചിത്രത്തിലെ മഞ്ഞ നിറത്തിലുള്ള ഭാഗം നോക്കുക. ) ആ കോഡുകള്‍ മുഴുവനായും ഡിലീറ്റ് ചെയ്യുക. ആ കോളത്തില്‍ മൗസ് വച്ച് കീ ബോര്‍ഡിലെ Ctrl + A എന്ന എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തിയാല്‍ ആ കോഡുകള്‍ മുഴുവനായും സെലക്ട് ചെയ്യപ്പെടും. അതിനു ശേഷം Delete കീ അമര്‍ത്തിയാല്‍ അത് മുഴുവനായും ഡിലീറ്റ് ചെയ്യപ്പെടും. ഇനി നേരത്തെ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തു Xml ഫയലില്‍ നിന്നും കോപ്പി ചെയ്തെടുത്ത കോഡ് അവിടെ പേസ്റ്റ് ചെയ്യുക. അതിനു ശേഷം ആ വിന്‍ഡോവില്‍ താഴെയായി കാണുന്ന Save Template എന്നതില്‍ ക്ലിക്ക് ചെയ്തു ആ ടെമ്പ്ലറ്റിനെ സേവ് ചെയ്യുക. അപ്പോള്‍ വീണ്ടും ഒരുവട്ടം കൂടി ബ്ലോഗര്‍, ഈ ടെമ്പ്ലേറ്റ് സേവ് ചെയ്യണോ എന്നുള്ള കണ്ഫര്‍മേഷന്‍ മെസ്സേജ് കാണിക്കും. അതിലും ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ടെമ്പ്ലറ്റ് സേവ് ചെയ്യപ്പെട്ടു എന്ന മെസേജ് കാണാം. ഇനി ബ്ലോഗ് കണ്ടു നോക്കൂ. നിങ്ങളുടെ ടെമ്പ്ലേറ്റ് മാറിയിരിക്കുന്നത് കാണാം.
പിന്നൊരു കാര്യം. ഇത് വച്ച് കൂടുതല്‍ കളി വേണ്ട. ചിലപ്പോള്‍ ബ്ലോഗ് തന്നെ ഇല്ലാതായിപ്പോയേക്കാം... കൂടുതല്‍ പരീക്ഷണം നടത്തിയാല്‍ ബ്ലോഗറില്‍ നിന്നും എറര്‍ മെസേജ് ഒക്കെ വന്നാല്‍, പിന്നീട് ടെമ്പ്ലറ്റ് മാറാന്‍ ബുദ്ധിമുട്ടാണ്. പേടിക്കേണ്ട. ഒരു കരുതലിനു പറഞ്ഞെന്നെ ഉള്ളൂ. :-)
sir are you there?
ReplyDeleteGood ..informative post
ReplyDeleteitharam kaaryamgal veendum pratheekshikkunnu
ReplyDeleteവളരെ പ്രയോചനപരമായ ഒരു പോസ്റ്റ്
ReplyDeleteഅഭിവാദ്യങ്ങള്‍
ഈ പോസ്റ്റ് കുറച്ച് മുന്പേ ചെയ്യാമായിരുന്നു.
ReplyDeleteഇപ്പോഴുള്ള ടമ്പ്ലേറ്റിന്റെ ഒരു കോപ്പി എടുക്കുന്നത് നന്നായിരിക്കും.
ReplyDeleteDashboard->Layout->Edit HTML എന്നിങ്ങനെ എത്തുക.Download Full Template എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടമ്പ്ലേറ്റിന്റെ ഒരു കോപ്പി നിങ്ങളുടെ കമ്പ്യൂട്ടറില്‍ സൂക്ഷിക്കുക.എന്തെങ്കിലും പിഴവ് പറ്റിയാല്‍ തിരിച്ച് എത്താമല്ലോ.....:)
ആശംസയോടെ
ലുട്ടു .... നിര്‍ദ്ദേശത്തിനു നന്ദി...
ReplyDeleteസ്നേഹപൂര്‍വ്വം മുള്ളൂക്കാരന്‍..
check this link
ReplyDeletewww.btemplates.com
Best collection! :)
സ്റ്റാൻഡേർഡ് ടെംപ്ലേറ്റുകൾ അത്ര പ്രശ്നക്കാരാണെന്നു തോന്നുന്നില്ല, അവിടെ എന്തെങ്കിലും മാറ്റങ്ങൾ വരുത്താൻ നോക്കിയാൽ കാര്യം കട്ടപ്പൊക.
ReplyDeleteഞാൻ എന്റെ ബ്ലോഗിൽ ഒരു ബോർഡർ കൊടുക്കാൻ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പലയിടത്തും border എന്ന് കാണാനുണ്ടായിരുന്നു, കിട്ടിയയിടത്തെല്ലാം ഒന്ന് സെറ്റ് ചെയ്തുനോക്കി. അവസാനം കുറേയേറെ undo ചെയ്തതിനുശേഷമാണ് ഒരു വഴിക്കെങ്കിലും എത്തിയത്.
ഈ ടെംപ്ലേറ്റ് ഉണ്ടാക്കുന്നവർക്ക് നല്ലരീതിയിൽ കമന്റിടാൻ കൂടി തോന്നിയിരുന്നെങ്കിൽ html-ൽ അത്യാവശ്യം (അത്യാവശ്യം മാത്രം) തരികിട ഒപ്പിക്കാനറിയാവുന്ന എന്നേപ്പോലുള്ള അൽപജ്ഞാനികൾക്ക് സഹായകമായേനെ.
പിപഠിഷു, നന്ദി.. ഇത്തരം കുറെയേറെ സൈറ്റുകളുണ്ട്. അത്തരത്തില്‍ ഉള്ളവയില്‍ കൂടുതല്‍ യൂസര്‍ ഫ്രന്റ്ലി ആയി എനിക്ക് തോന്നിയത് ഞാന്‍ മേല്‍പറഞ്ഞ സൈറ്റ് ആണ്. ഒന്ന് നോക്കൂ..
ReplyDeleteഅപ്പൂട്ടന്‍ ചേട്ടാ മേല്‍പ്പറഞ്ഞ സൈറ്റിലെ റെമ്പ്ലട്ടുകള്‍ എല്ലാം താങ്കള്‍ പറഞ്ഞ പോലെ നമ്മുടെ ഇഷ്ട്ടത്തിനനുസരിച്ചു ഏതു ഭാഗത്തും മാറ്റം വരുത്താന്‍ കഴിയുന്നവയാണ്.. ഒന്ന് പരീക്ഷിച്ചു നോക്കൂ.
thanX
ReplyDeleteഉപകാരപ്രദം..നന്ദി.
ReplyDeleteblog settings allaam maariyalloo
ReplyDeleteplease update