ഡാഷ് ബോര്‍ഡും പ്രൊഫയല്‍ എഡിറ്റിങ്ങും

1  2  3  4  5  

ഇന്റര്‍-നെറ്റുമായി ബന്ധപ്പെട്ടുള്ള മിക്കവാറും എല്ലാവിധ സേവനങ്ങള്‍ക്കും നമ്മള്‍ ഒരു Username ഉം Password ഉം നല്കിയാണല്ലോ രജിസ്റ്റര്‍ ചെയ്യുകയും, പിന്നീട് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതിലേക്കായി അത്തരം സേവനങ്ങളുടെ നമുക്കായുള്ള അക്കൌണ്ടിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നത്.

ബ്ലോഗ് create ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ആ ബ്ലോഗ് കാണാന്‍ ബ്രൌസറിന്റെ അഡ്രെസ്സ് ബാറില്‍ നിങ്ങളുടെ ബ്ലോഗിന്റെ URL ടൈപ്പ് ചെയ്‌താല്‍ മതി. പക്ഷെ നമ്മുടെ ബ്ലോഗില്‍ ആവശ്യമായ മാറ്റം വരുത്താന്‍ വേണ്ടി എന്ത് ചെയ്യും.?? അതിന് വേണ്ടിയാണ് ബ്ലോഗില്‍ Dashboard എന്ന സംവിധാനം. ബ്ലോഗ്ഗറിന്റെ സ്റ്റാര്‍ട്ട് പേജില്‍ നിന്നും, നേരത്തെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ അവിടെ നമ്മള്‍ നല്കിയ Username ഉം Password ഉം ഉപയോഗിച്ച്, നിങ്ങളുടെ ബ്ലോഗ്ഗര്‍ അക്കൌണ്ട് സൈന്‍-ഇന്‍ ( sign-in ) ചെയ്‌താല്‍ നമ്മള്‍ എത്തിച്ചേരുന്ന പേജാണ്‌ ഡാഷ് ബോര്‍ഡ് (Dashboard). ഒരു ഇ-മെയില്‍ ID ഉപയോഗിച്ചു create ചെയ്യുന്ന ബ്ലോഗുകളെ സംബന്ധിച്ച ഏതുവിധ കാര്യങ്ങളും നമുക്കു Dashboard വഴി ചെയ്യാം. അവയില്‍ പല രീതിയിലുള്ള മാറ്റം വരുത്താന്‍ Dashboard ആണ് സൌകര്യമൊരുക്കുന്നത്. ചുരുക്കത്തില്‍, ബ്ലോഗുകളില്‍ എല്ലാവിധ സെറ്റിങ്ങ്സുകളിലേക്കുമുള്ള ഒരു വാതിലാണ് Dashboard.

നിങ്ങള്‍ക്കായി ഇവിടെ ഈ സംവിധാനത്തെ കുറിച്ചു കുറച്ചു കാര്യങ്ങള്‍ പറയുകയാണ്‌.

നിങ്ങളുടെ ബ്ലോഗിന്റെ Dashboard ലേക്ക് പ്രവേശിക്കാനായി, നേരത്തെ പറഞ്ഞ http://www.blogger.com എന്ന സൈറ്റില്‍ പോകുക. അപ്പോള്‍ നേരത്തെ നമ്മള്‍ രജിസ്ട്രേഷനു വേണ്ടി ഉപയോഗിച്ച, താഴെയുള്ള ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള, (അതില്‍, നമുക്കാവശ്യമുള്ള ഭാഗം മാത്രമെ നല്‍കിയിട്ടുള്ളൂ കേട്ടോ..) ബ്ലോഗറിന്റെ സ്റ്റാര്‍ട്ട് പേജിലാണ് എത്തിച്ചേരുക. ( കാലാനുസൃതമായി blogger ബ്ലോഗിന്റെ പല ഭാഗങ്ങളിലും ,കെട്ടിലും മട്ടിലും ചെറിയ മാറ്റം വരുത്തുന്നുണ്ട്.എങ്കിലും പ്രധാനമായുള്ള പലകാര്യങ്ങളും വലിയ വ്യത്യാസമില്ലാതെ തന്നെയായിരിക്കും ഉണ്ടാകുക. )
അതില്‍ മുകളില്‍ വലതു വശത്തായി കാണുന്ന (മുകളിലെ ചിത്രത്തില്‍ മാര്‍ക്ക് ചെയ്ത ഭാഗം.) Username (Email): എന്ന കോളത്തില്‍ നിങ്ങള്‍ നേരത്തെ ബ്ലോഗ് ഉണ്ടാക്കാനായി നല്കിയ ഇ-മെയില്‍ ID നല്കുക. തൊട്ടരികില്‍ കാണുന്ന Password: (?) എന്ന കോളത്തില്‍ നേരത്തെ ബ്ലോഗ് ഉണ്ടാക്കാനായി നല്കിയ പാസ്സ്‌വേര്‍ഡ്‌ നല്കുക.

ഇനി നിങ്ങള്‍ സ്ഥിരമായി ഒരു കമ്പ്യൂട്ടറില്‍ നിന്നു തന്നെയാണ് നിങ്ങളുടെ ബ്ലോഗ് തുറക്കുന്നത് എങ്കില്‍, ഓരോ പ്രാവശ്യവും ഈ രീതിയില്‍ ചെയ്യേണ്ട കാര്യമില്ല. നിങ്ങള്‍ നേരെത്തെ നല്കിയ Username ഉം Password ഉം നിങ്ങളുടെ കമ്പ്യൂട്ടര്‍ ഓര്ത്തു വയ്ക്കുന്നതിലേക്കായി Remember me (?) എന്നതിനു സമീപം കാണുന്ന ചെറിയ ചതുരത്തില്‍ ക്ലിക്ക് ചെയ്യുക. ഇതു എത്രമാത്രം സുരക്ഷിതമാണെന്നത് നിങ്ങള്‍ തീരുമാനിക്കുക. കാരണം മറ്റുള്ളവര്‍ നിങ്ങളുടെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക് ഷനും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഈ രീതി ഗുണകരമാകില്ല എന്നോര്‍ക്കുക. അതിന് ശേഷം Sign in എന്ന് കാണുന്ന വാക്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ നിങ്ങള്‍, നിങ്ങളുടെ ബ്ലോഗിന്റെ, താഴെ കാണുന്ന രീതിയിലുള്ള (ഇതെന്റെ dashboard ആണ് കേട്ടോ.) dashboard-ല്‍ ആണുള്ളത്.
ഇവിടെ നിങ്ങളുടെ ബ്ലോഗുകളുടെ ലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെയായി ബ്ലോഗില്‍ എത്ര പോസ്റ്റുകള്‍ ചെയ്തു , അവസാനമായി പോസ്റ്റ് പബ്ലിഷ് ചെയ്തത് എന്നാണ് എന്നതിനൊപ്പം, മറ്റു ചില ലിങ്കുകളും (ഉദാഹരണത്തിന് താഴെയുള്ള ചിത്രം കാണൂ.) കാണാം. അവ ഓരോന്നും പ്രത്യേകമായി പരിചയപ്പെടാം.
New post -: ഇതില്‍ ക്ലിക്ക് ചെയ്‌താല്‍ നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗില്‍ പുതുതായി ഒരു പോസ്റ്റ് നല്‍കാന്‍ കഴിയും. പോസ്റ്റു ചെയ്യുന്നതിനെ കുറിച്ചു വിശദമായി ഇവിടെ പറഞ്ഞിട്ടുണ്ട്.

Edit Posts -: ഇതുപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തതോ, കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞ പോലെ ഡ്രാഫ്റ്റ് ഫോള്‍ഡറില്‍ സേവ് ചെയ്തു വച്ചതോ ആയ പോസ്റ്റുകളില്‍ ആവശ്യമായ മാറ്റം (edit) വരുത്താം. മേല്‍പറഞ്ഞ ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍,നിങ്ങള്‍ ആ ബ്ലോഗില്‍ ഇതുവരെ നല്കിയ പോസ്റ്റുകളുടെ ഒരു ലിസ്റ്റ് ഉള്ള പേജിലാണ് എത്തുക. അതില്‍ നേരത്തെ നല്കിയ പോസ്റ്റുകള്‍ edit ചെയ്യാനും dilete ചെയ്യാനുമുള്ള സൌകര്യങ്ങള്‍ കാണാം.

Settings -: ഇതു ബ്ലോഗിന്റെ പല വിധത്തിലുള്ള സെറ്റിങ്ങ്സുകള്‍ക്കുള്ള ലിങ്ക് ആണ്. മുന്പ് മറ്റൊരധ്യായത്തില്‍ ഇതിനെ കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. അത് കാണാന്‍, ഇവിടെ വരെ ഒന്നു പോകൂ...

Layout -: ഇവിടെ ക്ലിക് ചെയ്‌താല്‍ ബ്ലോഗിന്റെ Add and Arrange Page Elements പേജിലാണ് എത്തിച്ചേരുന്നത്. ഇതുവഴി, ബ്ലോഗര്‍ ബ്ലോഗില്‍ നല്കുന്ന വിവിധങ്ങളായ സേവനങ്ങളെ / സൌകര്യങ്ങളെ (പോസ്റ്റ്, എച്ച് ടി എം എല്‍ ജാവാ സ്ക്രിപ്റ്റുകള്‍, ഗാഡ്ജെറ്റുകള്‍, ബ്ലോഗ് ടൈറ്റില്‍ , നാവിഗേഷന്‍ ബാര്‍ തുടങ്ങിയവ.) ബ്ലോഗില്‍ കൂട്ടിചേര്‍ക്കുവാനും, എഡിറ്റ് ചെയ്യുവാനും, ബ്ലോഗില്‍ ഉപയോഗിക്കുന്ന മുറയ്ക്ക്‌, ആവശ്യമെങ്കില്‍ സ്ഥാനം മാറ്റിയും മറ്റു പലവിധത്തിലും നമ്മുടെ ഇഷ്ട്ടാനുസരണം ക്രമീകരിച്ചു ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യിക്കാം. ഇതിനെക്കുറിച്ച്‌ കൂടുതല്‍ ഇവിടെ വിശദീകരിച്ചിട്ടുണ്ട്.

View Blog -: ഈ ലിങ്ക് ഉപയോഗിച്ചു നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗ് സൈന്‍ ഇന്‍ ചെയ്ത രീതിയില്‍ കാണാം.(സൈന്‍ ഇന്‍ ചെയ്തു മാത്രമെ ബ്ലോഗില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയൂ.)

Hide -: ഡാഷ്ബോര്‍ഡില്‍ ബ്ലോഗിന്റെ പേരിനു സമീപമായി Hide എന്ന ഒരു ലിങ്ക് കാണാം. അതില്‍ ക്ലിക്ക് ചെയ്‌താല്‍ ആ ബ്ലോഗിനെ കുറിച്ചുള്ള വിവരണം ഡാഷ്ബോര്‍ഡില്‍ നിന്നും അപ്രത്യക്ഷമായതായി കാണാം. തല്‍ക്കാലത്തേക്ക് അത് ഡാഷ്ബോര്‍ഡില്‍ നിന്നും മാറ്റിനിര്‍ത്തി എന്നെ ഉള്ളൂ. പിന്നീട് നിങ്ങള്ക്ക് ആ ബ്ലോഗിനെകുറിച്ചുള്ള വിവരണം സ്ഥിരമായി അവിടെ കാണണം എന്നുണ്ടെങ്കില്‍, താഴെയായി കാണുന്ന Show all എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു, നേരത്തെ ഹൈഡ് ആയ ബ്ലോഗിന്റെ വിവരണത്തിന് സമീപം കാണുന്ന Always show എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി. ഒരു ഇ-മെയില്‍ വിലാസം ഉപയോഗിച്ച് കൂടുതല്‍ ബ്ലോഗ് create ചെയ്യുന്നവര്‍‌, ഈ സേവനം ഉപയോഗിച്ച്, വല്ലപ്പോഴും മാത്രം പോസ്റ്റ് ഇടുന്ന ബ്ലോഗിനെ ഇത്തരത്തില്‍ താല്‍ക്കാലികമായി ഡാഷ്ബോര്‍ഡില്‍ നിന്നും മാറ്റി നിര്‍ത്തുകയും, സ്ഥിരമായി പോസ്റ്റ് നല്കുന്ന ബ്ലോഗിനെ അവിടെ ഡിസ്‌പ്ലേ ചെയ്യിക്കുകയും ചെയ്യുന്നതായിരിക്കും കൂടുതല്‍ സൗകര്യം.

Edit Profile -: ഇതു നിങ്ങളുടെ ബ്ലോഗിന്റെ Profile എഡിറ്റു ചെയ്യാനുള്ള പേജിലേക്കുള്ള ലിങ്ക് ആണ്. ഇവിടെ ക്ലിക് ചെയ്‌താല്‍ നിങ്ങള്‍ നിങ്ങളുടെ Profile എഡിറ്റു ചെയ്യാനുള്ള താഴെ കാണുന്ന ചിത്രത്തിന് സമാനമായ Edit User Profile എന്ന ഒരു പേജിലാണ് എത്തിച്ചേരുക. അതിലുള്ള മുഴുവന്‍ കാര്യങ്ങളും പൂരിപ്പിക്കണമെന്നില്ല. അത് കൊണ്ടുതന്നെ അതില്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച് താഴെ വിവരിച്ചിരിക്കുന്നു.
Share my Profile -: ഇതിന് നേരെയുള്ള കോളത്തില്‍ ടിക്ക് ചെയ്‌താല്‍ മാത്രമെ മറ്റുള്ളവര്‍ക്ക് നിങ്ങളുടെ Profile കാണാനുള്ള സൗകര്യം നല്‍കപ്പെടുകയുള്ളൂ. ഇങ്ങിനെ ചെയ്‌താല്‍ ബ്ലോഗില്‍ View My Compleate Profile എന്ന ഒരു ലിങ്ക് കാണാം. സന്ദര്‍ശകര്‍ക്ക് നിങ്ങളുടെ Profile കാണിച്ചുകൊടുക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ ആ കോളത്തില്‍ ടിക് ചെയ്യാതിരിക്കുക.

Show my real name -: ഇതിന് നേരെയുള്ള കോളത്തില്‍ ടിക്ക് ചെയ്യുന്നതിലൂടെ, ഈ പേജില്‍ തന്നെ താഴെയായി നിങ്ങളുടെ First name ഉം Last name ഉം നല്‍കാനുള്ള കോളം കാണുന്നില്ലേ? അവിടെ നല്കുന്ന പേരുകളാണ് നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ / ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യപ്പെടുക. ഈ കോളത്തില്‍ ടിക്ക് ചെയ്യാതിരുന്നാല്‍ നിങ്ങളുടെ പ്രൊഫൈല്‍ പേരായിരിക്കും (തൂലികാ നാമം) മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുക.

Show my email address -: ഇതിന് നേരെയുള്ള കോളത്തില്‍ ടിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ബ്ലോഗ് create ചെയ്യാന്‍ ഉപയോഗിച്ച ഇ-മെയില്‍ വിലാസം നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ കാണാം. ബ്ലോഗ് വായിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ നിങ്ങളെ ഇ-മെയില്‍ വഴി ബന്ധപ്പെടാന്‍ ഈ രീതി സഹായകമാകും.

Show my blogs -: നിങ്ങള്ക്ക് ഒന്നിലധികം ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ ആവശ്യമുള്ള ബ്ലോഗുകളെ മാത്രം പ്രൊഫൈല്‍ പേജില്‍ ഡിസ്‌പ്ലേ ചെയ്യിക്കാനാണീ സൗകര്യം. അവിടെയുള്ള Select blogs to display എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഏതൊക്കെ ബ്ലോഗുകള്‍ മറ്റുള്ളവര്‍ക്ക് കാണാനായി പ്രൊഫൈല്‍ പേജില്‍ ഡിസ്‌പ്ലേ ചെയ്യിക്കണമെന്ന് തീരുമാനിക്കുക. നിങ്ങള്‍ അവിടെ തിരഞ്ഞെടുത്ത ബ്ലോഗുകള്‍ മാത്രമെ പിന്നീട് പ്രൊഫൈല്‍ പേജില്‍ കാണാന്‍ കഴിയൂ.

Email address -: നിങ്ങളുടെ ബ്ലോഗ് ഉണ്ടാക്കിയ ഇ-മെയില്‍ അക്കൌണ്ട് ആണിത്. ഇതില്‍ മാറ്റം വരുതാതിരിക്കുക.

Display name -: ഇതു നിങ്ങളുടെ തൂലികാ ( Profile Name ) നാമമാണ്. നേരത്തെ ബ്ലോഗ് create ചെയ്യുന്ന സമയത്തു നല്കിയ പ്രൊഫൈല്‍ പേരില്‍ മാറ്റം വരുത്തണമെങ്കില്‍ ഇവിടെയാണത് ചെയ്യേണ്ടത്.

First Name, Last Name -: ഇതു നിങ്ങളുടെ യഥാര്‍ത്ഥ പേര് നല്‍കാനുള്ള കോളമാണ്. ആവശ്യമെങ്കില്‍ എഴുതുക. ഇവിടെ നിങ്ങള്‍ നല്കുന്ന പേരാണ്, മുകളില്‍ കാണുന്ന Show my real name എന്ന കോളത്തില്‍ ടിക്ക് ചെയ്‌താല്‍ പ്രൊഫൈല്‍ പേജില്‍ / ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യപ്പെടുക.

Photo URL -: ഇവിടെ നിന്നും നിങ്ങള്ക്ക് നിങ്ങളുടെ ബ്ലോഗിലേക്കായുള്ള ഒരു പ്രൊഫൈല്‍ ഫോട്ടോ തിരഞ്ഞെടുക്കാം. നിങ്ങളുടെ പ്രൊഫൈല്‍ പേരിനൊപ്പം ഫോട്ടോ കൂടി നല്‍കിയാല്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ നിങ്ങളെ ഓര്‍ത്തുവയ്ക്കാന്‍ കഴിയും. ഒരേ പ്രൊഫൈല്‍ നാമമോ, സമാനമായ പേരോ മറ്റൊരാള്‍ ബ്ലോഗ് ചെയ്യാന്‍ ഉപയോഗിക്കുകയാണെങ്കില്‍ പ്രൊഫൈല്‍ ചിത്രം നോക്കി മറ്റുള്ളവര്‍ക്ക് ഓരോരുത്തരെയും വെവ്വേറെ തിരിച്ചറിയാന്‍ ഇതുവഴി സാധിക്കും.നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിന്നോ ഏതെങ്കിലും വെബ്സൈറ്റ്ല്‍ നിന്നോ ഫോട്ടോ അപ്-ലോഡ് ചെയ്യാം.

ഇനിയുള്ളത് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാനുള്ള കോളങ്ങളാണ്. നിങ്ങള്‍ ഈ പേജില്‍ നല്കുന്ന വിവരങ്ങള്‍ ഒക്കെയും നിങ്ങളുടെ പ്രൊഫൈല്‍ പേജില്‍ സന്ദര്‍ശകര്‍ക്ക് കാണാം എന്നതിനാല്‍, എന്തൊക്കെ വിവരങ്ങള്‍ ഏതൊക്കെ രീതിയില്‍ ഏതൊക്കെ കോളങ്ങളില്‍ നല്‍കണം നെല്കേണ്ട എന്നത് നിങ്ങള്‍തന്നെ തീരുമാനിക്കുക. ആവശ്യമെങ്കില്‍ വേണ്ടരീതിയില്‍ പൂരിപ്പിച്ചശേഷം SAVE PROFILE എന്നുകാണുന്നിടത്ത് ക്ലിക്ക് ചെയ്തു ഇതുവരെ ചെയ്ത കാര്യങ്ങള്‍ സേവ് ചെയ്യുക. ശേഷം തിരിച്ചു ഡാഷ്ബോര്‍ഡില്‍ എത്തിച്ചേരാനായി ആ പേജിന്റെ മുകളില്‍ കാണുന്ന Dashboard എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഇതുമായി ബന്ധപ്പെട്ട് ഇത്രയൊക്കെയാണ് ഉള്ളത്. എന്നാല്‍,അടുത്തതായി ഇനി നമുക്കു ഒരു പോസ്റ്റ് (Post) ചെയ്യാം.എന്താ?. പോസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച്‌ കൂടുതലറിയാന്‍ ഇവിടെ ഒന്നു ക്ലിക്കൂ....

1  2  3  4  5  

Share/Bookmark

9 comments:

  1. നല്ല പരിശ്രമം തന്നെ മാഷേ. തുടരട്ടേ.

    ReplyDelete
  2. മുള്ളൂക്കാരന്‍ ബ്ലോഗ് മാഷായി കസറുന്നു !!!
    തുടരുക...
    സ്നേഹത്തോടേ :)

    ReplyDelete
  3. താങ്കളുടെ ബ്ലോഗ് ഉപകാരപ്പെട്ടു.

    താങ്ക്സ്...

    ReplyDelete
  4. mullorkkarane vatakara shilpashalayil kantathu valare nannayi.

    ReplyDelete
  5. sukretham nammal eppozhenkillum kandumuttiyathu

    ReplyDelete
  6. nanne ishttapettu. ente online mashinu orayiram aasamsakal

    ReplyDelete
  7. very nice & useful foer those who wish to study blogging............

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit