ഫയര്‍ഫോക്സ് ബ്രൌസറില്‍ ചില്ല് പ്രശ്നങ്ങള്‍ ഇല്ലാതെ മലയാളം വായിക്കാന്‍

മോസില്ല ഫയര്‍ ഫോക്സ് ബ്രൌസറില്‍, ചില മലയാളം ബ്ലോഗ്‌ പോസ്റ്റുകള്‍ അല്ലെങ്കില്‍ ചില മലയാളം വെബ്സൈറ്റുകളില്‍ ഉള്ള മലയാളം യൂണികോട് അക്ഷരങ്ങളില്‍ ചില്ലക്ഷരങ്ങള്‍ കൃത്യമായി വായിക്കാന്‍ കഴിയുന്നില്ല എന്നുള്ള പരാതികള്‍ പലരും പലയിടത്തും പറയുന്നത് കേള്‍ക്കാം. ചില മലയാളം യൂണികോട് ഫോണ്ടുകളുമായി ബന്ധപ്പെട്ട സാങ്കേതികമായ ചില പ്രശ്നങ്ങള്‍ കാരണമാണ് അങ്ങിനെ സംഭവിക്കുന്നത്‌. അതായത് ചില്ലക്ഷരങ്ങള്‍ താഴെ കാണുന്ന ചിത്രത്തിലേത് പോലെ ആയിരിക്കും ചിലര്‍ക്ക് കാണുക.

സുഗമമായ വായനയ്ക്ക് പലപ്പോഴും അത് തടസ്സമാവുകയും ചെയ്യുന്നു. സാങ്കേതികമായ പ്രശ്നങ്ങള്‍ തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. അതുമായി ബന്ധപ്പെട്ടവര്‍ അത് പരിഹരിക്കും എന്ന് കരുതാം. നമുക്ക് ആ പ്രശ്നം നമ്മുടെ രീതിയില്‍ സോള്‍വ് ചെയ്യാനുള്ള വഴി നോക്കാം. മോസില്ല ഫയര്‍ ഫോക്സ് ബ്രൌസറില്‍ ഇത്തരം ചില്ല് പ്രശ്നം ഒഴിവാക്കിക്കിട്ടാന്‍ ഒരു ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌താല്‍ മതി. ഫയര്‍ ഫോക്സ് ബ്രൌസര്‍ വഴി ഈ ബ്ലോഗ്‌ പോസ്റ്റില്‍ ചെന്ന്, താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഫയര്‍ ഫോക്സ് ബ്രൌസറില്‍ പ്രസ്തുത ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ബ്രൌസര്‍ റീസ്റ്റാര്‍ട്ട്‌ ചെയ്തു ചില്ല് പ്രശ്നങ്ങള്‍ ഉണ്ടായിരുന്ന ബ്ലോഗുകളോ വെബ്സൈറ്റുകളോ കണ്ടു നോക്കൂ. ചില്ലുകളെല്ലാം കൃത്യമായി കാണാനാകും.

fix-ml ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Share/Bookmark

33 comments:

  1. അങ്ങനെ ഒരു പ്രശ്നം ഇതു വരെ കണ്ടിട്ടില്ല, നോക്കട്ടെ

    ReplyDelete
  2. ശരിയാണ്, ചില മലയാളം സൈറ്റുകളിൽ ഈ പ്രശ്നം കാണുന്നുണ്ട്. ശ്രമിച്ച് നോക്കട്ടെ, അറിവു പകർന്നു തന്നതിന് നന്ദി

    ReplyDelete
  3. നന്ദീ.........ശുക്രിയാ....ദന്യവാദ്....താങ്ക്സ്....ശുക്രന്‍...എല്ലാം
    ശരിയായി..അറിവു വികസിക്കട്ടെ..പകരാനുള്ള സന്നദ്ധതയും..ഷാജി ചേട്ടാ
    തുടരുക..ഭാവുകങ്ങള്‍...

    ReplyDelete
  4. ആഹാ
    ചെയ്തു നോക്കട്ടെ
    ശരിയായാല്‍ ഉരുമ്മ.............. സത്യം

    ReplyDelete
  5. നന്ദി...നന്ദി
    അതൊരു വലിയ ശല്യം തന്നെ ആണ്.പിന്നെ ഇങ്ങനെ സംഭവിക്കുന്നത് ഫയർ ഫോക്സിൽ മാത്രമല്ല. മൈക്രോസോപ്ഫ്സ് ഇന്റർനെറ്റ് എക്സ്പ്ലോററിലും ഉണ്ട്. അതിനും ഒരു പരിഹാരം. ചിലർ പറയുന്നു ഫോണ്ടിന്റെ പ്രൊബ്ബ്ലം ആണെന്ന് മറ്റുചിലർ മൊഴി-വരമൊഴി-കീമാൻ ടീമിന്റെ ആണെന്ന്. എന്താ സംഭവം?

    ReplyDelete
  6. പാര്‍പ്പിടം മാഷേ, ഈ പ്രശ്നത്തിന്റെ കാരണം പലരും പലവിധത്തിലാണ് പറയുന്നത്. ഗൂഗിള്‍ മലയാളം ട്രസ്ലിട്ടരേട്ടര്‍ പോലുള്ള ചില മലയാളം ടൈപ്പിംഗ് ടൂലുകളില്‍ ടൈപ്പ് ചെയ്ത മലയാളം വാക്കുകള്‍ക്കു ഈ പ്രശ്നം ഇല്ല. കീമാനിലോ വരമൊഴിയിലോ ടൈപ് ചെയ്യുന്ന മലയാളം വാക്കുകള്‍ക്കു മാത്രമാണ് ഈ പ്രശ്നം കാണുന്നത്. ഇനി അവയില്‍ ടൈപ്പ് ചെയ്ത മാറ്ററുകള്‍ കാണുമ്പോള്‍, ചിലരുടെ കമ്പ്യൂട്ടറില്‍ മാത്രമേ ഈ പ്രശ്നം ഉള്ളൂ താനും. അത്തരം പ്രശ്നം ഇല്ലാത്ത കമ്പ്യൂട്ടറുകളിലെ മലയാളം ഫോണ്ടുകള്‍ എന്റെ കമ്പ്യൂട്ടറില്‍ ഇട്ടിട്ടും എനിക്കീ പ്രശ്നം മാറിയില്ല. ഫയര്‍ഫോക്സില്‍ ഫോണ്ട് സെറ്റിങ്ങ്സില്‍ ഡീഫാല്റ്റ്‌ ഫോണ്ട് ഇട്ടാല്‍ മേല്‍പ്പറഞ്ഞ ഈ ചില്ല് പ്രശ്നം . പകരം അഞ്ജലിയോ രചനയോ മറ്റേതെങ്കിലും യൂണികോട് ഫോണ്ടുകളോ അവിടെ സെറ്റ് ചെയ്‌താല്‍ ഈ പ്രശ്നം ഉണ്ടാകുന്നില്ല. ബഹുഭൂരിപക്ഷം പേരും സാധാരണയായി ബ്രൌസര്‍ ഫോണ്ടുകള്‍ മാറാന്‍ നില്‍ക്കാറില്ല എന്നതിനാല്‍ ഈ പ്രശ്നം ഭൂരിപക്ഷത്തിനും ഉണ്ട് എന്നാണു പലരില്‍ നിന്നും മനസ്സിലാക്കിയത്. ഒന്നുകില്‍ ഫയര്‍ഫോക്സിന്റെ ഫോണ്ട് സെറ്റിങ്ങില്‍ ഡീഫാല്റ്റ്‌ ഫോണ്ട് മാറ്റി അവിടെ അഞ്ജലി അല്ലെങ്കില്‍ രചന എന്നിവയില്‍ ഏതെങ്കിലും ഫോണ്ടുകള്‍ സെറ്റ് ചെയ്യുക ... അല്ലെങ്കില്‍ ഡീഫാല്റ്റ്‌ ഫോണ്ട് നിലനിര്‍ത്തിക്കൊണ്ട്, ഈ പോസ്റ്റില്‍ പറഞ്ഞ ആഡോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

    ReplyDelete
  7. വളരെ ഉപകാരപ്രദമായ പോസ്റ്റ്. മിക്കവാറും എല്ലാവര്‍ക്കുമുള്ള ഒരു പ്രശ്നമായിരുന്നു ഇത്.നന്ദി,

    ReplyDelete
  8. കാര്യം ശരിയാണ്..ചില്ലു പ്രശ്നം ഇപ്പം തീര്‍ന്നു...മൊശിലയില്‍ ഫോണ്ട് സെറ്റിങ്ങ് എവിറ്റെയാണെന്നു മനസ്സിലായില്ല

    ReplyDelete
  9. ഇവിടെ യഥാർത്ഥ പ്രശ്നം ബ്രൗസറിന്റേയല്ല. ഫോണ്ടിന്റെയാണ്. മിക്കവാറും ആളുകളുടെ കയ്യിലുള്ളത് യൂനികോഡ് 5.0 -യിൽ അധിഷ്ഠിതമായ ഫോണ്ടുകളാണ്. എന്നാൽ യൂനികോഡ് 5.1 പുറത്തിറങ്ങിയതോടെ അതിൽ ചില്ലുകൾ എൻ‌കോഡ് ചെയ്യപ്പെടുന്ന രീതി വ്യത്യാസപ്പെട്ടു. അതു വഴി യൂനികോഡ് 5.1 ൽ അധിഷ്ഠിതമായ ഫോണ്ടുപയോഗിച്ച് എഴുതിയ ലേഖനങ്ങൾ യൂനികോഡ് 5.0 അധിഷ്ഠിതമായ ഫോണ്ടുപയോഗിച്ച് വായിക്കുമ്പോളാണ് ചില്ലുകൾക്കു പകരം R എന്ന ചിഹ്നം കാണുന്നത്. ഇതിനുള്ള ഒരു വഴിയാണ് ലേഖനത്തിലുള്ളത്. മറ്റു ബ്രൗസറുകളിലും ഇതേ പ്രശ്നം കാണാം. അതു പരിഹരിക്കുന്നതിനുള്ള വഴി യൂനികോഡ് 5.1 അടിസ്ഥാനമായ ഫോണ്ടുകൾ ഉപയോഗിക്കുക എന്നതാണ്.

    ആണവചില്ലുകളെക്കുറിച്ച് കൂടുതൽ http://malayalam.usvishakh.net/blog/archives/288 ഇവിടെ വായിക്കാം.

    ReplyDelete
  10. അനൂപ്‌, താങ്കള്‍ പറഞ്ഞ രീതിയിലുള്ള ഏറ്റവും പുതിയ യൂണികോഡ് ഫോണ്ടുകള്‍ ആണ് എന്റെ സിസ്റ്റത്തില്‍ ഉള്ളത്. അഞ്ജലി ഫോണ്ട് എന്റെ കയ്യില്‍ ഉള്ളത് പുതിയത് തന്നെ ആണ്. രചന ആണെങ്കില്‍ സിബു തന്ന, ചില്ല് പ്രശ്നം തീര്‍ത്ത പുതിയ വേര്‍ഷന്‍ ആണ്. പക്ഷെ എനിക്ക് ചില്ല് പ്രശ്നങ്ങള്‍ മാറിയിട്ടില്ല... പാര്‍പ്പിടത്തിന് ഞാനിട്ട തൊട്ടു മുകളിലെ കമന്റില്‍ പറഞ്ഞ കാര്യങ്ങള്‍ ഒന്ന് നോക്കാമോ.. അതാണ്‌ സംഭവിക്കുന്നത്‌. മോസിലയില്‍, അഞ്ജലി ഫോണ്ട് സെറ്റ് ചെയ്‌താല്‍ ഈ പ്രശ്നം ഇല്ല. ദീഫാല്റ്റ് ഫോണ്ട് സെറ്റ് ചെയ്‌താല്‍, കീമാനിലോ വരമൊഴിയിലോ ടൈപ്പ് ചെയ്യുന്ന മലയാളം വാക്കുകള്‍ക്കു മാത്രമാണ് എനിക്കും മറ്റു പലര്‍ക്കും മേല്‍പ്പറഞ്ഞ ചില്ല് പ്രശ്നം ഉള്ളത്. ഇനി മറ്റു ടൈപ്പിംഗ് ടൂളുകള്‍ ഉപയോഗിച്ച് ടൈപ്പ് ചെയ്യുന്ന മലയാളം വാക്കുകളുടെ ചില്ലുകള്‍ക്കു, ബ്രൌസറില്‍ ദീഫാല്റ്റ് ഫോണ്ട് വച്ച് തന്നെ നോക്കിയാലും ഒരു കുഴപ്പവും ഇല്ല താനും. താങ്കള്‍ ഇവിടെ ഇട്ട കമന്റു തന്നെ നോക്കുക, എനിക്ക് ആ കമന്റ് കാണാന്‍ പറ്റുന്നത് ഈ പോസ്റ്റില്‍ പറഞ്ഞ പോലെ പോലെ വട്ടത്തില്‍ R എന്ന രീതിയില്‍ ആണ്.

    ReplyDelete
  11. എന്താ താമസിച്ചത് ....എല്ലാത്തിനും ഓരോ നേരവും കാലവും ഒക്കെ ഇല്ലേ ..?ദാസാ
    കുറച്ചു മുന്‍പ് ഇതുചെയ്യാന്‍ തോന്നിയില്ലല്ലോ .....ഇപ്പോളെങ്കിലും തോന്നിയല്ലോ നന്ദി

    ReplyDelete
  12. ഇതൊരു വലിയ പ്രശ്നമായിരുന്നു. പല പോസ്റ്റുകളും ഇക്കാരണത്താല്‍ വായിച്ചിരുന്നില്ല. ഇപ്പോള്‍ പ്രശ്നം പരിഹൃതമായി. നന്ദി. എന്തേ ഇത്ര വൈകി എന്നേ ചോദ്യമുള്ളൂ.

    ReplyDelete
  13. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ എല്ലാ ഫോണ്ടുകളും പിന്തുടരുന്നതു് യൂണിക്കോഡ് 5.0 ആണ് . യൂണിക്കോഡ് 5.1 ല്‍ ആണ് ആണവ ചില്ലുകള്‍ എന്നറിയപ്പെടുന്ന വചില്ലക്ഷരത്തിനെ പുതിയ കോഡ് പോയന്റ് വരുന്നതു് . പക്ഷേ സാങ്കേതികമായി ഡാറ്റാ തിരയലിലും ശേഖരണത്തിലും പരിഹാരമില്ലാത്ത പല പുതിയ പ്രശ്നങ്ങളും ഇവ കൊണ്ടുവരുന്നതുകൊണ്ട് സ്വതന്ത്ര മലയാളം കമ്പ്യൂടിങ്ങ് യൂണിക്കോഡ് 5.0യില്‍ ഉറച്ചു നില്‍ക്കുകയാണ്. കീമാനും മറ്റു യൂണിക്കോഡ് 5.1 പിന്തുണയ്ക്കുന്ന ടൈപ്പിങ്ങ് ഉപാധികളും ഉണ്ടാക്കിവിടുന്ന ആണവചില്ലുകളെ 5.0 യിലെ ചില്ലാക്കി മാറ്റുന്നതാണ് fix-ml എന്ന ഈ ആഡ് ഓണ്‍.

    ReplyDelete
  14. എനിക്കും ഇതു വരെ ഇങ്ങനെ വന്നിട്ടില്ല

    എന്റെ ബ്ലോഗിലെ ഒരു ചോദ്യം...

    http://myown-jithin.blogspot.com/2010/07/blog-post_31.html

    ReplyDelete
  15. ഗൂഗിള്‍ ക്രോമില്‍ മനോരമ ഓണ്‍ലൈന്‍ വായിക്കാന്‍ പറ്റുന്നില്ല. എന്ത് ചെയ്യും ?

    ReplyDelete
  16. നന്ദി.
    പെരുത്ത് നന്ദി.

    ReplyDelete
  17. ഇന്ന് ഫയര്‍ഫോക്സ്‌ പുതിയത് (നാല് ) ഇന്‍സ്റ്റാള്‍ ചെയ്തു. അതോടെ ഈ ആഡോണ്‍ പോയി. പുതിയത് കൊമ്പീറ്റ്‌ അല്ല പോലും .മറ്റവന്‍ പഴയത് പോലെ വന്നു. എന്ത് ചെയ്യും?

    ReplyDelete
  18. ആണവ ചില്ല് (എന്തൊരു പേര്!!) കൊണ്ട് രക്ഷയില്ല. മുള്ളൂക്കാരാ .. ഒന്ന് സഹായിക്കൂ. ഫയര്‍ഫോക്സ്‌ പുതിയത് (നാല് ) ഇന്‍സ്റ്റാള്‍ ചെയ്തു കുളമായി. മറ്റവന്‍ തന്നെ മതിയായിരുന്നു. പഴതിലേക്ക് മടങ്ങിപ്പോവാന്‍ വഴിയുണ്ടോ? ഇവന് കൊമ്പീറ്റായ മറ്റവന്‍ വന്നുവോ?

    ReplyDelete
  19. മുള്ളൂക്കരൻ ..നന്ദി..നന്ദി..ഇതിനു വേണ്ടിയാണ്‌ കാത്തിരുന്നത്..!!

    ReplyDelete
  20. യൂനികോഡ് 5.1 downlod cheyyan link thannu sahayikkumo aarenkilum..

    ReplyDelete
  21. അങനെ ഒരു പ്രശ്നം വിക്കിപ്പീഡിയയില്‍ എഴുതുമ്പോള്‍ ഉണ്ട്

    ReplyDelete
  22. വളരെ വിജ്ഞാനപ്രദമായ അറിവ് പകർന്നതിനു നന്ദി.....!

    ReplyDelete
  23. മാഷേ.ആൻഡോയിഡ്കേർണൽ 2.2 ടാബ്‌ലെറ്റ് പി സി.യിൽ മലയാളംകിട്ടാനെന്തുചെയ്യണം

    ReplyDelete
  24. മാഷെ,ആൻഡോയിഡ്2.2കേർണൾ ഒഎസ്സിൽ മലയാളംസപ്പോർട്ചെയ്യുമോ?

    ReplyDelete
  25. വല്യ ഉപകാരം. വളരെ വളരെ നന്ദി.

    ReplyDelete
  26. വളരെ നന്ദി ..........

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. വല്യ ഉപകാരം. വളരെ വളരെ നന്ദി.

    ReplyDelete
  29. designe chaytha label enganeyanu blogil upayogikkuka

    ReplyDelete





INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directory



മൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം





Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit