എളുപ്പത്തില്‍ HTML കോഡുകള്‍ നിര്‍മ്മിക്കാന്‍/ടെസ്റ്റ് ചെയ്യാന്‍.

നമ്മുടെ ബ്ലോഗിലേക്കായി നാം പലവിധത്തിലുള്ള HTML കോഡുകള്‍ നിര്‍മ്മിക്കാറുണ്ടല്ലോ... അത്തരത്തില്‍ പല കാര്യങ്ങളും കഴിഞ്ഞ കുറച്ചു പോസ്റ്റുകളിലായി ഈ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ട്...അവ കൂടി കാണുക.
ഇനി നമ്മളുണ്ടാക്കുന്ന, അല്ലെങ്കില്‍ മറ്റു പല ബ്ലോഗുകളില്‍ നിന്നോ സൈറ്റുകളില്‍ നിന്നോ സ്വീകരിക്കുന്ന HTML കോഡുകള്‍,സാധാരണയായി ടെസ്റ്റ് (നിങ്ങള്‍ നല്കുന്ന HTML കോഡുകളുടെ പ്രിവ്യു കാണാന്‍) ചെയ്യണമെങ്കില്‍ മിക്കവരും ആശ്രയിക്കുന്നത് ബ്ലോഗിലെ html / javascript കോളം ആണല്ലോ.എന്നാല്‍ ഓണ്‍-ലൈന്‍ ആയി HTML കോഡുകള്‍ ടെസ്റ്റു ചെയ്യാനുള്ള സൗകര്യം (online html editor) ഏറെ സൈറ്റുകള്‍ നല്‍കുന്നുണ്ട്...അത്തരത്തിലുള്ള, ലളിതമായി HTML കോഡുകള്‍ നിര്‍മ്മിക്കാനും അത് ടെസ്റ്റു ചെയ്യാനും സൗകര്യം നല്കുന്ന രണ്ടു സൈറ്റുകള്‍ കാണൂ...

നമുക്കാവശ്യമായ രൂപത്തിലും നിറത്തിലും വലുപ്പത്തിലും പല തരത്തിലുമുള്ള വാക്കുകള്‍ ഉണ്ടാക്കണമെന്നിരിക്കട്ടെ.അതിനായി പല HTML characters ഉം ടൈപ്പു ചെയ്തെടുക്കുക എന്നത് ശ്രമകരമാണല്ലോ.വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്കാവശ്യമായ HTML കോഡുകള്‍ നിര്‍മ്മിക്കാനുള്ള ഒരു സൈറ്റ് ഇതാ. ഇവിടെ ക്ലിക് ചെയ്തു നോക്കൂ... ഒരു പുതിയ വിന്‍ഡോ തുറന്നു വരുന്നതു കാണാം...ഇതില്‍ നിങ്ങള്ക്ക് പല വിധത്തിലുള്ള (ഒരുപാടു സാധ്യതകളുണ്ട്...വിശദമാക്കുന്നതിലും നല്ലത് നിങ്ങള്‍ തന്നെ സ്വയം ചെയ്യുന്നതാണ്.) HTML കോഡുകള്‍ ഉണ്ടാക്കുവാന്‍ കഴിയും. ഈ സൈറ്റില്‍ അതില്‍ പറഞ്ഞിട്ടുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് /ഓപ്ഷനുകള്‍ക്കനുസരിച്ച് നിങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ കാര്യങ്ങള്‍ ചെയ്തതിനു ശേഷം 'Source' എന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ നിങ്ങള്‍ ചെയ്ത കാര്യങ്ങളുടെ HTML കോഡ് ലഭിക്കും...കൂടാതെ ഇതില്‍ നിങ്ങള്‍ HTML കോഡുകളാണ് നല്‍കുന്നതെങ്കില്‍ 'Source' ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ ലഭിക്കുന്നത്‌ HTML കോഡിന്റെ എന്‍കോഡ് (encode) ചെയ്ത രൂപമായിരിക്കും.അതിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ഒന്നു ക്ലിക് ചെയ്യൂ...കൂടുതല്‍ വിശദീകരണം അവിടെ കാണാം.

ഇനി, ഇവിടെ ക്ലിക് ചെയ്താല്‍ മേല്‍പ്പറഞ്ഞത്‌ പോലെ തന്നെ മറ്റൊരു വിന്‍ഡോ തുറന്നു വരുന്നതു കാണാം.അതില്‍ ആദ്യം കാണുന്ന കോളത്തില്‍ നിങ്ങള്‍ ഉണ്ടാക്കിയതോ, കോപ്പി ചെയ്തെടുതതോ ആയ HTML കോഡ് നല്കി നോക്കൂ...നിങ്ങള്‍ നല്കിയ കോഡിന്റെ യഥാര്‍ഥ രൂപം താഴെയുള്ള കോളത്തില്‍ കാണാം...
ഓഫ് ലൈന്‍ ആയും HTML കോഡുകള്‍ നിര്‍മ്മിക്കാന്‍ സൌകര്യമുണ്ട്...അതിനെ കുറിച്ചു വഴിയേ പറയാം...
Share/Bookmark

5 comments:

 1. Nice post. You can also use this link to convert image file to html.

  http://neil.fraser.name/software/img2html/

  ReplyDelete
 2. how to make textarea inset code to autuo copy

  Link Code
  ഈ ബ്ലോഗിലുള്ള വിവരങ്ങള്‍ നിങ്ങള്‍ക്കിഷ്ട്ടപ്പെട്ടെങ്കില്‍ ഇതിന്റെ ലിങ്ക് നിങ്ങളുടെ ബ്ലോഗില്‍ നല്‍കൂ... enathu pola

  ReplyDelete

INFORMATION TECHNOLOGY ACT - 2000

Varshamohini BLOG
"Click here to Varshamohini" ...

Free 3 Column Blogger Templates...Click Here...

.
www.malayalamscrap.com Go To www.malayalamscrap.com
.


Website
Directoryമൈക്രോസോഫ്ട്‌ - നെറ്റ് വര്‍ക്കിംഗ്‌ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ ഇവിടെ കമന്റ്‌ ചെയ്യാം

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner

Thanks For Visit